ശരീരഭാരം കൂടുന്നത് മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. വ്യായാമങ്ങളും മറ്റും ചെയ്ത് അവർ എങ്ങനെ ഫിറ്റ്നസ് ശ്രദ്ധിക്കാൻ നോക്കും. എന്നാൽ വ്യായാമങ്ങൾക്കൊപ്പം നിങ്ങളുടെ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. അതിൽ ഏറ്റവും പ്രധാനം അത്താഴ ഭക്ഷണമാണ്. അത്താഴത്തിന് ലഘുഭക്ഷണം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
ഓട്‌സ്: വേഗത്തിൽ ശരീരഭാരം കുറയ്ക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അത്താഴത്തിൽ ഓട്സ് ഉൾപ്പെടുത്തുക. വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന രുചികരവും ആരോഗ്യകരവുമായ ഒരു ഓപ്ഷനാണിത്. വേണമെങ്കിൽ ഓട്‌സ് പാലിനൊപ്പം കഴിക്കാം അല്ലെങ്കിൽ ഓട്‌സ് ഉപ്പുമാവോ കിച്ചഡിയോ ഉണ്ടാക്കാം.
ബ്രൗൺ റൈസ്: ചോറ് കഴിക്കാൻ പൊതുവെ പലർക്കും ഇഷ്ടമാണ്. എന്നാൽ ചോറ് കഴിക്കുന്നത് തടി കൂടാൻ കാരണമായേക്കും. അത് കൊണ്ട് തന്നെ അത്താഴത്തിന് വെള്ള അരിക്ക് പകരം ബ്രൗൺ റൈസ് കഴിക്കുക. മട്ട അരിയിൽ നാരുകൾ ധാരാളമായി കാണപ്പെടുന്നു. ഇതിൽ കലോറിയും കുറവാണ്. അതിനാൽ ശരീരഭാരം നിങ്ങളുടെ നിയന്ത്രണത്തിൽ നിൽക്കും. ഇതിൽ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം, പ്രമേഹം തുടങ്ങിയ രോഗങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം നൽകുന്നു.
Also Read: Dark Circles Remedy: കണ്ണിന് താഴെയുള്ള കറുപ്പകറ്റാം! ഈ കാര്യങ്ങൾ ഒന്ന് ചെയ്ത് നോക്കൂ...
സൂപ്പ്: അത്താഴം വളരെ ലഘുവായിരിക്കണമെന്നാണ് പറയപ്പെടുന്നത്. അതിനാൽ നിങ്ങൾക്ക് ഇഷ്ടമുള്ള പച്ചക്കറികൾ ചേർത്ത് സൂപ്പ് ഉണ്ടാക്കാം. അത്താഴത്തിന് സൂപ്പ് കഴിക്കുന്നത് നല്ലതാണ്. സൂപ്പ് ആവശ്യമായ പോഷകങ്ങൾ നൽകും. ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാനും സൂപ്പ് സഹായിക്കും.
മധുരക്കിഴങ്ങ്: ഉരുളക്കിഴങ്ങിനെ അപേക്ഷിച്ച് മധുരക്കിഴങ്ങിൽ കലോറി വളരെ കുറവാണ്. ഇതിൽ ഫൈബർ ധാരാളമായി കാണപ്പെടുന്നു. ഇത് നമ്മുടെ ശരീരത്തിന്റെ മെറ്റബോളിസത്തെ നിലനിർത്തുന്നു. അതിനാൽ അത്താഴത്തിൽ മധുരക്കിഴങ്ങ് ഉൾപ്പെടുത്താം. ഇത് നിങ്ങളുടെ ഭാരം കുറയ്ക്കാൻ സഹായിക്കും.
മുട്ടയുടെ വെള്ള: അത്താഴത്തിൽ എപ്പോഴും ലഘുഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. മുട്ടയുടെ വെള്ള രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമാണ്. മാത്രമല്ല ഗുരുതരമായ പല രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
മത്സ്യം: മത്സ്യം കഴിക്കുന്നതിലൂടെ നിങ്ങളുടെ ഭാരം നിയന്ത്രിക്കാൻ കഴിയും. അത്താഴത്തിന് മത്സ്യം ഉൾപ്പെടുത്താവുന്നതാണ്. ഇത് നിങ്ങളുടെ ഭാരം നിയന്ത്രിക്കുകയും അതേ സമയം ഹൃദ്രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും. മത്സ്യം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...