രക്തസമ്മർദം കുറയ്ക്കാനും ഉണ്ട് ചില പ്രകൃതിദത്തമായ വഴികൾ!!!

രക്തസമ്മർദ്ദത്തിന്റെ നോർമലായ അളവ് 90/60 മുതൽ 120/80 മില്ലിമീറ്റർ ഓഫ് മെർക്കുറി (എംഎം എച്ച്ജി) വരെയാണ്. കൃത്യമായ പരിശോധന നടത്തി രക്തസമ്മർദം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

Written by - Zee Malayalam News Desk | Last Updated : Mar 4, 2022, 06:04 PM IST
  • ഉയർന്ന രക്തസമ്മർദ്ദം സാധാരണയായി രക്തത്തിലെ സോഡിയത്തിന്റെ വർദ്ധനവ് മൂലമാണ് ഉണ്ടാകുന്നത്.
  • പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഇത് ലഘൂകരിക്കാൻ സഹായിക്കും.
  • ഇലക്കറികൾ, തക്കാളി, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, വാഴപ്പഴം, അവോക്കാഡോ, ഓറഞ്ച്, ആപ്രിക്കോട്ട്, നട്‌സ് & വിത്തുകൾ, പാൽ, തൈര് എന്നിവ ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
രക്തസമ്മർദം കുറയ്ക്കാനും ഉണ്ട് ചില പ്രകൃതിദത്തമായ വഴികൾ!!!

ഉയർന്ന രക്തസമ്മർദം നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ശരിയായ അളവിൽ അത് നിയന്ത്രിച്ച് നിർത്തിയില്ലെങ്കിൽ ഡിമെൻഷ്യ, ഹൃദയാഘാതം (Heart Attack), വൃക്കയുടെ തകരാർ തുടങ്ങി നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകും. രക്തസമ്മർദ്ദത്തിന്റെ നോർമലായ അളവ് 90/60 മുതൽ 120/80 മില്ലിമീറ്റർ ഓഫ് മെർക്കുറി (എംഎം എച്ച്ജി) വരെയാണ്. കൃത്യമായ പരിശോധന നടത്തി രക്തസമ്മർദം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 70-ാമത് വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച പഠനമനുസരിച്ച്, ഇന്ത്യയിലെ ഓരോ അഞ്ച് യുവാക്കളിൽ ഒരാൾ ഈ അവസ്ഥ അനുഭവിക്കുന്നു. മരുന്നുകളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ തന്നെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ചില പ്രകൃതിദത്ത വഴികളുണ്ട്.

ഉപ്പ് കുറച്ച് ഉപയോ​ഗിക്കുക

സോഡിയം കൂടിയാൽ ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകാം. ഉയർന്ന രക്തസമ്മർദ്ദം ഉള്ള ആളുകൾ ഉപ്പിന്റെ ഉപയോ​ഗം കുറയ്ക്കുക. പകരം, പ്രകൃതിദത്തമായ മസാലകൾ ഉപയോഗിക്കാം. എഫ്എസ്എസ്എഐയുടെ അഭിപ്രായത്തിൽ ഉപ്പിന് പകരം ചെറുനാരങ്ങപ്പൊടി, അംചൂർ പൊടി, അജ്‌വെയ്ൻ, കുരുമുളക് പൊടി, ഒറിഗാനോ തുടങ്ങിയ പ്രകൃതിദത്ത സുഗന്ധങ്ങൾ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാൻ സഹായിക്കും.

വ്യായാമം ചെയ്യുക

സ്ഥിരമായി വ്യായാമം ചെയ്യുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. പതിവ് വ്യായാമം നിങ്ങളുടെ ഹൃദയത്തെ ശക്തിപ്പെടുത്താനും രക്തയോട്ടം മെച്ചപ്പെടുത്താനും ധമനികളുടെ മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. 40 മിനിറ്റ് പതിവ് നടത്തം പോലും നിങ്ങളെ ആരോഗ്യകരവും സുരക്ഷിതവുമായി നിലനിർത്താൻ ധാരാളമാണ്.

ആരോഗ്യകരമായ ഭക്ഷണക്രമം, ആരോഗ്യകരമായ ജീവിതം

ഉയർന്ന രക്തസമ്മർദ്ദം സാധാരണയായി രക്തത്തിലെ സോഡിയത്തിന്റെ വർദ്ധനവ് മൂലമാണ് ഉണ്ടാകുന്നത്. പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ 
ഇത് ലഘൂകരിക്കാൻ സഹായിക്കും. ഇലക്കറികൾ, തക്കാളി, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, വാഴപ്പഴം, അവോക്കാഡോ, ഓറഞ്ച്, ആപ്രിക്കോട്ട്, നട്‌സ് & വിത്തുകൾ, പാൽ, തൈര് എന്നിവ ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

ചോക്ലേറ്റുകൾ

രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള വഴികളിൽ ഒന്നാണ് ഡാർക്ക് ചോക്ലേറ്റ്. ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ കൂടുതലായതിനാൽ ദിവസവും ഒരു കഷ്ണം ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. കുറഞ്ഞത് 50 മുതൽ 70 ശതമാനം വരെ കൊക്കോയുടെ അളവ് ഉണ്ടെന്ന് ഉറപ്പാക്കുക.

മദ്യപാനം കുറയ്ക്കുക, പുകവലി ഉപേക്ഷിക്കുക

പുകയിലയും മദ്യവും ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. ലോകത്തിൽ ഉയർന്ന രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളിൽ 16 ശതമാനവും മദ്യത്തിന്റെ ഉപഭോ​ഗം കാരണമുണ്ടാകുന്നതാണ്. നിക്കോട്ടിൻ കഴിക്കുന്നത് രക്തസമ്മർദ്ദം വർധിപ്പിക്കുകയും കുറഞ്ഞ സമയത്തേക്ക് രക്തക്കുഴലുകളെ തകരാറിലാക്കുകയും ചെയ്യും. ഇവയെല്ലാം ഉപേക്ഷിക്കുന്നതാണ് ആരോഗ്യകരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News