Stress: അമിത സമ്മർദ്ദം തലച്ചോറിനെ നശിപ്പിക്കും; അറി‍ഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

Anxiety: സമ്മർദ്ദം പലപ്പോഴും സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും വിട്ടുമാറാത്ത സമ്മർദ്ദം തലച്ചോറിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Oct 25, 2022, 12:06 PM IST
  • അമിത സമ്മർദ്ദം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കും
  • ഒരു വ്യക്തിയുടെ ജീവിതത്തിലെ കടുത്ത സമ്മർദപൂരിതമായ സംഭവങ്ങൾ കാരണം മസ്തിഷ്കത്തിലെ ഹിപ്പോകാമ്പസിലെ ന്യൂറോണുകൾ നശിക്കാം
  • വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനും ഓർമശക്തിക്കും പഠനത്തിനും സഹായിക്കുന്ന തലച്ചോറിന്റെ ഭാഗമാണ് ഹിപ്പോകാമ്പസ്
Stress: അമിത സമ്മർദ്ദം തലച്ചോറിനെ നശിപ്പിക്കും; അറി‍ഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

സമ്മർദ്ദം ജീവിതത്തിന്റെ ഭാഗമാണ്. മറ്റുള്ളവരെ അപേക്ഷിച്ച് ചില ആളുകൾക്ക് ഇത് കൂടുതൽ കഠിനവും ഇടയ്ക്കിടെ ഉണ്ടാകുകയും ചെയ്യും. ചിലർ സമ്മർദ്ദത്തെ സംബന്ധിച്ച് കരുതലുള്ളവരും ചിലർ ഇത് കൈകാര്യം ചെയ്യാൻ കഴിയാതെ വരുന്നവരുമാണ്. സമ്മർദ്ദം കൈകാര്യം ചെയ്യാൻ കഴിയാത്ത ആളുകൾ പലപ്പോഴും സങ്കീർണമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നു. ഇത് പലപ്പോഴും അവരുടെ ആരോഗ്യത്തെ ഗുരുതരമായതും പ്രതികൂലവുമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നു. സമ്മർദ്ദം മാനസികാരോഗ്യത്തിന് മാത്രമല്ല, നമ്മുടെ തലച്ചോറിനും ദോഷകരമാണ്. മറ്റ് ശാരീരിക അസ്വസ്ഥതകൾ ഇല്ലെങ്കിലും ക്ഷീണം ഉണ്ടാകും. വിട്ടുമാറാത്ത സമ്മർദ്ദം നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തെ നശിപ്പിക്കും.

സമ്മർദ്ദം തലച്ചോറിനെ ചുരുക്കും. വിട്ടുമാറാത്ത സമ്മർദ്ദം കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കുന്നതിന് കാരണമാകുന്നു. ഉയർന്ന കോർട്ടിസോൾ തലച്ചോറിന്റെ അളവും പ്രീഫ്രോണ്ടൽ കോർട്ടക്സിൽ ചാരനിറത്തിലുള്ള ദ്രവ്യം കുറയ്ക്കുന്നതായി കണ്ടെത്തി. ആത്മനിയന്ത്രണം, ശ്രദ്ധ മുതലായവയ്ക്ക് സഹായിക്കുന്ന തലച്ചോറിന്റെ ഭാഗമാണിത്. വിഷ്വൽ പ്രോസസ്സിംഗ് സെന്റർ ആയ ആൻസിപിറ്റൽ ലോബിലെ ചാരനിറം ചുരുങ്ങുന്നു.

ALSO READ: Hair Straighteners: മുടി സ്ട്രെയ്റ്റ് ചെയ്യുന്നവരിൽ ​ഗർഭാശയ അർബുദത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം

സാധാരണഗതിയിൽ, ജാഗ്രതയുള്ള ഒരു വ്യക്തിയുടെ തലച്ചോറിൽ മിതമായ അളവിൽ കെമിക്കൽ മെസഞ്ചറുകൾ ഉണ്ട്. അത് പ്രീഫ്രോണ്ടൽ കോർട്ടെക്സിനെ ഉയർന്ന തലത്തിലുള്ള ചിന്തകൾ നടത്തുന്നതിന് നയിക്കുന്നു. ചിന്തകൾ, വികാരങ്ങൾ, പ്രവൃത്തികൾ എന്നിവയുടെ ദുർബലമായ നിയന്ത്രണത്തിലേക്ക് സമ്മർദ്ദം നയിക്കും.

മാനസികരോഗങ്ങൾ വികസിപ്പിക്കുന്നതിനുള്ള അപകടസാധ്യതകൾ വർധിപ്പിക്കുന്നു. നിരന്തരമായ സമ്മർദ്ദം വിഷാദം, ഉത്കണ്ഠ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി) പോലെയുള്ള മറ്റ് മാനസിക രോഗങ്ങളിലേക്ക് നയിച്ചേക്കാം. സമ്മർദ്ദം ഒരാളുടെ ഹോർമോണുകൾ, ഹൃദയം, മെറ്റബോളിസം എന്നിവയെ ബാധിക്കുകയും നിയന്ത്രിക്കാത്ത വിട്ടുമാറാത്ത സമ്മർദ്ദം മസ്തിഷ്ക ഘടനയിലും പ്രവർത്തനത്തിലും ദീർഘകാല മാറ്റങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് വിവിധ മാനസിക രോഗങ്ങളിലേക്ക് നയിച്ചേക്കാം.

ALSO READ: High Blood Pressure Diet: രക്തസമ്മർദ്ദമുള്ളവർ ഡയറ്റിൽ ശ്രദ്ധിക്കണം; ഈ ഏഴ് ഭക്ഷണങ്ങൾ രക്തസമ്മർദ്ദം വർധിപ്പിക്കും

അമിത സമ്മർദ്ദം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കും. ഗവേഷകർ പറയുന്നതനുസരിച്ച്, ഒരു വ്യക്തിയുടെ ജീവിതത്തിലെ കടുത്ത സമ്മർദപൂരിതമായ സംഭവങ്ങൾ കാരണം മസ്തിഷ്കത്തിലെ ഹിപ്പോകാമ്പസിലെ ന്യൂറോണുകൾ നശിക്കാം. വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനും ഓർമശക്തിക്കും പഠനത്തിനും സഹായിക്കുന്ന തലച്ചോറിന്റെ ഭാഗമാണ് ഹിപ്പോകാമ്പസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News