സിമ്പിള്‍ ചിക്കന്‍ കറി; തുടക്കകാര്‍ക്ക് ശില്‍പ്പ ഷെട്ടിയുടെ വക ഒരു റെസിപ്പി!!

തുടക്കകാര്‍ക്ക് പോലും എളുപ്പത്തിലുണ്ടാക്കാന്‍ കഴിയുന്ന സിമ്പിള്‍ ചിക്കന്‍ കറി റെസിപ്പിയാണ് താരം പങ്കുവച്ചിരിക്കുന്നത്. 

Last Updated : Aug 1, 2020, 05:30 PM IST
  • നോണ്‍-വെജ് ഭക്ഷണങ്ങള്‍ ഒഴിവാക്കും മുന്‍പ് ഷൂട്ട്‌ ചെയ്ത വീഡിയോയാണിത്‌ എന്നാണ് ശില്‍പ്പ പറയുന്നത്. ചിക്കന്‍ കഴിക്കാത്തവര്‍ക്ക് ഈ റെസിപ്പിയില്‍ സോയയോ ഉരുളക്കിഴങ്ങോ ഉപയോഗിക്കാവുന്നതാണ്.
സിമ്പിള്‍ ചിക്കന്‍ കറി; തുടക്കകാര്‍ക്ക് ശില്‍പ്പ ഷെട്ടിയുടെ വക ഒരു റെസിപ്പി!!

തന്‍റെ ഏത് വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന ബോളിവുഡ് താരമാണ് ശില്‍പ ഷെട്ടി.

അഭിനയം, വര്‍ക്ക്ഔട്ട്‌, നൃത്ത൦, പാചകം അങ്ങനെ എല്ലാ വിഷയങ്ങളിലും താല്‍പര്യമുള്ള ശില്‍പ്പയുടെ പോസ്റ്റുകള്‍ക്ക് ആരാധകരു൦ ഏറെയാണ്‌. ഫിറ്റ്നസിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും  തയാറാകാത്ത ശിൽപ.  വ്യായാമം, യോഗ തുടങ്ങിയവയ്ക്ക് പുറമേ ഡയറ്റി൦ഗിലും ഒട്ടും പിന്നിലല്ല.

പുറംവേദനകൊണ്ട് വിഷമിക്കുന്നുവോ? ശിൽപ ഷെട്ടിയുടെ ഈ വീഡിയോ കണ്ടു നോക്കൂ....

ഇതിന്റെ ഭാഗമായി അടുത്തിടെ താരം നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഉപേക്ഷിച്ച് പൂര്‍ണമായും സസ്യബുക്കായി മാറിയിരുന്നു. ലോക്ക്ഡൌണ്‍ കാലത്ത് ആരോഗ്യകരമായ റെസിപ്പികളുമായി താരം രംഗത്തെത്തുകയും ചെയ്തിരുന്നു. അങ്ങനെയൊരു റെസിപ്പിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

തുടക്കകാര്‍ക്ക് പോലും എളുപ്പത്തിലുണ്ടാക്കാന്‍ കഴിയുന്ന സിമ്പിള്‍ ചിക്കന്‍ കറി റെസിപ്പിയാണ് താരം പങ്കുവച്ചിരിക്കുന്നത്. നോണ്‍-വെജ് ഭക്ഷണങ്ങള്‍ ഒഴിവാക്കും മുന്‍പ് ഷൂട്ട്‌ ചെയ്ത വീഡിയോയാണിത്‌ എന്നാണ് ശില്‍പ്പ പറയുന്നത്. ചിക്കന്‍ കഴിക്കാത്തവര്‍ക്ക് ഈ റെസിപ്പിയില്‍ സോയയോ ഉരുളക്കിഴങ്ങോ ഉപയോഗിക്കാവുന്നതാണ്. 

പ്രായം ഒന്നിനും തടസമല്ല; video പങ്കുവെച്ച് ശിൽപ...

ചേരുവകള്‍: 

എല്ലോട് കൂടിയ ചിക്കന്‍ -750ഗ്രാം
ഒരു കപ്പ്‌ തൈര്
അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി
രണ്ട് ടീസ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
ആവശ്യത്തിന് ഉപ്പ്
രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ
2 കറിവേപ്പില 
ഏലം, ഗ്രാമ്പൂ, കുരുമുളക് -അഞ്ചെണ്ണം വീതം
സവാള, തക്കാളി -രണ്ട്
ഒരു ടീസ്പൂണ്‍ ജീരകപൊടി
ഒരു ടീസ്പൂണ്‍ കാശ്മീരി മുളകുപൊടി
ഒരു ടീസ്പൂണ്‍ മല്ലിപ്പൊടി
ഒന്നരകപ്പ്‌ വെള്ളം
അര ടീസ്പൂണ്‍ ഗരംമസാല
മുകളിലിടാന്‍ മല്ലിയിലയും പുതിനയിലയും

തയാറാക്കുന്ന വിധം: 

തൈരും മഞ്ഞള്‍പ്പൊടിയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ചിക്കന്‍ നന്നായി മിക്സ് ചെയ്തു വയ്ക്കുക. 15 മിനിറ്റോളം ഇങ്ങനെ വയ്ക്കുക. (ഇത് തലേദിവസം തന്നെ ചെയ്തു ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഏറെ നന്ന്‍). ഒരു പാനില്‍ വെളിച്ചെണ്ണയൊഴിച്ച് കറിവേപ്പില ഗ്രാമ്പൂ, ഏലം, കുരുമുളക് എന്നിവ ചേര്‍ത്ത് ഇളക്കുക. ശേഷം ഇതിലേക്ക് സവാള ഇട്ട് വഴറ്റുക. 

വാടക ഗര്‍ഭപാത്രം: കുഞ്ഞ് മാലാഖയെ വരവേറ്റ് ശില്‍പാ ഷെട്ടി

സവാള ബ്രൌണ്‍ നിറമായ ശേഷം അതിലേക്ക് തക്കാളിയും അല്‍പ്പം ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. (ആവശ്യമെങ്കില്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് അല്‍പ്പം ചേര്‍ക്കാം). ഇതിലേക്ക് ഒരു ടീസ്പൂണ്‍ ജീരകപൊടി ഒരു ടീസ്പൂണ്‍ കാശ്മീരി മുളകുപൊടി ഒരു ടീസ്പൂണ്‍ മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് വഴറ്റാം.

ഇതിലേക്ക് നേരത്തെ തയാറാക്കി വച്ച ചിക്കന്‍ ചേര്‍ത്ത് ഇളക്കിയ ശേഷം വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളച്ച ശേഷം തീ കുറയ്ക്കുക. പതിനഞ്ച് മിനിറ്റിനു ശേഷം അര ടീസ്പൂണ്‍ ഗരംമസാല ചേര്‍ക്കുക. മല്ലിയിലയും പുതിനയിലയും കൂടി ചേര്‍ത്താല്‍ ചിക്കന്‍ കറി റെഡി.

വീഡിയോ കാണാം: 

 
 
 
 

 
 
 
 
 
 
 
 
 

The monsoon showers have been consistent, and it calls for something that’s simple, quick, & filling. This Simple Chicken Curry recipe was shot much before the lockdown was announced (pre-shot 6 months ago!), while I have chosen to accept vegetarianism completely. I didn't have the heart to waste this recipe... so before you jump to conclusions (I request you to not) all those who do eat and who subscribe to my channel... do try this simple dish at home, as it’s easy to make. If you’re a vegetarian or don’t eat chicken, you could replace the chicken with soya chunks, potatoes, and peas. If you have any better suggestions, please send it to us. What would you replace chicken with? Any ideas. . . #SwasthRahoMastRaho #TastyThursday #monsoon #healthyeating #recipeoftheweek #quarantinelife #eatright

A post shared by Shilpa Shetty Kundra (@theshilpashetty) on

 

Trending News