International Women's Day 2021: കരയുന്ന വിധവയെന്ന വിശേഷിപ്പിച്ച ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി

ഇന്ദിരാ​ഗാന്ധി പ്രധാനമന്ത്രി ആകുന്നതിനും ആറ് വർഷം മുൻപ് ലോകത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ബണ്ഡാരനായകെ ചുമതലയേറ്റിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 8, 2021, 12:29 PM IST
  • അവരുടെ രണ്ടാമത്തെ മകൾ ചന്ദ്രിക കുമാരതുംഗ പിന്നീട് ശ്രീലങ്കയുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായി
  • ഭർത്താവിന്റെ മരണശേഷം ആണ് സിരിമാവോ ശ്രീലങ്കയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്
  • അവരുടെ രണ്ടാമത്തെ മകൾ ചന്ദ്രിക കുമാരതുംഗ പിന്നീട് ശ്രീലങ്കയുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായി
International Women's Day 2021: കരയുന്ന വിധവയെന്ന വിശേഷിപ്പിച്ച ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി

Srilanaka: 1960 കളുടെ തുടക്കമായിരുന്നു അത് ദക്ഷിണേഷ്യയിലെ ശ്രീലങ്കയിൽ ഒരു പ്രധാനമന്ത്രി (Prime Minister) ചുമതലയേൽക്കുന്ന ചടങ്ങ് നടക്കുകയാണ്. ഉയരം കുറഞ്ഞ് ഉരുണ്ട ഒരു വനിത സത്യവാചകം ഏറ്റ് ചൊല്ലുന്നു. ലോകത്ത് പുതിയൊരു ചരിത്രത്തിന് തുടക്കമാവുകയായിരുന്നു. സിരിമാവോ  ബണ്ഡാരനായകെ ലോകത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി. ഇന്ദിരാ​ഗാന്ധി പ്രധാനമന്ത്രി ആകുന്നതിനും ആറ് വർഷം മുൻപ് ലോകത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ബണ്ഡാരനായകെ ചുമതലയേറ്റിരുന്നു.

1960–77 വരെ തുടർച്ചയായി അവർ ശ്രീലങ്കയുടെ പ്രധാനമന്ത്രി പദത്തിലെത്തി. പിന്നീട് 1994–2000ലും പ്രധാനമന്ത്രിയായി. അതിന് മുൻപ് അവരുടെ ഭർത്താവ്  എസ്.ഡബ്ലിയൂ.ആർ.ഡി. ബണ്ഡാരനായകെ പ്രധാനമന്ത്രിയായിരുന്നു. സിരിമാവോയ്ക്ക് ശേഷം മകൾ ചന്ദ്രിക കുമാരതുംഗെയും പ്രധാനമന്ത്രിയായിഎന്നിങ്ങനെ മൂന്നു തവണ അവർ ശ്രീലങ്കൻ(Srilanka) പ്രധാന മന്ത്രിയായി. ശ്രീലങ്കയിലെ മുൻപ്രധാനമന്ത്രിയുടെ പത്നി ആയിരുന്നു സിരിമാവോ. അവരുടെ രണ്ടാമത്തെ മകൾ ചന്ദ്രിക കുമാരതുംഗ പിന്നീട് ശ്രീലങ്കയുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായി.

ALSO READ: International Women's day 2021: മലയാളം ഏക്കാലവും ശക്തമായി നെഞ്ചിലേറ്റിയ സ്ത്രീകഥാപാത്രങ്ങൾ

1959ൽ ഭർത്താവിന്റെ മരണശേഷം ആണ് സിരിമാവോ ശ്രീലങ്കയുടെ പ്രധാനമന്ത്രി (women) പദത്തിലെത്തുന്നത്. കരയുന്ന വിധവ എന്നാണവരെ മാധ്യമങ്ങളും,പ്രതിപക്ഷവും വിശേഷിപ്പിച്ചിരുന്നത്. ഇതിൽ നിന്നും ശക്തയായ ഒരു നേതാവിലേക്കുള്ള ഉയർച്ച പെട്ടെന്നായിരുന്നു.1916 ഏപ്രിൽ 17-ന് ബാർനസ് ററ്റ്വാറ്റെയുടേയും റോസലിൻഡ് കുമാരിമനിയുടേയും ആറ് കുട്ടികളിൽ മൂത്തവളായി ജനിച്ചു. പഠനം കൊളൊമ്പോയിലെ വി. ബ്രിഡ്ജറ്റ് കോൺവന്റിലായിരുന്നു. യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ സ്ഥാപക നേതാകളിൽ ഒരാളായ സോളമൻ ബണ്ഡാരനായകെയെ അവർ വിവാഹം ചെയ്തു.

ALSO READInternational Women's Day 2021: അറിയാം മികച്ച Women's Day ക്വാട്ടുകൾ

1971-ൽ തീവ്ര-ഇടതുപക്ഷ സംഘടനയായ ജനത വിമുക്തി പെരമുണയുമായുള്ള അഭ്യന്തരയുദ്ധത്തിൽ ആയിരത്തിലേറെപേർ കൊല്ലപ്പെട്ടു. 1994-ൽ ഫ്രീഡം പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിച്ചുവെങ്കിലും സിരിമാവോയുടെ മകൾ ചന്ദ്രിക കുമാരതുംഗയാണ് പ്രധാനമന്ത്രിയായത് (Prime Minister). അതേ വർഷം ചന്ദ്രിക രാഷ്ട്രപതിയായപ്പോൾ സിരിമാവോ അവസാനമായി (1994-2000) പ്രധാനമന്ത്രിയായി. 2000-ലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത അതേ ദിവസം ലോകത്തിലെ ആദ്യവനിതാ പ്രധാനമന്ത്രി അന്തരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News