നടിയും നർത്തകിയുമായ താരാ കല്യാണിന് പൂർണമായും ശബ്ദം നഷ്ടമായ വിവരം മകൾ സൗഭാഗ്യ വെങ്കിടേഷ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. താരാ കല്യാണിനെ സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന അസുഖമാണ് ബാധിച്ചതെന്നും ശസ്ത്രക്രിയ കഴിഞ്ഞതായും സൗഭാഗ്യ വ്യക്തമാക്കിയിരുന്നു. എന്താണ് സ്പാസ് മോഡിക് ഡിസ്ഫോണിയ? ഈ രോഗത്തിന്റെ കാരണങ്ങളും ചികിത്സയും അറിയാം.
ശ്വസന നാളത്തിലെ പേശികളെ ബാധിക്കുന്ന രോഗാവസ്ഥയാണ് സ്പാസ് മോഡിക് ഡിസ്ഫോണിയ. വോക്കൽ കോഡുകളെയാണ് ഈ രോഗാവസ്ഥ ബാധിക്കുന്നത്. ഇത് ശബ്ദത്തെ മാറ്റുകയോ വ്യത്യാസമുള്ളതാക്കുകയോ ചെയ്യാം. നിങ്ങൾ പറയുന്നത് ആളുകൾക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാം. സ്പാസ് മോഡിക് ഡിസ്ഫോണിയ പൂർണമായും ഭേദമാക്കാൻ സാധിക്കില്ല. എന്നാൽ, ചികിത്സയിലൂടെ രോഗലക്ഷണങ്ങളെ ലഘൂകരിക്കാൻ സാധിക്കും.
സ്പാസ് മോഡിക് ഡിസ്ഫോണിയയുടെ ലക്ഷണങ്ങൾ
സ്പാസ് മോഡിക് ഡിസ്ഫോണിയയുടെ ലക്ഷണങ്ങൾ ക്രമേണയാണ് വികസിക്കുന്നത്. ശബ്ദം പരുക്കൻ ആകുന്നു, സംസാരിക്കുമ്പോൾ വാക്കുകൾ പൂർണമാക്കാൻ കഴിയാതെ വരുന്നു, ആയാസപ്പെട്ട് സംസാരിക്കേണ്ടതായി വരുന്നു, ശബ്ദത്തിൽ വിറയൽ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
ALSO READ: എന്താണ് ആൻജിയോപ്ലാസ്റ്റി? അറിഞ്ഞിരിക്കേണ്ടതെല്ലാം
സ്പാസ് മോഡിക് ഡിസ്ഫോണിയക്ക് കാരണമാകുന്ന ഘടകങ്ങൾ
സ്പാസ് മോഡിക് ഡിസ്ഫോണിയ ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ്. ഇത് വോക്കൽ കോഡുകളെ ഇറുകിയതാക്കുന്നു. ഇത് ശബ്ദം പുറത്ത് വരാൻ ബുദ്ധിമുട്ടാക്കുന്നു. ഈ രോഗാവസ്ഥയുള്ള ആളുകൾക്ക് സംസാരിക്കാൻ ശ്രമിക്കുമ്പോൾ ശ്വാസം മുട്ടുന്നതായി തോന്നാം. എന്നാൽ, ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇല്ല. ഇതേക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടന്നുവരികയാണ്.
സ്പാസ് മോഡിക് ഡിസ്ഫോണിയ രോഗനിർണയം നടത്തുന്നതെങ്ങനെ
ശ്വാസനാളത്തിന്റെ വീഡിയോസ്ട്രോബോസ്കോപ്പി വഴിയാണ് രോഗനിർണയം നടത്തുന്നത്. ഇത് പൂർണമായും സുഖപ്പെടുത്താൻ സാധിക്കില്ല. എന്നാൽ, ചികിത്സയിലൂടെ ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങൾ ലഘൂകരിക്കാൻ സാധിക്കും.
ALSO READ: മൂക്കിൽ നിന്നുള്ള രക്തസ്രാവം ലിവർ സിറോസിന്റെ ലക്ഷണമോ? ശ്രദ്ധിക്കണം
സ്പാസ് മോഡിക് ഡിസ്ഫോണിയ ചികിത്സ
സ്പാസ് മോഡിക് ഡിസ്ഫോണിയ രോഗികൾക്ക് ബോട്ടോക്സ് കുത്തിവയ്പ്പുകൾ നൽകുന്നു. വോയ്സ് തെറാപ്പി, തൈറോപ്ലാസ്റ്റി എന്നിവയും ഡോക്ടർമാർ നിർദേശിക്കാം. ഇവയിലൂടെ ഭേദമാകാത്ത സ്റ്റേജിൽ ശസ്ത്രക്രിയ നടത്തുന്നു. ശസ്ത്രക്രിയക്ക് ശേഷം മൂന്നാഴ്ച പൂർണ വിശ്രമം വേണം. എന്നാൽ, ശബ്ദം പൂർണമായും പഴയ സ്ഥിതിയിലേക്ക് തിരികെ ലഭിക്കില്ല.
ചിലപ്പോൾ പരുക്കൻ ശബ്ദമോ കുറഞ്ഞ ശബ്ദമോ ആകാം. സമ്മർദ്ദം, അസ്വസ്ഥത എന്നിവ രോഗത്തെ വഷളാക്കും. അതിനാൽ, ആവശ്യത്തിന് വിശ്രമം ആവശ്യമാണ്. രോഗലക്ഷണങ്ങളെ ലഘൂകരിക്കാൻ ഒരു കൗൺസിലറുടെ സേവനവും പരിഗണിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.