വേനൽക്കാലമായാൽ പിന്നെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ചൂടിന്റെ കാഠിന്യം കൂടുമ്പോൾ പലർക്കും സൂര്യാഘാതമേൽക്കാറുണ്ട്. ഇത് മിക്ക ആളുകളിലും പല ചർമ്മ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. സൂര്യാഘാതമേറ്റ ഭാഗങ്ങളിൽ ആളുകൾക്ക് ചൊറിച്ചിൽ അനുഭവപ്പെടാം. എന്നാൽ സൂര്യതാപമേറ്റാലുണ്ടാകുന്നു പ്രശ്നങ്ങൾക്ക് ചില വീട്ടുവൈദ്യങ്ങൾ ഉണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം...
വെളിച്ചെണ്ണ- ഏത് തരം ചർമ്മം ഉള്ളവർക്കും ഉപയോഗിക്കാൻ പറ്റുന്നതാണ് വെളിച്ചെണ്ണ. നിങ്ങളുടെ ചർമ്മത്തിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയോ സൂര്യാഘാതമേറ്റ പാടുകളോ ഉണ്ടായാൽ അതിന് വെളിച്ചെണ്ണ ഒരു മികച്ച പരിഹാരമാണ്. വേനൽക്കാലത്ത് പുറത്തു പോകുന്നതിന് മുൻപ് ചർമ്മത്തിൽ വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്. സൺസ്ക്രീനിന് സമാനമായ ഗുണം ചെയ്യും ഇത്.
Also Read: Skin Care Tips : വേനൽക്കാലത്ത് ചർമ്മ സംരക്ഷണത്തിന് ചെയ്യേണ്ടത് എന്തൊക്കെ?
ഐസ് പുരട്ടുക- സൂര്യാഘാത പ്രശ്നങ്ങൾക്ക് ഐസ് ഫേഷ്യലും ചെയ്യാം. ഐസ് കുറച്ച് നേരം മുഖത്ത് തടവുക. പക്ഷേ ചർമ്മത്തിൽ നേരിട്ട് ഐസ് പുരട്ടുന്നതിന് പകരം ഒരു കോട്ടൺ തുണിയിൽ കെട്ടിയ ശേഷം മുഖത്ത് തടവുന്നതാണ് നല്ലത്. 5 മിനിറ്റ് നേരത്തേക്ക് മാത്രമെ ഇത് ചെയ്യാൻ പാടുള്ളൂ. ചർമ്മത്തിൽ വലിയതോ തുറന്നതോ ആയ സുഷിരങ്ങൾക്കുള്ള പരിഹാരമാണ് ഐസ് ഫേഷ്യൽ. കൂടാതെ സൂര്യാഘാതത്തിന്റെ പ്രശ്‌നവും പരിഹരിക്കപ്പെടും.
Also Read: കുരുമുളകിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഗുണങ്ങൾ പലതാണ്
കുക്കുമ്പർ-കറ്റാർവാഴ ജെൽ മിശ്രിതം - ആദ്യം വെള്ളരിക്ക അരച്ച് അതിന്റെ നീര് ഒരു പാത്രത്തിൽ എടുക്കുക. പിന്നീട് ഈ ജ്യൂസിൽ കറ്റാർ വാഴ ജെൽ മിക്സ് ചെയ്യുക. തുടർന്ന് കുറച്ച് നേരം ഈ മിശ്രിതം ഫ്രിഡ്ജിൽ വയ്ക്കുക. മിശ്രിതം തണുക്കുമ്പോൾ മുഖത്ത് സൂര്യാഘാതമേറ്റ സ്ഥലത്ത് പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക.
റോസ് വാട്ടറിൽ ചന്ദനപ്പൊടി - ചന്ദനപ്പൊടിയും റോസ് വാട്ടറും മിക്‌സ് ചെയ്ത് സൂര്യാഘാതമേറ്റ പാടുകളിൽ പുരട്ടുക. ഈ മിശ്രിതം മുഖത്ത് 20 മിനിറ്റ് വച്ച ശേഷം മുഖം കഴുകുക.
ഇക്കാര്യങ്ങൾ ചെയ്താൽ കൂടുതൽ പ്രശ്‌നങ്ങൾക്ക് കാരണമാകും
സോപ്പ് ഉപയോഗിക്കുന്നത് സൂര്യതാപത്തിന്റെ പ്രശ്നം കൂടുതൽ വർദ്ധിപ്പിക്കും, അതിനാൽ സൂര്യതാപമേൽക്കുമ്പോൾ ആദ്യം സോപ്പ് പുരട്ടുന്നത് ഒഴിവാക്കുക.
ഫെയ്സ് സ്ക്രബ് ഉപയോഗിക്കാതിരിക്കുക. സ്‌ക്രബ്ബ് ചെയ്യുന്നത് നിങ്ങളുടെ ചർമ്മത്തിൽ കൂടുതൽ തിണർപ്പ് ഉണ്ടാകാൻ കാരണമാകും.
ചർമ്മത്തിൽ അണുബാധയോ സൂര്യാഘാതമോ ഏറ്റവർ ഫേഷ്യൽ, ബ്ലീച്ച് എന്നിവ ഒഴിവാക്കുക.
സൂര്യതാപം ഭേദമാകുന്നതുവരെ മേക്കപ്പ് ഉപയോഗിക്കരുത്.
ഈ കാര്യങ്ങൾ മനസ്സിൽ വയ്ക്കുക
പുറത്ത് പോകുമ്പോൾ ഉറപ്പായും സൺസ്ക്രീൻ പുരട്ടുക.
സൺസ്‌ക്രീനിനൊപ്പം മോയ്സ്ചറൈസർ പുരട്ടാൻ മറക്കരുത്.
നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക.
ഒരു കാരണവശാലും മുഖത്ത് തൊട്ടുകൊണ്ടിരിക്കരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...