ഇതെന്താ സ്വർണ കപ്പയോ? ഒരു കിലോയ്ക്ക് വില 429 രൂപ

 കപ്പക്കിഴങ്ങ്, മരച്ചീനി, ചീനി, മരവള്ളി കിഴങ്ങ് തുടങ്ങി കപ്പയുടെ വിവിധ പേരുകളും ഇതിനൊപ്പം നൽകിയിരുന്നു. 

Written by - Sneha Aniyan | Last Updated : Nov 9, 2020, 02:27 PM IST
  • ബുക്ക് ചെയ്തവർക്ക് അടുത്ത വെള്ളിയാഴ്ചയെ കാപ്പ കിട്ടൂ എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
ഇതെന്താ സ്വർണ കപ്പയോ? ഒരു കിലോയ്ക്ക് വില 429 രൂപ

കേരളത്തിൽ കിലോയ്ക്ക് 20 -30 രൂപ വിലയുള്ള നാടൻ കപ്പയ്ക്ക് ആമസോണി(Amazon)ൽ വില 400 കടന്നു. ആമസോൺ ഇന്ത്യയുടെ വെബ്‌സൈറ്റിലാണ് നാട്ടിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കപ്പയ്ക്ക് കൊള്ള വില ഈടാക്കുന്നത്. ബാംഗ്ലൂർ കേന്ദ്രീകരിച്ചാണ് ഈ വില്‍പ്പന നടത്തുന്നത്.

ശനിയാഴ്ച ആമസോണിൽ ഒരു കിലോ കപ്പയ്ക്ക് 429 രൂപയായിരുന്നു. 'കേരള സ്‌പെഷ്യൽ ഹോം ഗ്രോൺ ടപ്പിയോക്ക' എന്ന പേരിലാണ് ആമസോണിൽ  കപ്പ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. 429 രൂപ വിലയുള്ള കപ്പ 7% കിഴിവിൽ 399 രൂപയ്ക്ക് ലഭിക്കുമെന്ന ഓഫറും ആമസോൺ നൽകിയിരുന്നു.

ALSO READ || Alert: സാധാരണക്കാർ കൊറോണ വാക്സിനായി 2022 വരെ കാത്തിരിക്കേണ്ടി വരും..!!

എന്നാൽ, ശനിയാഴ്ച വൈകിട്ടായപ്പോഴേക്കും വില 210 ലെത്തി. കപ്പക്കിഴങ്ങ്, മരച്ചീനി, ചീനി, മരവള്ളി കിഴങ്ങ് തുടങ്ങി കപ്പയുടെ വിവിധ പേരുകളും ഇതിനൊപ്പം നൽകിയിരുന്നു. ഇത്രയും ഭീമമായ വില നൽകി കപ്പ ആരൊക്കെ വാങ്ങി എന്ന കാര്യത്തിൽ വ്യക്തതയില്ല. ബുക്ക് ചെയ്തവർക്ക്  അടുത്ത വെള്ളിയാഴ്ചയെ കാപ്പ കിട്ടൂ എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

പച്ചകപ്പയ്ക്ക് പുറമെ ഉണക്ക കപ്പയും, കപ്പ ഉപ്പേരിയും വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. 2 കിലോ ഉണക്ക കപ്പയുടെ വില 699 രൂപയാണ്. 36 % കിഴിവിൽ അവ 448 രൂപയ്ക്ക് ലഭിക്കും. 100 ഗ്രാം കപ്പ ഉപ്പേരിയുടെ വില 200 മുതൽ 450 രൂപ വരെയാണ്.   അതേസമയം, നേരിട്ട് ഉപഭോക്താക്കളിലേക്ക്  കപ്പ എത്തിക്കുന്ന ബാംഗ്ലൂരിലെ മലയാളി കടകളിൽ 45-55 രൂപ വരെയാണ് കിലോയ്ക്ക് വില.

More Stories

Trending News