Stress-Relieving Foods: സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കും ഈ ഭക്ഷണങ്ങൾ

Nutrients: സമ്മർദ്ദപൂരിതമായ സമയങ്ങളിൽ പ്രത്യേക ഭക്ഷണം തിരഞ്ഞെടുക്കുന്നത് സ്ട്രെസ് ലക്ഷണങ്ങൾ ലഘൂകരിക്കുകയും പൊതുവായ ആരോ​ഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Oct 2, 2023, 09:26 AM IST
  • ഭക്ഷണത്തിന് നിങ്ങളുടെ സ്ട്രെസ് ലെവലുകൾ കുറയ്ക്കാനും ഉയർത്താനും സാധിക്കും എന്നതിനാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം
  • ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങൾ, പുളിപ്പിച്ച ഭക്ഷണങ്ങൾ, കൊക്കോ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയ്ക്ക് സമ്മർദ്ദം കുറയ്ക്കുന്ന ഗുണങ്ങൾ ഉണ്ട്
Stress-Relieving Foods: സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കും ഈ ഭക്ഷണങ്ങൾ

ജീവിതത്തിലെ വിഷമകരമായ സംഭവങ്ങളോ അനുഭവങ്ങളോ സമ്മർദ്ദം വർധിപ്പിക്കും. ഭക്ഷണക്രമം പലപ്പോഴും സമ്മർദ്ദ നിലകളിൽ നേരിട്ട് സ്വാധീനം ചെലുത്തും. സമ്മർദ്ദപൂരിതമായ സമയങ്ങളിൽ പ്രത്യേക ഭക്ഷണം തിരഞ്ഞെടുക്കുന്നത് സ്ട്രെസ് ലക്ഷണങ്ങൾ ലഘൂകരിക്കുകയും പൊതുവായ ആരോ​ഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

ഭക്ഷണത്തിന് നിങ്ങളുടെ സ്ട്രെസ് ലെവലുകൾ കുറയ്ക്കാനും ഉയർത്താനും സാധിക്കും എന്നതിനാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങൾ, പുളിപ്പിച്ച ഭക്ഷണങ്ങൾ, കൊക്കോ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയ്ക്ക് സമ്മർദ്ദം കുറയ്ക്കുന്ന ഗുണങ്ങൾ ഉണ്ട്.

ഒമേഗ -3 ഫാറ്റി ആസിഡുകൾ: ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കും. ഫ്ളാക്സ് സീഡുകൾ, വാൽനട്ട് എന്നീ ഭക്ഷണങ്ങൾ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയതാണ്. ഈ കൊഴുപ്പുകൾ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും മനസ് ശാന്തമാക്കാൻ സഹായിക്കുകയും ചെയ്യും.

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ: മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളായ ചീര, മത്തങ്ങ വിത്തുകൾ, ബദാം തുടങ്ങിയവ പേശികളെ വിശ്രമിക്കുന്നതിനും നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നതിനും സഹായിക്കും.

ALSO READ: Heart Health: ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളിൽ ഹൃദ്രോ​ഗ സാധ്യത കൂടുതലോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കാർബോഹൈഡ്രേറ്റ്: മാനസികാവസ്ഥയെ നിയന്ത്രിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്ന ന്യൂറോ ട്രാൻസ്മിറ്ററായ സെറോടോണിന്റെ ഉൽപാദനത്തെ സഹായിക്കുന്ന ധാന്യങ്ങൾ കഴിക്കുന്നത് ​ഗുണം ചെയ്യും. ക്വിനോവ, ബ്രൗൺ റൈസ് പോലുള്ള സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ തിരഞ്ഞെടുക്കുക.

ബെറികൾ: ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയ ആന്റിഓക്‌സിഡന്റ് അടങ്ങിയ ബെറികൾ കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കും. കാരണം അവ ഓക്‌സിഡേറ്റീവ് സ്ട്രെസ്, വിട്ടുമാറാത്ത സമ്മർദ്ദവുമായി ബന്ധപ്പെട്ട വീക്കം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു.

ഗ്രീൻ ടീ: ഇതിൽ എൽ-തിയനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കാനും ശ്രദ്ധയും ബുദ്ധിശക്തിയും വർധിപ്പിക്കാനും സഹായിക്കും. ആരോഗ്യകരമായ ഭക്ഷണക്രമവും മികച്ച ജീവിതശൈലിയും തിരഞ്ഞെടുക്കുക, വ്യായാമം ചെയ്യുക, മറ്റുള്ളവരുമായി ഇടപഴകുക, ആവശ്യത്തിന് ഉറങ്ങുക എന്നിവയെല്ലാം സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News