Weight Loss: വ്യായാമത്തിന് ശേഷം ഊർജ്ജം വീണ്ടെടുക്കാം... ഈ പാനീയങ്ങൾ മികച്ചത്

Post Workout Drinks: ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നിർണായകമായ കാര്യങ്ങളിൽ ഒന്നാണ് വ്യായാമം. വ്യായാമം ചെയ്യുമ്പോൾ ശരീരത്തിന് ജലവും ഊർജവും നഷ്ടപ്പെടും. ഊർജം നൽകാനും ശരീരത്തെ വീണ്ടെടുക്കാനും പാനീയങ്ങളും ഭക്ഷണങ്ങളും കഴിക്കുന്നത് പ്രധാനമാണ്.

Written by - Zee Malayalam News Desk | Last Updated : Oct 12, 2023, 09:13 AM IST
  • ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പോസ്റ്റ്-വർക്കൗട്ട് പാനീയങ്ങളിൽ ഒന്നാണ് തേങ്ങാവെള്ളം
  • ഇതിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്
  • ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഇത് ഇലക്‌ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ ഇത് മികച്ചതാണ്
Weight Loss: വ്യായാമത്തിന് ശേഷം ഊർജ്ജം വീണ്ടെടുക്കാം... ഈ പാനീയങ്ങൾ മികച്ചത്

ശരീരഭാരം കുറയ്ക്കാൻ ആരോഗ്യകരമായ ഭക്ഷണക്രമം, ജീവിതശൈലി മാറ്റങ്ങൾ, ശരിയായ വ്യായാമം എന്നിവ ഉൾപ്പെടുന്ന അച്ചടക്കമുള്ള ദിനചര്യ ആവശ്യമാണ്. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നിർണായകമായ കാര്യങ്ങളിൽ ഒന്നാണ് വ്യായാമം. വ്യായാമം ചെയ്യുമ്പോൾ ശരീരത്തിന് ജലവും ഊർജവും നഷ്ടപ്പെടും.

ഊർജം നൽകാനും ശരീരത്തെ വീണ്ടെടുക്കാനും പാനീയങ്ങളും ഭക്ഷണങ്ങളും കഴിക്കുന്നത് പ്രധാനമാണ്. ദിവസം ആരംഭിക്കാൻ സഹായിക്കുന്ന ആരോ​ഗ്യകരമായ ചില പാനീയങ്ങൾ പോലെ ചില പാനീയങ്ങൾ വൈകുന്നേരങ്ങളിൽ കഴിക്കുന്നതാണ് നല്ലത്. വൈകുന്നേരത്തെ വർക്കൗട്ടിന് ശേഷം കഴിക്കാവുന്ന ഏറ്റവും ഫലപ്രദമായ ഹോം മെയ്ഡ് പാനീയങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

തേങ്ങാവെള്ളം: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പോസ്റ്റ്-വർക്കൗട്ട് പാനീയങ്ങളിൽ ഒന്നാണ് തേങ്ങാവെള്ളം. ഇതിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ പോഷക സമ്പുഷ്ടമാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഇലക്‌ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ ഇത് മികച്ചതാണ്.

ചെറി ജ്യൂസ്: പഠനങ്ങൾ അനുസരിച്ച്, ഓട്ടത്തിന് ശേഷമോ വ്യായാമത്തിന് ശേഷമോ ചെറി ജ്യൂസ് കുടിക്കുന്നത് പേശികളുടെ ആരോ​ഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്നു. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. പേശികളുടെ ഊർജ്ജ നഷ്ടവും ശക്തിക്ഷയവും കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

ALSO READ: Weight Loss Tips: തെറ്റുകൾ ആവർത്തിക്കാതിരിക്കാം; ഇക്കാര്യങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കില്ല

ഗ്രീൻ ടീ: തീവ്രമായ വ്യായാമത്തിന് ശേഷം കഴിക്കാവുന്ന ഏറ്റവും മികച്ചതും ഫലപ്രദവുമായ പാനീയങ്ങളിൽ ഒന്നാണ് ​ഗ്രീൻ ടീ. ഇത് ഞരമ്പുകൾക്ക് വിശ്രമം നൽകുകയും കൊഴുപ്പിനെ ഓക്സിഡൈസ് ചെയ്ത് ഊർജ്ജമായി ഉപയോഗിക്കാനും സഹായിക്കുന്നു, ഉപാപചയം വർധിപ്പിക്കുകയും പേശിവേദന കുറയ്ക്കുകയും ചെയ്യുന്നു.

വെജിറ്റബിൾ ജ്യൂസ്: പച്ചക്കറികളിൽ വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ്, മറ്റ് ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. വ്യായാമത്തിന് ശേഷം പേശികളുടെ ശക്തി വർധിപ്പിക്കാൻ വെജിറ്റബിൾ ജ്യൂസ് കഴിക്കുന്നത് ​ഗുണം ചെയ്യും.

സ്മൂത്തികൾ: നിങ്ങൾക്ക് ഇഷ്ടപ്പെട്ട പഴങ്ങൾ തൈരിനൊപ്പം ചേർത്ത് സ്മൂത്തി ഉണ്ടാക്കാം. ഈ രുചികരമായ പാനീയം കഠിനമായ വ്യായാമത്തിന് ശേഷം ഊർജ്ജം വീണ്ടെടുക്കാൻ സഹായിക്കും. വ്യായാമത്തിന് ശേഷം ശരീരത്തിന് ആവശ്യത്തിന് ജലാംശം നൽകേണ്ടത് പ്രധാനമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News