Banana and Milk: പാലും പഴവും നല്ലതാണ്, ഒരുമിച്ച് കഴിക്കല്ലേ..! പണി പാളും

Banana and Milk Combination: പാലിലും പഴത്തിലും പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ ഒന്നിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.   

Written by - Zee Malayalam News Desk | Last Updated : Jun 16, 2024, 10:39 PM IST
  • വാഴപ്പഴവും പാലും ഒരുമിച്ച് കഴിക്കുന്നത് ദഹനവ്യവസ്ഥയെ ബാധിക്കും.
  • ജലദോഷം, ചുമ, മറ്റ് അലർജികൾ തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് കാരണമാകും.
  • വെജിറ്റേറിയൻമാർക്ക് പ്രോട്ടീൻ്റെ ഏറ്റവും മികച്ച ഉറവിടമാണ് പാൽ.
Banana and Milk: പാലും പഴവും നല്ലതാണ്, ഒരുമിച്ച് കഴിക്കല്ലേ..! പണി പാളും

തണുപ്പിച്ച പാലും നന്നായി പഴുത്ത പഴവുമിട്ട്​ ജ്യൂസറിലിട്ട്​ രണ്ടുമിനിറ്റ്​ അടിച്ചാൽ അടിപൊളി ബനാന മിൽക്ക് ഷേക്ക് റെഡി. ഇടവേളകളിലെ വിശപ്പുമാറ്റാനും ഉന്മേഷത്തിനും അതിഥികൾക്ക്​ നൽകാനുമെല്ലാം ഇത് ബെസ്റ്റാണ്. പാലും പഴവും പോഷക ഗുണങ്ങൾ ഏറെയുള്ള ആഹാര പദാർത്ഥങ്ങൾ ആണെങ്കിലും ഇവ രണ്ടും ഒന്നിച്ച് കഴിക്കുന്നത് നല്ലതല്ല. 

റൈബോഫ്ലേവിൻ, വിറ്റാമിൻ ബി-12 തുടങ്ങിയ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ സമ്പത്താണ് പാൽ. 100 ഗ്രാം പാലിൽ ഏകദേശം 42 കലോറി അടങ്ങിയിട്ടുണ്ട്. പാലിൽ വിറ്റാമിൻ സി, ഡയറ്ററി ഫൈബർ എന്നിവ അടങ്ങിയിട്ടില്ല, കൂടാതെ കാർബോഹൈഡ്രേറ്റും കുറവാണ്. വെജിറ്റേറിയൻമാർക്ക് പ്രോട്ടീൻ്റെ ഏറ്റവും മികച്ച ഉറവിടമാണ് പാൽ.

ALSO READ: ഇനി മരുന്നും മന്ത്രവും വേണ്ട; ഈ വെള്ളം വെറും വയറ്റിൽ കുടിച്ചാൽ കാണാം മാജിക്!

പഴത്തിൽ ധാരാളം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. നാരുകളാൽ സമ്പന്നമായ വാഴപ്പഴം ഊർജ്ജം മാത്രമല്ല, ശരീരത്തെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. വിറ്റാമിൻ ബി-6, മഗ്നീഷ്യം, വിറ്റാമിൻ-സി, ഡയറ്ററി ഫൈബർ, പൊട്ടാസ്യം, ബയോട്ടിൻ തുടങ്ങിയ വിറ്റാമിനുകളാൽ സമ്പന്നമാണ് വാഴപ്പഴം. 

100 ഗ്രാം വാഴപ്പഴത്തിൽ 89 കലോറി അടങ്ങിയിട്ടുണ്ട്. വാഴപ്പഴം കഴിച്ചാൽ വയർ നിറഞ്ഞതായി അനുഭവപ്പെടുകയും നഷ്ടപ്പെട്ട ഊർജം തിരികെ ലഭിക്കുകയും ചെയ്യും. ഉയർന്ന കാർബോഹൈഡ്രേറ്റുകളുള്ള ഈ പഴം ഒരു നല്ല പ്രീ-വർക്ക്ഔട്ട്, പോസ്റ്റ്-വർക്ക്ഔട്ട് ലഘുഭക്ഷണമായി കണക്കാക്കപ്പെടുന്നു. 

ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർ പാലും വാഴപ്പഴവും കഴിക്കാൻ ആളുകൾ എപ്പോഴും ഉപദേശിക്കാറുണ്ട്. യഥാർത്ഥത്തിൽ പാലും പഴവും ഒരുമിച്ചുള്ളത് അത്ര നല്ല കോമ്പിനേഷനല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കാരണം വാഴപ്പഴത്തിൽ പാലിൽ ഇല്ലാത്ത പോഷകങ്ങളും പാലിൽ വാഴപ്പഴത്തിൽ ഇല്ലാത്ത പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് രണ്ടും ശരീരത്തിൽ ഒരുമിച്ച് എത്തുമ്പോൾ ഗുണങ്ങൾ ലഭിക്കുന്നില്ല.

ഒരു ഗവേഷണ പ്രകാരം, വാഴപ്പഴവും പാലും ഒരുമിച്ച് കഴിക്കുന്നത് ദഹനവ്യവസ്ഥയെ ബാധിക്കും. ജലദോഷം, ചുമ, മറ്റ് അലർജികൾ തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് കാരണമാകും. പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് വയറുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങൾക്കും കാരണമാകുമെന്ന് കൂടുതൽ ആരോഗ്യ  വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രണ്ടും ഒരുമിച്ച് ദീർഘനേരം കഴിക്കുന്നത് ലൂസ് മോഷൻ, ഛർദ്ദി തുടങ്ങിയ പ്രശ്‌നങ്ങൾക്കും കാരണമാകും.

നിങ്ങളുടെ സാധാരണ ഭക്ഷണ സമയത്തിൽ നിങ്ങൾ ഇവ രണ്ടും ചേർത്ത് കഴിക്കാൻ ആസൂത്രണം ചെയ്യുകയാണെങ്കിൽ, ഓരോന്നും കഴിക്കുന്നതിനായി കുറഞ്ഞത് 20 മിനിറ്റ് ഇടവേള നൽകുക. ആദ്യം ഒരു ഗ്ലാസ് പാൽ കുടിക്കുക, പിന്നീട് 20 മിനിറ്റ് കഴിഞ്ഞ ശേഷം വാഴപ്പഴം കഴിക്കുക.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News