ശരീരഭാരം കുറയ്ക്കാൻ കുറുക്കുവഴികളൊന്നുമില്ല. ശരീരഭാരം കുറയ്ക്കാൻ കൃത്യമായ വ്യായാമവും ഭക്ഷണനിയന്ത്രണവും ആവശ്യമാണ്. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളിൽ ചിലത് കൊഴുപ്പ് കത്തിക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ഇവ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
ജീരകം: ജീരകത്തിൽ ഉയർന്ന അളവിൽ ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർധിപ്പിക്കുകയും ദഹനം മികച്ചതാക്കുകയും ചെയ്യുന്നു. ജീരകം പതിവായി കഴിക്കുന്നത് കലോറി എരിയുന്നത് വർദ്ധിപ്പിക്കുകയും അധിക വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഇത് ചീത്ത കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കുന്നു.
മഞ്ഞൾ: മഞ്ഞൾ അതിൻ്റെ ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഇത് വീക്കം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. മഞ്ഞൾ ദഹനപ്രശ്നങ്ങൾക്ക് ഒരു മികച്ച പരിഹാരമാണ്.
കറുവപ്പട്ട: കറുവപ്പട്ടയിൽ നിരവധി ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് ഉപാപചയം വർദ്ധിപ്പിക്കാനും ദഹനം മികച്ചതാക്കാനും സഹായിക്കുന്നു.
ഇഞ്ചി: ശരീര താപനില വർദ്ധിപ്പിക്കുന്നതിനും ഉപാപചയം വർദ്ധിപ്പിക്കുന്നതിനും ഇഞ്ചിയുടെ തെർമോജനിക് ഗുണം സഹായിക്കുന്നു. വിസറൽ കൊഴുപ്പ് കുറയ്ക്കുന്നതിനും അധിക കലോറി എരിച്ചുകളയുന്നതിനും ഇത് നല്ലതാണ്. ഇഞ്ചി ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇത് വയറുവേദന ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നു.
മുളക്: ശരീരഭാരം കുറയ്ക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ മുളകിന് ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് മെറ്റബോളിസം വർധിപ്പിക്കുന്നതിനും കൊഴുപ്പ് കത്തിക്കുന്നത് വേഗത്തിലാക്കുന്നതിനും സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കുന്നതിന് സമീകൃതാഹാരം, ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പ്രധാനമാണ്. നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്ന ഭക്ഷണത്തിൽ ഈ സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടുത്തുന്നതിൽ മിതത്വം പാലിക്കേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.