Cancer: ക്യാന്‍സറിന് മുമ്പ് ശരീരം പല സൂചനകളും നല്‍കും; ഇവ അവഗണിക്കരുത്

Body Gives These Signals Before Cancer: അസ്വാഭാവികമായ രീതിയിൽ നിങ്ങളുടെ ശരീരഭാരം കുറയുകയാണെങ്കിൽ അത് ഗുരുതരമായ പ്രശ്നങ്ങൾ കാരണമാണെന്ന് ഉറപ്പാണ്. 

Written by - Zee Malayalam News Desk | Last Updated : May 31, 2023, 07:33 PM IST
  • എപ്പോഴും ക്ഷീണം തോന്നുന്നുവെങ്കിൽ നിങ്ങൾ ഉടൻ ഒരു ഡോക്ടറെ സമീപിക്കണം.
  • ശരീര വേദനയോ അസ്വസ്ഥതയോ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.
  • ചർമ്മ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് അവഗണിക്കരുത്.
Cancer: ക്യാന്‍സറിന് മുമ്പ് ശരീരം പല സൂചനകളും നല്‍കും; ഇവ അവഗണിക്കരുത്

രോഗങ്ങൾ വരുമ്പോൾ ശരീരം പല തരത്തിലുള്ള സൂചനകളും നൽകാറുണ്ട്. പലപ്പോഴും നമ്മൾ ഈ സൂചനകൾ സാധാരണ രീതിയിൽ അവഗണിക്കാറാണ് പതിവ്. എന്നാൽ അങ്ങനെ ചെയ്യുന്നത് ഒരുപക്ഷേ നിങ്ങളുടെ ജീവൻ പോലും അപകടത്തിലാക്കിയേക്കാം. ഏതെങ്കിലും തരത്തിലുള്ള രോഗത്തിൻ്റെ ലക്ഷണങ്ങൾ കണ്ടാൽ അവ ഒരിക്കലും അവഗണിക്കരുത്. കാരണം, ഈ ലക്ഷണങ്ങൾ ക്യാൻസർ പോലെയുള്ള മാരകമായ രോഗത്തിന്റെ സൂചനയുമാകാം. 

ക്യാൻസർ പോലെയുള്ള അപകടകരമായ രോഗങ്ങൾ കൃത്യസമയത്ത് കണ്ടെത്തിയാൽ അത് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. ക്യാൻസർ രോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ALSO READ: മുഖം വെള്ളി പോലെ തിളങ്ങും!! മാമ്പഴം കൊണ്ടൊരു ഫേസ് മാസ്ക് ആയാലോ?

എപ്പോഴും ക്ഷീണം അനുഭവപ്പെടും

നിങ്ങൾക്ക് വേണ്ടത്ര ഉറക്കം ലഭിക്കുകയും ശരിയായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്യുന്നുണ്ടെങ്കിലും എപ്പോഴും ക്ഷീണം തോന്നുന്നുവെങ്കിൽ നിങ്ങൾ ഉടൻ ഒരു ഡോക്ടറെ സമീപിക്കണം. കാരണം, ഗുരുതരമായ അസുഖം മൂലമാകാം എല്ലായ്പ്പോഴും ക്ഷീണം അനുഭവപ്പെടുന്നത്.  അതുകൊണ്ടാണ് ക്ഷീണം തോന്നിയാൽ എപ്പോഴും ഡോക്ടറെ സമീപിക്കണം എന്ന് പറയുന്നത്. 

ശരീര വേദന 

വളരെക്കാലമായി ശരീര വേദന അനുഭവിക്കുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾ അത് അവഗണിക്കരുത്. കാരണം അങ്ങനെ ചെയ്യുന്നത് ഒരു വലിയ രോഗത്തിന്റെ ലക്ഷണമായിരിക്കാം. അതിനാൽ, ശരീര വേദനയോ അസ്വസ്ഥതയോ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.

ശരീരഭാരം പെട്ടെന്ന് കുറയുന്നു

നിങ്ങളുടെ ഭക്ഷണക്രമവും ദൈനംദിന ജീവിത രീതികളും മാറ്റാതെ തന്നെ വേഗത്തിൽ നിങ്ങളുടെ ശരീരഭാരം കുറയുകയാണെങ്കിൽ, അത് ഗുരുതരമായ പ്രശ്നങ്ങൾ കാരണമാണെന്ന് ഉറപ്പാണ്. കാരണം ക്യാൻസർ ഉള്ളവരുടെ ശരീരഭാരം പെട്ടെന്ന് കുറയാറുണ്ട്. അതിനാൽ നിങ്ങൾക്കും സമാനമായ അനുഭവം ഉണ്ടാകുകയാണെങ്കിൽ അത് കണ്ടില്ലെന്ന് നടിക്കരുത്. 

ചർമ്മത്തിലെ മാറ്റങ്ങൾ

ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങളിൽ ഒന്നാണ് ചർമ്മത്തിലെ മാറ്റങ്ങൾ. ഈ സമയത്ത്, ഒരു വ്യക്തിയുടെ ചർമ്മത്തിന്റെ നിറം മാറാൻ തുടങ്ങുന്നു. അമിതമായ ചൊറിച്ചിൽ, രക്തസ്രാവം, ചർമ്മത്തിൽ ചുണങ്ങ് എന്നിവയ്ക്കും ക്യാൻസർ കാരണമാകും. അതിനാൽ, നിങ്ങൾക്കും ചർമ്മ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് അവഗണിക്കരുത്.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News