Weight Loss Diet: ശരീരഭാരം കുറയ്ക്കുന്നത് വെല്ലുവിളിയാണോ? ഈ ഭക്ഷണങ്ങൾ അത് എളുപ്പമാക്കും

Weight Loss Diet In Monsoon: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മഴക്കാലത്ത് ഭക്ഷണത്തിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.

Written by - Zee Malayalam News Desk | Last Updated : Jul 16, 2024, 02:01 PM IST
  • കുമ്പളങ്ങ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ്
  • ഇവയിൽ കലോറി കുറവാണ്
  • ഇതിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു
Weight Loss Diet: ശരീരഭാരം കുറയ്ക്കുന്നത് വെല്ലുവിളിയാണോ? ഈ ഭക്ഷണങ്ങൾ അത് എളുപ്പമാക്കും

ശരീരഭാരം കുറയ്ക്കുക എന്നത് പലരെയും സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച്, മഴക്കാലത്ത്. ഈ സമയം കലോറി ഉപഭോ​ഗം വർധിക്കുകയും വ്യായാമം ചെയ്യാൻ പലരും മടിക്കുകയും ചെയ്യുന്ന സമയമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മഴക്കാലത്ത് ഭക്ഷണത്തിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.

മുരിങ്ങ: മുരിങ്ങ നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള പച്ചക്കറിയാണ്. ഇവയിൽ കലോറി കുറവാണ്. ഇത് അവശ്യ പോഷകങ്ങളായ പ്രോട്ടീൻ, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. ആന്റി ഓക്സിഡന്റായ വിറ്റാമിൻ സി മുരിങ്ങയിലയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മഴക്കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കാൻ ഇത് മികച്ചതാണ്. മഴക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള വിവിധ രോ​ഗങ്ങളെയും അണുബാധകളെയും ഇത് ചെറുക്കുന്നു.

കുമ്പളങ്ങ: കുമ്പളങ്ങ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ്. ഇവയിൽ കലോറി കുറവാണ്. ഇതിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ, ഇവ ദഹനം മെച്ചപ്പെടുത്താനും കൊഴുപ്പ് കത്തുന്നത് വേ​ഗത്തിലാക്കാനും സഹായിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന കുക്കുർബിറ്റാസിൻ പോലുള്ള സംയുക്തങ്ങളാണ് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നത്. കുമ്പളങ്ങ ജ്യൂസ് രൂപത്തിൽ കഴിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകും.

ALSO READ: ഭക്ഷണത്തിൽ നിന്ന് കറിവേപ്പില എടുത്ത് കളയാൻ വരട്ടെ! ഈ ​ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

ചക്ക: ഭൂരിഭാ​ഗം മലയാളികളുടെയും ഇഷ്ടഭക്ഷണമാണ് ചക്ക. പച്ച ചക്ക കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കാരണം ഇവയ്ക്ക് കലോറി കുറവും നാരുകൾ കൂടുതലുമാണ്. ചക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താനും സഹായിക്കും. ചക്കയിൽ പെക്റ്റിൻ എന്ന ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മികച്ചതാക്കാനും ഉപാപചയ പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കാനും സഹായിക്കും. 

കയ്പക്ക: കയ്പക്ക പോഷകസമ്പുഷ്ടമായ ഭക്ഷണമാണ്. കയ്പക്കയുടെ കയ്പേറിയ രുചി പലർക്കും ഇഷ്ടമല്ലായിരിക്കാം. എന്നാൽ, ഇവയ്ക്ക് നിരവധി പോഷക ​ഗുണങ്ങളുണ്ട്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ​ഗുണങ്ങൾക്കൊപ്പം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. ഇവയിൽ കലോറി കുറവും നാരുകളുടെ അളവ് ഉയർന്നതുമാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും വേ​ഗത്തിൽ കൊഴുപ്പ് കത്തിക്കാനും സഹായിക്കുന്നു.

ദൈനംദിന ഭക്ഷണത്തിൽ ഈ സീസണൽ ഫലങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സാധിക്കും. നാരുകൾ, വിറ്റാമിനുകൾ, മെറ്റബോളിസം വർധിപ്പിക്കുന്ന പോഷകങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കണം. ഇത് വ്യായാമത്തിനൊപ്പം ശീലമാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News