ചെറുപ്പക്കാർക്കും മുതിർന്നവർക്കും എല്ലാവർക്കും ഇഷ്ടമുള്ള ഒരു പഴമാണ് വാഴപ്പഴം (നേന്ത്രപ്പഴം). വാഴപ്പഴം പോഷകങ്ങളാൽ സമ്പുഷ്ടമാണ്. വാഴപ്പഴത്തിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യപരമായി നിരവധി ഗുണങ്ങൾ നൽകുന്നുണ്ട്. വാഴപ്പഴം കഴിക്കുന്നവരാണ് ഭൂരിഭാഗം പേരും.
ചില ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കണം. ചില തരം ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ വാഴപ്പഴം കഴിച്ചാൽ അത് ഗുണത്തിന് പകരം ദോഷമാണ് ഉണ്ടാക്കുക. അതുകൊണ്ട് ഏതൊക്കെ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരാണ് വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കേണ്ടത് എന്ന് നോക്കാം.
ALSO READ: പ്രമേഹം സ്ത്രീകളെ ബാധിക്കുന്നതെങ്ങനെ? ജീവിതശൈലിയിൽ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
പ്രമേഹം
പ്രമേഹവും രക്തത്തിലെ പഞ്ചസാരയുടെ അളവും കൂടുതലുള്ള ഒരാൾ വാഴപ്പഴം കഴിക്കരുത്. നേന്ത്രപ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാര കൂടുതലായതിനാൽ പ്രമേഹ രോഗിയുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവും വർദ്ധിപ്പിക്കും.
വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ
വാഴപ്പഴത്തിൽ പൊട്ടാസ്യം കൂടുതലാണ്. വൃക്ക സംബന്ധമായ പ്രശ്‌നമുള്ളവർക്ക് വാഴപ്പഴം ദോഷകരമാണ്. അതിനാൽ വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ വാഴപ്പഴം കഴിക്കരുത്.
മലബന്ധം
വയറ്റിലെ ഗ്യാസ്, മലബന്ധം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നവർ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കണം. വാഴപ്പഴം കഴിക്കുന്നത് ഈ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും.
ആസ്ത്മ
ആസ്ത്മ രോഗികളും വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കണം. കാരണം വാഴപ്പഴം കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...