Water Toxicity: ശുദ്ധജലം വിഷമായി മനുഷ്യനെക്കൊല്ലുന്ന അവസ്ഥ; അറിഞ്ഞിരിക്കണം ഹൈപോനാട്രേമിയയെക്കുറിച്ച്

Water toxicity death: കുറഞ്ഞ സമയത്തിനുള്ളിൽ അമിതമായി വെള്ളം കുടിക്കുമ്പോഴോ ആരോഗ്യപരമായ കാരണങ്ങളാൽ വൃക്കയിൽ അമിതമായി വെള്ളം കെട്ടിനിൽക്കുമ്പോഴോ വാട്ടർ ടോക്സിസിറ്റി സംഭവിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 6, 2023, 01:07 PM IST
  • രക്തത്തിലെ സോഡിയത്തിന്റെ അളവ് അസാധാരണമാം വിധം താഴുമ്പോഴാണ് ഹൈപോനാട്രേമിയ എന്ന അവസ്ഥയുണ്ടാകുന്നത്
  • ശരീരം പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ് ഹൈപോനാട്രേമിയ
Water Toxicity: ശുദ്ധജലം വിഷമായി മനുഷ്യനെക്കൊല്ലുന്ന അവസ്ഥ; അറിഞ്ഞിരിക്കണം ഹൈപോനാട്രേമിയയെക്കുറിച്ച്

ഇരുപത് മിനിറ്റിനിടെ രണ്ട് ലിറ്റർ വെള്ളം കുടിച്ചതിനെ തുടർന്ന് 35കാരി മരിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. അമേരിക്കയിലെ ഇൻഡ്യാനയിൽ നിന്നുള്ള ആഷ്‌ലി സമ്മേഴ്‌സാണ് അമിതമായി വെള്ളം കുടിച്ചതിനെ തുടർന്ന് മരിച്ചത്. ജൂലൈ നാലിന് വാരാന്ത്യത്തിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയായിന്ന ആഷ്ലി കടുത്ത ചൂടിനെ അതിജീവിക്കാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ട് ലിറ്റർ വെള്ളം കുടിക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ഇരുപത് മിനിറ്റിനുള്ളിൽ അവർ നാല് കുപ്പി വെള്ളം കുടിച്ചുവെന്നാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്. ശരാശരി വാട്ടർ ബോട്ടിൽ 16 ഔൺസാണ് എന്നാൽ, 64 ഔൺസ് (ഏകദേശം രണ്ട് ലിറ്റർ) അവർ 20 മിനിറ്റിനുള്ളിൽ കുടിച്ചതായി ആഷ്ലിയുടെ സഹോദരൻ പറയുന്നു. അതായിരിക്കാം മരണകാരണമായതെന്നാണ് ആഷ്‌ലിയുടെ മൂത്ത സഹോദരൻ ഡെവൺ മില്ലർ പറയുന്നത്. അമിത ജലപാനം മൂലമുള്ള മരണമാണെന്ന് ഇവരുടേതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

രക്തത്തിലെ സോഡിയത്തിന്റെ അളവ് അസാധാരണമാം വിധം താഴുമ്പോഴാണ് ഹൈപോനാട്രേമിയ എന്ന അവസ്ഥയുണ്ടാകുന്നത്. ശരീരം പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ് ഹൈപോനാട്രേമിയ. കുറഞ്ഞ സമയത്തിനുള്ളിൽ അമിതമായി വെള്ളം കുടിക്കുമ്പോഴോ ആരോഗ്യപരമായ കാരണങ്ങളാൽ വൃക്കയിൽ അമിതമായി വെള്ളം കെട്ടിനിൽക്കുമ്പോഴോ വാട്ടർ ടോക്സിസിറ്റി സംഭവിക്കുന്നു. ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിൽ ആവശ്യത്തിന് സോഡിയം ഇല്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് മാരകമായ ഈ ആരോ​ഗ്യാവസ്ഥ ഉണ്ടാകുന്നത്. 

ALSO READ: Water Toxicity: കടുത്ത ചൂടിൽ രണ്ട് ലിറ്റർ വെള്ളം കുടിച്ചു, ശുദ്ധജലം വിഷമായി; 35കാരിക്ക് ദാരുണാന്ത്യം

ധാരാളം വെള്ളം കുടിക്കണമെന്നാണ് പൊതുവേ പറയാറുള്ളത്. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിർജ്ജലീകരണം ഇല്ലാതിരിക്കാൻ സഹായിക്കും. എന്നാല്‍, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വളരെയധികം വെള്ളം കുടിക്കുന്നത് മരണകാരണമായേക്കാം എന്നാണ് ആരോ​ഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഒരു മണിക്കൂറിനുള്ളിൽ 1.4 ലിറ്ററിലധികം വെള്ളം കുടിക്കരുതെന്നാണ് പറയപ്പെടുന്നത്.

രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുമ്പോള്‍ അധികജലം കോശങ്ങളില്‍ പ്രവേശിച്ച് കോശങ്ങളുടെ വീക്കത്തിന് കാരണമാകുന്നു. ഇത് മസ്തിഷ്‌കത്തില്‍ സംഭവിച്ചാല്‍ ​ഗുരുതരമായ അവസ്ഥയാകും. തലയോട്ടിയുള്ളതിനാല്‍ കോശങ്ങളുടെ വീക്കം ഒരു പരിധിക്കപ്പുറം സാധ്യമാകാതെ വരും. അതേസമയം, അധികജലം കോശങ്ങളെ വീണ്ടും വികസിപ്പിക്കാൻ ശ്രമിക്കുന്നത് ആളുകളെ അബോധാവസ്ഥയിലേക്കും ചിലപ്പോള്‍ മരണത്തിലേക്കും നയിക്കും.

ഛര്‍ദ്ദി, തലവേദന, ആശയക്കുഴപ്പം, തളര്‍ച്ച, രക്തസമ്മര്‍ദ്ദം കുറയുന്നത്, മാംസപേശികള്‍ ദുര്‍ബലമാവുക, കോച്ചിപ്പിടിത്തം തുടങ്ങിയവയാണ് ഹൈപോനാട്രേമിയയുടെ വിവിധ ലക്ഷണങ്ങള്‍. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുമ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ഒരു ലിറ്റര്‍ രക്തത്തില്‍ 135 മുതല്‍ 145 മില്ലി ഈക്വിവല്ന്റ്‌സ് വരെ സോഡിയം ഉണ്ടാകണം. 135 -ല്‍ താഴെയാകുമ്പോഴാണ് അപകടാവസ്ഥയിലാകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News