Aloe Vera Benefits: കറ്റാര്‍വാഴ പ്രകൃതിയുടെ വരദാനം, കാരണമാറിയാം

Aloe Vera Benefits:  കറ്റാര്‍വാഴയ്ക്ക് വേറെയും ഗുണങ്ങള്‍ ഉണ്ട്.  അതായത്, ഈ ചെടി  വീട്ടിനുള‌ളില്‍ വച്ചാല്‍ പ്രയോജനങ്ങള്‍ ഏറെയാണ്‌

Written by - Zee Malayalam News Desk | Last Updated : Apr 11, 2023, 11:17 PM IST
  • കറ്റാര്‍വാഴ മോശം ഊര്‍ജ്ജത്തെ അകറ്റി വീട്ടില്‍ പോസിറ്റിവിറ്റിയും ഭാഗ്യവും നല്‍കുമെന്നാണ് പറയപ്പെടുന്നത്.
Aloe Vera Benefits: കറ്റാര്‍വാഴ പ്രകൃതിയുടെ വരദാനം, കാരണമാറിയാം

Aloe Vera Benefits: സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും  ഇന്ന് ധാരാളമായി ഉപയോഗിക്കുന്ന ഒരു ചെടിയാണ് കറ്റാ‌ര്‍ വാഴ. നിരവധി ഗുണങ്ങള്‍ ഉള്ള ഈ അത്ഭുത സസ്യം പരിപാലിക്കാനും എളുപ്പമാണ്.  സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്ന ഈ ചെടിയെ പ്രകൃതിയുടെ വരദാനം എന്ന് പറയാം. 

Also Read:  Karnataka Election 2023: തിരഞ്ഞെടുപ്പ് ആവേശത്തില്‍ BJP, ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയത് 52 പുതുമുഖങ്ങള്‍

 

എന്നാല്‍,  കറ്റാര്‍വാഴയ്ക്ക് വേറെയും ഗുണങ്ങള്‍ ഉണ്ട്.  അതായത്, ഈ ചെടി  വീട്ടിനുള‌ളില്‍ വച്ചാല്‍ പ്രയോജനങ്ങള്‍ ഏറെയാണ്‌. ഇത് മോശം ഊര്‍ജ്ജത്തെ അകറ്റി വീട്ടില്‍  പോസിറ്റിവിറ്റിയും ഭാഗ്യവും നല്‍കുമെന്നാണ് പറയപ്പെടുന്നത്. 

Also Read:  Milk and Food: ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കൊപ്പം പാല്‍ കുടിയ്ക്കുന്നത്‌ അപകടം 

കറ്റാര്‍വാഴ ജ്യൂസ് ആന്‍റി ഓക്‌സിഡന്‍റുകളുടെയും വൈറ്റമിനുകളുടെയും കലവറയാണ്. ഇത്  മലബന്ധം അകറ്റുന്നതിനും കരളിന്‍റെ ശരിയായ പ്രവര്‍ത്തനത്തിനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും  ഏറെ സഹായിക്കും.

ചര്‍മ്മ സൗന്ദര്യത്തിന് ഉത്തമമാണ് കറ്റാര്‍വാഴ.  വേനൽക്കാലത്ത് സൂര്യന്‍റെ കഠിനമായ ചൂടിൽനിന്നും ചർമത്തെ സംരക്ഷിക്കാനുള്ള ഒരു ഉത്തമ പ്രതിവിധിയാണ് കറ്റാര്‍വാഴ ജെല്‍. 

സമൃദ്ധമായ മുടിയ്ക്ക് ശിരോചര്‍മ്മത്തിലും മുടിയിലും കറ്റാര്‍വാഴ ജെല്‍ തേയ്ക്കാം. ഇത്  ചൊറിച്ചില്‍ ഒഴിവാക്കി മുടിയിഴകള്‍ക്ക് ഈര്‍പ്പം നല്‍കും. ഇതിലടങ്ങിയിരിയ്ക്കുന്ന വിറ്റാമിനുകളും ഫോളിക് ആസിഡും മുടി കൊഴിച്ചില്‍ തടയുകയും മുടിയെ പരിപാലിയ്ക്കുകയും മുടി വളരാന്‍ സഹായിയ്ക്കുകയും ചെയ്യുന്നു.  

എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിനുംആരോഗ്യത്തിനും മാത്രമല്ല ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്‌ ഷൂയി അനുസരിച്ച്  വളരെയധികം പ്രാധാന്യമുണ്ട്  ഈ ചെടിയ്ക്ക്. ഭാഗ്യം കൊണ്ടുവരുന്ന ഒരു ചെടിയാണ് കറ്റാര്‍ വാഴയെന്നാണ് പറയപ്പെടുന്നത്‌.  

അതായത് ഈ ചെടി വീട്ടിനുള‌ളില്‍ വളര്‍ത്തിയാല്‍ വിവിധ ഗുണങ്ങളാണ് ലഭിക്കുക. മോശപ്പെട്ട ഊര്‍ജത്തെ വലിച്ചെടുത്ത് വീട്ടിലുള‌ളവര്‍ക്ക് പോസിറ്റീവ് വൈബും ഭാഗ്യവും സമ്മാനിക്കുന്ന ചെടിയാണത്രെ കറ്റാര്‍വാഴ.  വീട്ടിനുള‌ളില്‍ മലിനവായു ഉണ്ടെങ്കില്‍ അത്  മാറ്റി ശുദ്ധമാക്കാനും കറ്റാര്‍ വാഴ സഹായിക്കും. വീട്ടിന്‍റെ പരിസരത്ത് കറ്റാര്‍വാഴ നടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു കാര്യം ശ്രദ്ധിക്കുക, ചെടി കിഴക്ക് ദിക്കിലോ അല്ലെങ്കില്‍ വടക്ക് ദിക്കിലോ നടുന്നതാണ് ഉത്തമം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News