Tips for Better Sleep: ഉറക്കം വരുന്നില്ലേ? നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന അഞ്ച് തരം ചായകളെ കുറിച്ച് അറിയാം

Tips for good Sleep: ഉറക്കം ഒരു വലിയ പ്രശ്നമാണ് ഒരുപാട് ആളുകൾക്ക്. അതിന് പരിഹാരം തേടി നടക്കുന്നവർ ഈ അ‍ഞ്ച് തരം ചായകളെ കുറിച്ച് അറി‍ഞ്ഞ് വെയ്ക്കുന്നത് നല്ലതാണ്.   

Written by - Zee Malayalam News Desk | Last Updated : Mar 1, 2023, 07:56 PM IST
  • അരോമാതെറാപ്പിയിൽ ഉപയോഗിക്കുന്ന ഒരു പ്രശസ്തമായ ഔഷധസസ്യമാണ് ലാവെൻഡർ.
  • ലാവന്‍ഡുല അങ്കുസ്റ്റിഫോളിയ എന്ന ചെടിയില്‍ നിന്ന് ഉണങ്ങിയ ലാവെൻഡർ പൂക്കൾ ചൂടുവെള്ളത്തിൽ മുക്കിയാണ് ലാവെൻഡർ ചായ ഉണ്ടാക്കുന്നത്.
  • ഉറങ്ങുന്നതിന് മുൻപ് ലാവെൻഡർ ചായ കുടിക്കുന്നത് വിശ്രമം നൽകുകയും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
Tips for Better Sleep: ഉറക്കം വരുന്നില്ലേ? നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന അഞ്ച് തരം ചായകളെ കുറിച്ച് അറിയാം

നമ്മിൽ പലർക്കും നല്ല ഉറക്കം ലഭിക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ്. സമ്മർദ്ദം, ഉത്കണ്ഠ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ നമ്മുടെ ഉറക്കത്തെ ബാധിക്കും. ഭക്ഷണം, വെള്ളം എന്നിവ പോലെ തന്നെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒന്ന് തന്നെയാണ് ഉറക്കവും. മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും അതുപോലെ മൊത്തത്തിലുള്ള ജീവിത നിലവാരത്തിനും ഇത് അത്യാവശ്യമാണ്. പല കാരണങ്ങൾ കൊണ്ടും ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. പകൽ സമയത്തുള്ള നമ്മുടെ പ്രവർത്തനങ്ങളും ഭക്ഷണ പാനീയങ്ങളുമൊക്കെ തന്നെ നമ്മുടെ ഉറക്കത്തെ ബാധിക്കാം. 

നല്ല ഉറക്കം കിട്ടാൻ ഒരു വഴിയുണ്ട്. ഉറങ്ങുന്നതിന് മുൻപ് വ്യത്യസ്ത തരത്തിലുള്ള ചായ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. നന്നായി ഉറങ്ങാൻ സഹായിക്കുന്ന അഞ്ച് തരം ചായകളെക്കുറിച്ച് അറിയാം...

ചമോമൈൽ ചായ

ചമോമൈൽ ചായ കുടിക്കുന്നത് നല്ല വിശ്രമം നൽകും. അത് പോലെ തന്നെ നല്ല ഉറക്കം ലഭിക്കാനും ഈ ചായ ഉത്തമമാണ്. ചമോമൈൽ ചെടിയുടെ പൂക്കളിൽ നിന്നാണ് ഈ ചായ ഉണ്ടാക്കുന്നത്. ഔഷധസസ്യം എന്ന നിലയിലും അലങ്കാരസസ്യം എന്ന നിലയിലും പ്രശസ്തമാണ് ചമോമൈൽ. വെള്ള ജമന്തി പോലെയാണിത്. ഉറക്ക പ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമായി നൂറ്റാണ്ടുകളായി ഇത് ഉപയോഗിക്കുന്നു. ചമോമൈൽ ചായയിൽ ശരീരത്തെ ശാന്തമാക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും. അതിലൂടെ സുഖമായ ഉറക്കം നൽകുകയും ചെയ്യും. 

ലാവെൻഡർ ചായ

അരോമാതെറാപ്പിയിൽ ഉപയോഗിക്കുന്ന ഒരു പ്രശസ്തമായ ഔഷധസസ്യമാണ് ലാവെൻഡർ. ലാവന്‍ഡുല അങ്കുസ്റ്റിഫോളിയ എന്ന ചെടിയില്‍ നിന്ന് ഉണങ്ങിയ ലാവെൻഡർ പൂക്കൾ ചൂടുവെള്ളത്തിൽ മുക്കിയാണ് ലാവെൻഡർ ചായ ഉണ്ടാക്കുന്നത്. ഉറങ്ങുന്നതിന് മുൻപ് ലാവെൻഡർ ചായ കുടിക്കുന്നത് വിശ്രമം നൽകുകയും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. ലാവെൻഡറിന്റെ ഗന്ധം തന്നെ നമ്മളെ ശാന്തരാക്കും. ഇത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും. ലാവെൻഡർ ചായ ഉറക്കത്തിനുള്ള പ്രകൃതിദത്ത മരുന്നായി പ്രവര്‍ത്തിക്കുകയും നാഡീവ്യവസ്ഥയുടെ വിശ്രമത്തിന് സഹായിക്കുകയും ചെയ്യുന്നു. 

Also Read: Kiwi Benefits: 'ചൈനീസ് നെല്ലിക്ക'... ഹൃദയത്തിനും കണ്ണിനും ദഹനത്തിനും ബെസ്റ്റ്; ഇത് കിവിപ്പഴം തന്നെ

 

വലേറിയൻ റൂട്ട് ചായ

നല്ല ഉറക്കം കിട്ടാൻ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന പ്രകൃതിദത്ത മരുന്നാണ് വലേറിയൻ റൂട്ട്. ഈ ചായയ്ക്ക് മണ്ണിന്റെ സ്വാദുണ്ട്, കൂടാതെ അതിന്റെ സെഡേറ്റീവ് ഗുണങ്ങൾക്ക് പേരുകേട്ടതുമാണ്. വലേറിയൻ റൂട്ട് ടീ ഞരമ്പുകളെ ശാന്തമാക്കാനും ഉത്കണ്ഠ കുറയ്ക്കാനും നല്ല ഉറക്കം കിട്ടാനും സ​ഹായിക്കും. രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് പ്രയോജനകരമാണ്. ദീർഘകാലാടിസ്ഥാനത്തിൽ സ്ട്രെസ് ലെവലുകൾ ഒഴിവാക്കാൻ സഹായിക്കുന്നതിനും സെറോടോണിൻ, നോറെപിനെഫ്രിൻ എന്നി ഹോർമോണുകളുടെ അളവ് സന്തുലിതമായി നിലനിർത്താനുമെല്ലാം സഹായിക്കുന്നു. 

ലെമൺ ബാം ചായ

പുതിന കുടുംബത്തിൽപ്പെട്ടതാണ് ലെമൺ ബാം. ഉണങ്ങിയ ലെമൺ ബാം ഇലകൾ ചൂടുവെള്ളത്തിൽ ഇട്ടാണ് ലെമൺ ബാം ചായ ഉണ്ടാക്കുന്നത്. ഉറങ്ങുന്നതിന് മുൻപ് ലെമൺ ബാം ടീ കുടിക്കുന്നത് നല്ല വിശ്രമവും ഉറക്കവും നൽകുന്നു. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും സഹായിക്കും.

പാഷൻഫ്ലവർ ചായ

പാഷൻഫ്ലവർ അതിന്റെ സെഡേറ്റീവ് ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഉണങ്ങിയ പാഷൻഫ്ലവർ ഇലകളും തണ്ടും ചൂടുവെള്ളത്തിൽ കുതിർത്താണ് പാഷൻഫ്ലവർ ചായ ഉണ്ടാക്കുന്നത്. ഉറങ്ങുന്നതിന് മുൻപ് പാഷൻഫ്ലവർ ചായ കുടിക്കുന്നത് വിശ്രമം നൽകും. ഒപ്പം സമ്മർദ്ദവും ഉത്കണ്ഠയും കുറച്ച് നല്ല ഉറകക്വും നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News