Summer Face Care: മുഖം വെള്ളി പോലെ തിളങ്ങും!! മാമ്പഴം കൊണ്ടൊരു ഫേസ് മാസ്ക് ആയാലോ?

Summer Face Care:  ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല, മാമ്പഴം നിങ്ങളുടെ ചർമ്മത്തിനും ധാരാളം ഗുണങ്ങൾ നൽകുമെന്ന് അറിയാമോ? വേനൽക്കാലത്ത് ലഭിക്കുന്ന ഈ പഴം നിങ്ങളുടെ മുഖത്തെ കറുപ്പ് മാറ്റാന്‍ ഏറെ സഹായകമാണ്.  

Written by - Zee Malayalam News Desk | Last Updated : May 31, 2023, 05:17 PM IST
  • മാമ്പഴം ഫേസ് മാസ്ക് നിങ്ങളുടെ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിലെ കൊളാജന്‍റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതോടൊപ്പം, ചർമ്മം ജലാംശം നിലനിർത്തുന്നു, ഇത് വരൾച്ചയുടെ പ്രശ്നം ഒഴിവാക്കുന്നു.
Summer Face Care: മുഖം വെള്ളി പോലെ തിളങ്ങും!! മാമ്പഴം കൊണ്ടൊരു ഫേസ് മാസ്ക് ആയാലോ?

Summer Face Care: മുഖം വെള്ളി പോലെ തിളങ്ങും!! മാമ്പഴം കൊണ്ടൊരു ഫേസ് മാസ്ക് ആയാലോ? 

Summer Face Care:വേനൽക്കാലത്ത് ധാരാളമായി ലഭിക്കുന്ന പഴമാണ് മാമ്പഴം. ഇത് സീസണല്‍ പഴമാണ്. മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ എ, സി, ഇ, ഡയറ്ററി ഫൈബർ തുടങ്ങിയ ഗുണങ്ങളാൽ സമ്പന്നമാണ്  മാമ്പഴം. അതുകൊണ്ടുതന്നെ മാമ്പഴം കഴിയ്ക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. 

എന്നാല്‍, ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല, മാമ്പഴം നിങ്ങളുടെ ചർമ്മത്തിനും ധാരാളം ഗുണങ്ങൾ നൽകുമെന്ന് അറിയാമോ? വേനൽക്കാലത്ത് ലഭിക്കുന്ന ഈ പഴം നിങ്ങളുടെ മുഖത്തെ കറുപ്പ് മാറ്റാന്‍ ഏറെ സഹായകമാണ്.  

മാമ്പഴം ഫേസ് മാസ്ക്  നിങ്ങളുടെ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിലെ കൊളാജന്‍റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതോടൊപ്പം, ചർമ്മം ജലാംശം നിലനിർത്തുന്നു, ഇത് വരൾച്ചയുടെ പ്രശ്നം ഒഴിവാക്കുന്നു.

ചര്‍മ്മം വെള്ളി പോലെ തിളങ്ങാന്‍ മാമ്പഴം ഫേസ് പാക്ക് എങ്ങിനെ ഉണ്ടാക്കാം എന്നറിയാം... 
 
മാമ്പഴ ഫേസ് മാസ്‌ക് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ-
 
2 ടീസ്പൂൺ മാമ്പഴ പൾപ്പ്
1 ടീസ്പൂൺ തൈര്
1 ടീസ്പൂൺ തേൻ

മാമ്പഴം ഫേസ് മാസ്ക് എങ്ങനെ ഉണ്ടാക്കാം? (How To Make Mango Face Mask) 
മാമ്പഴ ഫേസ് മാസ്ക് ഉണ്ടാക്കാൻ ആദ്യം ഒരു പാത്രത്തില്‍  അല്പം മാങ്ങ പള്‍പ്പ് എടുക്കുക. അതിലേയ്ക്ക് അല്പം തൈര്, തേൻ എന്നിവ ചേർക്കുക. ഇതിനുശേഷം, ഇവ നന്നായി യോജിപ്പിച്ച് പേസ്റ്റ് തയ്യാറാക്കുക. ഇപ്പോൾ നിങ്ങളുടെ മാംഗോ ഫെയ്സ് മാസ്ക് തയ്യാര്‍.  

മാമ്പഴം ഫേസ് മാസ്ക് എങ്ങനെ ഉപയോഗിക്കാം? (How to use Mango Face Mask?)
മാമ്പഴം ഫേസ് മാസ്ക്  ഉപയോഗിക്കുന്നതിന് മുന്‍പായി നിങ്ങളുടെ മുഖം വൃത്തിയാക്കി തുടയ്ക്കുക.
അതിനുശേഷം തയ്യാറാക്കിയ മാസ്ക് നിങ്ങളുടെ മുഖത്ത് നന്നായി പുരട്ടുക. ഇതിനുശേഷം, ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ അത് ഉണങ്ങാന്‍ അനുവദിക്കുക. ശേഷം സാധാരണ വെള്ളമുപയോഗിച്ച് കഴുകുക. മികച്ച ഫലം ലഭിക്കാന്‍ ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ഫേസ് പാക്ക് ഉപയോഗിക്കാം. 
 
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News