Weight loss tips: ഭാരം കുറയ്ക്കാം...ഭക്ഷണം കുറയ്ക്കാതെ തന്നെ...

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. 

Written by - Zee Malayalam News Desk | Last Updated : Mar 25, 2022, 01:16 PM IST
  • സാധാരണ തൈരിന് പകരം ​ഗ്രീക്ക് യോ​ഗർട്ട് ഉപയോ​ഗിക്കാം
  • സാധാരണ തൈരിനേക്കാൾ കൂടുതൽ പ്രോട്ടീൻ ​ഗ്രീക്ക് യോ​ഗർട്ടിൽ അടങ്ങിയിട്ടുണ്ട്
  • സാധാരണ തൈരിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്
  • എന്നാൽ ​ഗ്രീക്ക് യോ​ഗർട്ട് പൂർണമായും കൊഴുപ്പ് രഹിതമാണ്
Weight loss tips: ഭാരം കുറയ്ക്കാം...ഭക്ഷണം കുറയ്ക്കാതെ തന്നെ...

ശരീരഭാരം നിയന്ത്രിക്കാൻ ഭക്ഷണം പരമാവധി ഒഴിവാക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇഷ്ട ഭക്ഷണങ്ങൾ ഒഴിവാക്കാതെ തന്നെ ശരീരഭാരം നിയന്ത്രിക്കാം. ആവശ്യത്തിന് പോഷകങ്ങൾ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ നിങ്ങളുടെ ഭക്ഷത്തിൽ ഉൾപ്പെടുത്തണം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. ശരീരഭാരം വർധിപ്പിക്കുന്ന ഭക്ഷണങ്ങൾക്ക് പകരം ഉപയോ​ഗിക്കാവുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

സാധാരണ തൈരിന് പകരം ​ഗ്രീക്ക് യോ​ഗർട്ട് ഉപയോ​ഗിക്കാം. ​ഗ്രീക്ക് യോ​ഗർട്ട് വളരെ രുചികരമാണ്. മാത്രമല്ല, സാധാരണ തൈരിനേക്കാൾ കൂടുതൽ പ്രോട്ടീൻ ​ഗ്രീക്ക് യോ​ഗർട്ടിൽ അടങ്ങിയിട്ടുണ്ട്. സാധാരണ തൈരിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. എന്നാൽ ​ഗ്രീക്ക് യോ​ഗർട്ട് പൂർണമായും കൊഴുപ്പ് രഹിതമാണ്. അതിനാൽ നിങ്ങളുടെ ഡയറ്റിൽ തീർച്ചയായും ഉൾപ്പെടുത്താവുന്ന ഒന്നാണ് ​ഗ്രീക്ക് യോ​ഗർട്ട്.

ചിക്കൻ തൈസിന് പകരം ചിക്കൻ ബ്രെസ്റ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ചിക്കന്റെ തുടയിലും ബ്രെസ്റ്റിലും വ്യത്യസ്ത അളവിലാണ് പ്രോട്ടീൻ അടങ്ങിയിരിക്കുന്നത്. 100 ​ഗ്രാം തൂക്കമുള്ള തൊലി നീക്കം ചെയ്യാത്ത ചിക്കൻ തുടയിൽ 21 ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എന്നാൽ ചിക്കൻ ബ്രെസ്റ്റിൽ 100 ​ഗ്രാമിൽ 31 ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ചിക്കന്റെ തുടയെ അപേക്ഷിച്ച് ബ്രെസ്റ്റിൽ കൊഴുപ്പും കുറവാണ്. അതിനാൽ ചിക്കൻ ബ്രെസ്റ്റ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

സാധാരണ ന്യൂഡിൽസിന് പകരം ലെന്റിൽ ന്യൂഡിൽസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്. സാധാരണ ന്യൂഡിൽസ് മൈദ മാവ് കൊണ്ടാണ് തയ്യാറാക്കുന്നത്. ഇതിൽ പോഷക ​ഗുണങ്ങൾ ഒന്നും തന്നെയില്ല. മാത്രമല്ല, ഇത് ആരോ​ഗ്യത്തിന് ദോഷവുമാണ്. ഇതിന് പകരം ലെന്റിൽ ന്യൂഡിൽസ് കഴിക്കുന്നത് നല്ലതാണ്. ലെന്റിൽ ന്യൂഡിൽസിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. 100 ​ഗ്രാം ലെന്റിൽ ന്യൂഡിൽസിൽ 9.4 ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ചെറുപയർ, ബീൻസ്, കടല എന്നിവയിൽ നിന്നാണ് ലെന്റിൽ ന്യൂഡിൽസ് ഉണ്ടാക്കുന്നത്.

പോർക്ക് സോസേജിന് പകരം ടർക്കി സോസേജ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പോർക്ക് ഇറച്ചിയിലും ടർക്കിയുടെ ഇറച്ചിയിലും പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എന്നാൽ, ടർക്കി സോസേജിൽ പ്രോട്ടീൻ കൂടുതലായി അടങ്ങിയിട്ടുണ്ട്. രണ്ട് പോർക്ക് സോസേജിൽ 11 ​ഗ്രാം പ്രോട്ടീനാണുള്ളത്. ഇതേ അളവിലുള്ള ടർക്കി സോസേജിൽ 19 ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ടർക്കിയുടെ മാംസത്തിൽ കൊഴുപ്പ് കുറവാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ പന്നിയിറച്ചിക്ക് പകരം ടർക്കി ഇറച്ചി തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

സസ്യാഹാരികൾക്ക് റിക്കോട്ട ചീസിന് പകരം കോട്ടേജ് ചീസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സാധിക്കും. നൂറ് ​ഗ്രാം കോട്ടേജ് ചീസിൽ 11 ​ഗ്രാം പ്രോട്ടീൻ ഉണ്ട്. റിക്കോട്ട ചീസിൽ 100 ​ഗ്രാമിൽ വെറും ഏഴ് ​ഗ്രാം പ്രോട്ടീൻ മാത്രമാണ് നമുക്ക് ലഭിക്കുന്നത്. രണ്ട് ചീസുകളും ആരോ​ഗ്യപ്രദമായാണ് കണക്കാക്കുന്നത്. എന്നാൽ കൂടുതൽ പ്രോട്ടീൻ ലഭിക്കുന്നതിന് ഭക്ഷണത്തിൽ റിക്കോട്ട ചീസിന് പകരം കോട്ടേജ് ചീസ് ഉപയോ​ഗിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News