Anti-aging home remedy: പ്രായമാകുമ്പോൾ മുഖത്ത് ചുളിവുകൾ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ ചിലപ്പോൾ നമ്മുടെ മോശം ചർമ്മം കാരണം പ്രായക്കൂടുതൽ തോന്നാം. അതിനുള്ള പോംവഴിയാണ് ഇന്ന് നാം അറിയാൻ പോകുന്നത്. ആ പ്രതിവിധി മറ്റൊന്നുമല്ല കേട്ടോ അരികഴുകിയ വെള്ളമാണ്. ഈ വീട്ടുവൈദ്യം പ്രയോഗിക്കുന്നത് നിങ്ങളുടെ മുഖത്തിന്റെ നിറം വർധിപ്പിക്കാനും സഹായിക്കും. അതുകൊണ്ടുതന്നെ വീട്ടിൽ ഇതെങ്ങനെ തയ്യാറാക്കാമെന്നും അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും നമുക്കറിയാം.
അരി കഴുകിയ വെള്ളത്തിന്റെ ഗുണങ്ങൾ (Rice Water Benefits)
അരി കഴുകിയ വെള്ളം ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിലെ കൊളാജന്റെ അളവ് വർദ്ധിക്കും. യുവത്വം നൽകാൻ കഴിയുന്ന മികച്ച പ്രോട്ടീനാണ് കൊളാജൻ. ഇത് ചർമ്മം ടൈറ്റ് ആയിരിക്കാൻ സഹായിക്കുന്നു. ഇതോടൊപ്പം ഇതിന്റെ ഉപയോഗം നിങ്ങളുടെ മുഖത്തെ മുഖക്കുരുവിനേയും പാടുകളേയും അകറ്റും. മാത്രമല്ല ചെറുപ്പത്തിൽ തന്നെ മുഖത്തെ ചുളിവുകൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ അതിനും ഈ വിദ്യ പ്രയോജനമാകും. ഇനി നമുക്ക് ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
Also Read: കറ്റാർവാഴയും മഞ്ഞളും ഇതുപോലെ പുരട്ടി നോക്കൂ, മുഖത്തെ ഈ പ്രശ്നങ്ങൾ മാറും
എങ്ങനെ തയ്യാറാക്കാം (How to prepare rice water)
വാർദ്ധക്യം അകറ്റാൻ അരി കഴുകിയ വെള്ളം വളരെ നല്ലതാണെന്ന് പറഞ്ഞല്ലോ. അതിനി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി നിങ്ങൾ അരി എടുത്ത് ഒരു 15-20 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. വെള്ളത്തിന്റെ നിറം മാറുമ്പോൾ അതിനെ ഒരു പാത്രത്തിലേക്ക് അരിച്ചൊഴിച്ച ശേഷം തിളപ്പിക്കണം. തിളച്ച ശേഷം വെള്ളം തണുപ്പിക്കുക എന്നിട്ട് ആ വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. മുഖത്തിന്റെ നിറം വർദ്ധിപ്പിക്കാൻ ഈ വെള്ളം വളരെ ഉപയോഗപ്രദമാണ്.
അരി വെള്ളം ചേർത്ത പല തരത്തിലുള്ള ക്ലെൻസറുകൾ, ടോണറുകൾ, ക്രീമുകൾ എന്നിവ ഇന്ന് മാർക്കറ്റിലും ലഭ്യമാണ്. ഇവയെല്ലാം ചർമ്മത്തിനും മുടിക്കും ആരോഗ്യവും സൗന്ദര്യവും ഉറപ്പാക്കാൻ സഹായിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. ചർമ്മത്തിന് മാത്രമല്ല മുടി ഭംഗിയായി സൂക്ഷിക്കാനും അരി കഴുകിയ വെള്ളം ഉത്തമമാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക