Weight Loss Tips: പ്രതീക്ഷിച്ച വേ​ഗത്തിൽ ഭാരം കുറയുന്നില്ലേ...?ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

 Reasons behind Weight loss Plateau: വിചാരിക്കുന്ന തരത്തില് ഭാരം കുറഞ്ഞിലിലെങ്കില് അത് മടുപ്പ് സൃഷ്ടിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : May 14, 2023, 05:38 PM IST
  • ഭാരം കുറയ്ക്കാനായി ഡയറ്റും വര്‍ക്ക് ഔട്ടും ചെയ്തു തുടങ്ങുമ്പോൾ ശരീരത്തിന് അത് വരെ ലഭിച്ചിരുന്ന കാലറികള്‍ അതിവേ​ഗം കുറയാൻ തുടങ്ങും.
  • നമ്മൾ കാലറി കത്തിക്കുന്നതിന്‍റെ നിരക്കും പേശികളുമായും വളരെയധികം ബന്ധമുണ്ട്.
  • നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ ലഭിക്കുന്ന കാലറിയും വ്യായാമങ്ങലിലൂടെയും മറ്റും കത്തിച്ചു കളയുന്ന കാലറികളും ഏതാണ്ട് ഒരേ തോതില്‍ എത്തുന്നതിനാലാണ് വെയ്റ്റ് ലോസ് പ്ലാറ്റോ സംഭവിക്കുന്നത്.
Weight Loss Tips: പ്രതീക്ഷിച്ച വേ​ഗത്തിൽ ഭാരം കുറയുന്നില്ലേ...?ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

ഇന്ന് എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് അമിതഭാരം. ഭാരം കൂടുന്നതിനനുസരിച്ച് ആ വ്യക്തിയെ പല ജീവിതശൈലി രോ​ഗങ്ങളും  തേടിയെത്തുന്നു. പ്രമേഹം,കൊളസ്ട്രോൾ,അമിത രക്ത സമ്മർദ്ധം, ശരീര ഭാ​ഗങ്ങളിൽ വേദന എന്നിങ്ങനെ പല പ്രശ്നങ്ങളാണ് ആ വ്യക്തി അഭിമുഖീകരിക്കേണ്ടി വരുന്നത്. ഭാരം കൂടിക്കഴിഞ്ഞാൽ അത് കുറയ്ക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള  കാര്യമാണ്. പലപ്പോഴും ആളുകൾ ഭാരം വർദ്ധിക്കു്നുവെന്ന് തോന്നുമ്പോൾ പല തരത്തിലുള്ള ഡയറ്റും,  വര്‍ക്ക്ഔട്ടുമൊക്കെ പരീക്ഷിക്കാറുണ്ട്.

എന്നാൽ ആദ്യത്തെ ഒരു ആഴ്ച്ചയിൽ‍ പെട്ടെന്ന് ഭാരം കുറഞ്ഞു വരികയും പിന്നീട്  കുറയാതിരിക്കുകയും ചെയ്യുന്നതായി കാണാം. ഈ അവസ്ഥയാണ് വെയ്റ്റ് ലോസ് പ്ലാറ്റോ(Weight Loss Plateau). ആ ഒരു അവസ്ഥയിൽ എത്തുമ്പോൾ പലർക്കും മടുപ്പ് വരുന്നു. കാരണം പ്രതീക്ഷിച്ച രീതിയിൽ ഭാരം കുറയുന്നില്ലെന്ന് വരുമ്പോൾ സ്വാഭാവികമായും ആളുകളിൽ മടുപ്പ് ഉണ്ടാക്കുന്നു. പിന്നീട് അത് വരെ തുടർന്നു വന്ന ഡയറ്റും കാര്യങ്ങളുമെല്ലാം ഉപേക്ഷിക്കും ഇത് ഭാരം കുറച്ചതിനേക്കാൾ കൂടുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.  ഭാരം കുറയ്ക്കലിന്‍റെ ഈ ഘട്ടത്തെയാണ് വെയ്റ്റ് ലോസ് പ്ലാറ്റോ എന്ന് പറയുന്നത്. 

ALSO READ: പങ്കാളി നിങ്ങളെ സംശയിക്കുന്നുണ്ടോ? അറിയില്ലെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ..!

ഭാരം ആദ്യ ആഴച്ചയിൽ പെട്ടെന്ന് കുറയുന്നതിന്റെ കാരണം ഇതാണ്. ഭാരം കുറയ്ക്കാനായി ഡയറ്റും വര്‍ക്ക് ഔട്ടും ചെയ്തു തുടങ്ങുമ്പോൾ  ശരീരത്തിന് അത് വരെ ലഭിച്ചിരുന്ന കാലറികള്‍ അതിവേ​ഗം കുറയാൻ തുടങ്ങും. സ്വാഭാവികമായും ശേഖരിച്ചു വച്ചിരിക്കുന്ന ഊര്‍ജം ഗ്ലൈക്കജന്‍ കത്തിച്ചു കൊണ്ട് ശരീരം ചെലവാക്കും. ഈ പ്രക്രിയയുടെ ഒപ്പം ശരീരത്തിലെ ജലാംശവും കൊഴുപ്പും കുറയും. തന്മൂലം ആദ്യ ഘട്ടങ്ങളിൽ ഭാരം പെട്ടെന്ന് കുറയുന്നു. കൂടാതെ പേശികളുടെ മാസും ഈ ഘട്ടത്തില്‍ നമുക്ക് നഷ്ടമാകാം.

നമ്മൾ  കാലറി കത്തിക്കുന്നതിന്‍റെ നിരക്കും പേശികളുമായും വളരെയധികം ബന്ധമുണ്ട്. കൊഴുപ്പിനൊപ്പം പേശികളും നഷ്ടമാകുമ്പോൾ  ചയാപചയ പ്രക്രിയയുടെ വേഗം കുറയുകയും കാലറി കത്തുന്നതിന്‍റെ വേഗത്തെ ഇത് ബാധിക്കുകയും ചെയ്യുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ ലഭിക്കുന്ന കാലറിയും വ്യായാമങ്ങലിലൂടെയും മറ്റും  കത്തിച്ചു കളയുന്ന കാലറികളും  ഏതാണ്ട് ഒരേ തോതില്‍ എത്തുന്നതിനാലാണ് വെയ്റ്റ് ലോസ് പ്ലാറ്റോ സംഭവിക്കുന്നത്. ഇതോടെ ഭാരം അതിന് മേല്‍ കുറയാതെയാകും. 

ALSO READ: കുട്ടികളിലെ അമിതവണ്ണം തടയാം; ഇല്ലെങ്കിൽ കാത്തിരിക്കുന്നത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ

എന്നാൽ ഈ ഘട്ടങ്ങളിൽ മനസ്സ് മടുത്ത്  ഭാരം കുറയ്ക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയല്ല വേണ്ടത്. പകരം ചില കാര്യങ്ങൾ പിന്തുടരുകയുംശ്രദ്ധിക്കുകയും ചെയ്താൽ വെയ്റ്റ് ലോസ് പ്ലാറ്റോ എന്ന അവസ്ഥയെ മറി കടക്കാൻ സാധിക്കും

1. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് കൂടുതല്‍ കാലറികള്‍ കുറയ്ക്കുക

2. വര്‍ക്ക് ഔട്ടില്‍ കൂടുതല്‍ അധ്വാനം നൽകാം. കാര്‍ഡിയോ വ്യായാമത്തിന്‍റെ സമയം വര്‍ധിപ്പിക്കാം

3. പകല്‍ സമയത്ത് സജീവമായി ഇരിക്കാം

4. കഴിക്കുന്ന സാധനങ്ങള്‍ വളരെയധികം നിരീക്ഷിക്കുക. ഭാരം കുറയ്ക്കാനുള്ള നിങ്ങലുടെ യാത്രയെ തടസ്സപ്പെടുത്തുന്നതും വീണ്ടും ഭാരം വര്‍ധിപ്പിക്കുന്നതുമായ വിഭവങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക

5. ഭാരം കുറയ്ക്കാന്‍ പറ്റിയില്ലെങ്കിലും വീണ്ടും കൂടാതിരിക്കാനായി വേണ്ട മുൻകരുതൽ എടുക്കുക. കാരണം ഈ ഒരു ഘട്ടത്തിലാണ് പലര്‍ക്കും കാര്യങ്ങള്‍ കയ്യില്‍ നിന്ന് പോകുന്നത്. 

ഇതിനേക്കാൾ എല്ലാം ഉപരി നന്നായി ഉറങ്ങാൻ ശ്രമിക്കുക. ആവശ്യമായ അളവിൽ ഉറങ്ങുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിനു പുറമേ ഒരു ഡയറ്റീഷ്യന്റെയും ട്രെയിനറുടേയും ഉപദേശം തേടുന്നതും വളരെ നല്ലതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News