ശരീരത്തിന് ഏറ്റവും അധികം ആവശ്യമുള്ള ഒന്നാണ് പ്രോട്ടീൻ. ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് കൂടിയേ തീരു. പുതിയ കോശങ്ങൾ നിർമ്മിക്കുന്നതിനും അവയുടെ വളർച്ചക്കും പ്രോട്ടീൻ സഹായിക്കുന്നു. കൂടാതെ, മുടി, ചർമ്മം, എല്ലുകൾ, നഖങ്ങൾ, പേശികൾ, ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ എന്നിവയെല്ലാം ആരോഗ്യകരമായി നിലനിർത്തുന്നതിനും പ്രോട്ടീൻ കൂടിയേ തീരു.
ശൈത്യകാലത്ത്, പ്രോട്ടീന്റെ കുറവ് നികത്താൻ ആളുകൾ ധാരാളം മുട്ടകൾ കഴിക്കുന്നു. പകരം വേനൽക്കാലത്ത് മുട്ട കഴിക്കുന്നത് ഒഴിവാക്കും. ശരീരത്തിൽ ഇത് ചൂട് കൂട്ടാൻ കാരണമാവുന്നു എന്നതിനാലാണ് ഇത്തരമൊരു രീതി പിന്തുടരുന്നത്. എന്നാൽ ദൈനം ദിന ഡയറ്റിൽ മുട്ട ഒഴിവാക്കിയാൽ പ്രോട്ടീൻ അഭാവം നികത്താനായി ഈ 5 ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.
പകരം കഴിക്കാം
1- ചീസ്- വേനൽക്കാലത്ത്, പ്രോട്ടീന്റെ അഭാവം പരിഹരിക്കാൻ നിങ്ങൾക്ക് കോട്ടേജ് ചീസ് കഴിക്കാം. കോട്ടേജ് ചീസിൽ ധാരാളം പ്രോട്ടീൻ ഉണ്ട്. കുട്ടികൾക്ക് പനീർ കറിയായും ഇത് കൊടുക്കാവുന്നതാണ്. പ്രഭാതഭക്ഷണത്തിനും പനീർ ലഘുവായി കഴിക്കാം. മാവുകൊണ്ട് ഉണ്ടാക്കുന്ന സാധനങ്ങളും ഇതിനൊപ്പം കഴിക്കാവുന്നതാണ്.
ALSO READ: Summer Tips: സൂര്യാഘാതമേറ്റ പാടുകൾ എങ്ങനെ ഇല്ലാതാക്കാം? ഈ വീട്ടുവൈദ്യങ്ങൾ സഹായിക്കും
2- ദാൽ- ഏത് സീസണായാലും എല്ലാവരും ഭക്ഷണത്തിൽ പയറുവർഗ്ഗങ്ങൾ ഉൾപ്പെടുത്താറുണ്ട്. ശരീരത്തിൽ പ്രോട്ടീൻ കുറവ് നികത്താനുള്ള നല്ലൊരു വഴി കൂടിയാണ് പയർ വർഗങ്ങൾ. നിങ്ങളുടെ ഭക്ഷണത്തിൽ ദിവസവും പയർ വർഗങ്ങൾ ഉൾപ്പെടുത്തുക.
3- സോയാബീൻ- വേനൽക്കാലത്ത് മുട്ട കഴിക്കാത്തവർ പകരം സോയാബീൻ കഴിക്കാം. സോയാബീനിലും പ്രോട്ടീൻ നല്ല അളവിൽ കാണപ്പെടുന്നു. 100 ഗ്രാം സോയാബീനിൽ 36.9 ഗ്രാം പ്രോട്ടീൻ ഉണ്ട്. സോയാബീൻസിൽ നിന്ന് നിങ്ങളുടെ ദൈനംദിന പ്രോട്ടീൻ കുറവ് പരിഹരിക്കാം
4- പാൽ- പ്രോട്ടീൻ സമ്പുഷ്ടമാണ് പാൽ. പ്രോട്ടീന്റെ കുറവ് നികത്താൻ, നിങ്ങൾക്ക് ഭക്ഷണത്തിൽ പാൽ ഉൾപ്പെടുത്താം. 100 ഗ്രാം പാലിൽ ഏകദേശം 3.6 ഗ്രാം പ്രോട്ടീൻ കാണപ്പെടുന്നു. ദിവസവും ഒരു ഗ്ലാസ് പാൽ എങ്കിലും കുടിച്ചാൽ തന്നെ ശരീരത്തിലെ പ്രോട്ടീന്റെ കുറവ് പരിഹരിക്കപ്പെടും. കുട്ടികൾക്കും നിർബന്ധമായും പാൽ കൊടുക്കണം.
ALSO READ: സൗന്ദര്യവർധക വസ്തുക്കൾ തേടി പോകേണ്ട, ഇനി യോഗയിലൂടെ സൗന്ദര്യം കൂട്ടാം
5- ഡ്രൈ ഫ്രൂട്ട്‌സ്- വേനൽക്കാലത്ത്, നട്‌സ് കഴിക്കുന്നതിലൂടെയും പ്രോട്ടീന്റെ അഭാവം നികത്താം. ഡ്രൈ ഫ്രൂട്ട്സിൽ നല്ല അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനിനായി കശുവണ്ടിയും ബദാമും കഴിക്കാം. വേണമെങ്കിൽ വേനൽക്കാലത്ത് കുതിർത്ത ബദാം കഴിക്കാം. ഡ്രൈ ഫ്രൂട്ട്‌സ് പ്രോട്ടീന്റെ നല്ല ഉറവിടമാണ്. കശുവണ്ടി ബദാം എന്നിവ പ്രഭാതഭക്ഷണത്തിലോ ലഘുഭക്ഷണത്തിലോ വേണമെങ്കിലും ഉൾപ്പെടുത്തി കഴിക്കാം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
.