Corona: മാസ്ക് ധരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കി സിബിഎസ്ഇ

പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ മാസ്ക് ധരിക്കാമെന്ന്‍ അറിയിച്ച സിബിഎസ്ഇ അതിനായുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. 

Last Updated : Mar 5, 2020, 08:24 AM IST
  • ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച കേരളത്തില്‍ ഇപ്പോള്‍ വൈറസ് ബാധ ഇല്ലെന്നത് കേരളത്തെ സംബന്ധിച്ചും അഭിമാനമാണ്.
Corona: മാസ്ക് ധരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കി സിബിഎസ്ഇ

ന്യൂഡല്‍ഹി: ചൈനയിലെ കൊറോണ (Covid19) വൈറസ് ഇന്ത്യയിലും വ്യാപകമാകുന്ന സാഹചര്യത്തില്‍ പത്തിലേയും പന്ത്രണ്ടിലേയും ബോര്‍ഡ് പരീക്ഷ എഴുതുന്നവര്‍ക്ക് മാസ്ക്ധരിക്കാന്‍ സിബിഎസ്ഇ അനുമതി നല്‍കി.

പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ മാസ്ക് ധരിക്കാമെന്ന്‍ അറിയിച്ച സിബിഎസ്ഇ അതിനായുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

Also read: മികച്ച ആരോഗ്യ മേഖല; സ്റ്റാറായി കേരളം

ഇന്ത്യയിലുള്ള 28 പേര്‍ക്ക് കൊറോണ വൈറസ് ബാധ ഉണ്ടെന്ന് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചിരുന്നു.

Also read: ഇന്ത്യയില്‍ 28 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു: കേന്ദ്ര മന്ത്രി

ഇതില്‍ ഡല്‍ഹിയില്‍ 19 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 15 പേര്‍ ഇറ്റലിയില്‍ നിന്നും എത്തിയ വിനോദ സഞ്ചാരികളാണ്.

Also read: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് ദുബായില്‍ Corona സ്ഥിരീകരിച്ചു

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച കേരളത്തില്‍ ഇപ്പോള്‍ വൈറസ് ബാധ ഇല്ലെന്നത് കേരളത്തെ സംബന്ധിച്ചും അഭിമാനമാണ്. എങ്കിലും നിരവധിപേര്‍ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Trending News