'എല്ലുകളൊക്കെ തള്ളി നിൽക്കുന്നല്ലോ മോനൊന്നും കഴിക്കുന്നില്ലേ? ടൈഗർ ഷ്രോഫിനോട് അനുപം ഖേർ

നിരവധി ആരാധകരാണ് അദ്ദേഹത്തിന്റെ കമന്റിന് മറുപടി പറഞ്ഞതും ലൈക് ചെയ്തതും.

Last Updated : Jul 9, 2020, 10:54 AM IST
'എല്ലുകളൊക്കെ തള്ളി നിൽക്കുന്നല്ലോ മോനൊന്നും കഴിക്കുന്നില്ലേ? ടൈഗർ ഷ്രോഫിനോട് അനുപം ഖേർ

കേരളത്തിലെ ആൺപിള്ളേർക്കെന്തിനാടാ സിക്സ് പാക്ക് എന്ന ഡയലോഗ് കേട്ടിട്ടില്ലേ, എന്നാൽ അങ്ങ് ബോളിവുഡിലെ ആൺപിള്ളേർക്ക് ഇച്ചിരി സിക്സ് പാക്ക് ഒക്കെ വേണം. സിക്സ് പാക്ക് കാരുടെ ഒരു നിര തന്നെ അവിടെയുണ്ട്. സൽമാൻ ഖാൻ മുതൽ ഹൃതിക് റോഷൻ വരെ ഇക്കാര്യത്തിൽ പ്രമുഖരാണ്. കൂട്ടത്തിൽ നമ്മുടെ ജാക്കി ഷ്രോഫിന്റെ മകൻ ടൈഗർ ഷ്രോഫും പിന്നിലല്ല. 

ഷർട് ധരിക്കാതെ തന്റെ ഫിറ്റ് സിക്സ് പാക്ക് ബോഡി കാണിക്കാൻ ടൈഗർ മിടുക്കനാണ്. ആരാധകർ അത് ഇഷ്ടപ്പെടുന്നുണ്ടെന്ന് വേണം പറയാൻ. ഇപ്പോൾ അതുപോലൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ടൈഗർ പക്ഷെ അതിന് താഴെ അനുപം ഖേർ പങ്കുവച്ച കമന്റ് ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

 
 
 
 

 
 
 
 
 
 
 
 
 

Jab daadi nahi aati thi... #bachpana

A post shared by Tiger Shroff (@tigerjackieshroff) on

'എന്താ മോനെ ഒന്നും കഴിക്കുന്നില്ലേ, എല്ലുകളൊക്കെ തള്ളി നിൽക്കുന്നല്ലോ?' എന്നാണ് അനുപം കമന്റ് ചെയ്തത്. നിരവധി ആരാധകരാണ് അദ്ദേഹത്തിന്റെ കമന്റിന് മറുപടി പറഞ്ഞതും ലൈക് ചെയ്തതും.

Trending News