Weight loss Tips: എത്ര ശ്രമിച്ചിട്ടും പൊണ്ണത്തടി കുറയുന്നില്ലേ? ഉറങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ചെയ്ത് നോക്കൂ.. ഫലം ഉറപ്പ്

Weight loss Tips: അനാരോഗ്യകരമായ ജീവിതശൈലി, തെറ്റായ ഭക്ഷണരീതി എന്നിവയാണ് അമിത ഭാരത്തിന് കാരണമാകുന്നത്.   

Written by - Zee Malayalam News Desk | Last Updated : May 31, 2024, 11:31 PM IST
  • കൊളസ്ട്രോൾ, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത പൊണ്ണത്തടി വർദ്ധിപ്പിക്കുന്നു.
  • 7 മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നത് ശീലമാക്കുക.
  • പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങളും അത്താഴത്തിൽ ഉൾപ്പെടുത്തുക
Weight loss Tips: എത്ര ശ്രമിച്ചിട്ടും പൊണ്ണത്തടി കുറയുന്നില്ലേ? ഉറങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ചെയ്ത് നോക്കൂ.. ഫലം ഉറപ്പ്

പൊണ്ണത്തടി ഇന്നത്തെ കാലത്ത് ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു.  പ്രായഭേദമില്ലാതെ എല്ലാവരെയും ഒരു രോഗം പോലെ ബാധിക്കുന്നുണ്ട്. തെറ്റായ ഭക്ഷണക്രമം, അനാരോഗ്യകരമായ ജീവിതശൈലി, വ്യായാമക്കുറവ് എന്നിവയാണ് പൊണ്ണത്തടിയിലേക്ക് നയിക്കുന്നത്. പൊണ്ണത്തടി പല ഗുരുതരമായ രോഗങ്ങൾക്കും കാരണമാകുന്ന ഒന്നാണ്.

അമിത ഭാരമുള്ളവരിൽ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത  വർദ്ധിപ്പിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാൻ ആളുകൾ ഭക്ഷണക്രമത്തിൽ ഏർപ്പെടുകയും ജിമ്മിൽ മണിക്കൂറുകളോളം ചിലവഴിക്കാറുമുണ്ട്. എന്നാൽ കഠിനാധ്വാനം ചെയ്തിട്ടും ഭാരം കുറയുന്നില്ല എന്നത് ചിലരെങ്കിലും അനുഭവിക്കുന്ന ബുദ്ധിമുട്ടാണ്. ഭക്ഷണത്തിലും ജീവിതരീതിയിലും ചെറിയ ചില മാറ്റങ്ങള് വരുത്തിയാൽ എളുപ്പം തടി കുറയ്ക്കാം. 

ALSO READ: യൂറിക് ആസിഡ് നിങ്ങളെ നിസ്സഹായനാക്കും! തടയാൻ ഈ 4 വീട്ടുവൈദ്യങ്ങൾ ബെസ്റ്റാ

7 മണിക്ക് മുമ്പ് അത്താഴം കഴിക്കുക

ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം 7 മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നത് ശീലമാക്കുക. 7 മണിക്ക് ശേഷം ഭക്ഷണം കഴിക്കരുത്. രാത്രിയിൽ ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനും ഇടയിൽ ഏകദേശം 3 മണിക്കൂർ ഇടവേള ഉണ്ടായിരിക്കണം. രാത്രി വൈകി ഭക്ഷണം കഴിച്ചാൽ ശരിയായ രീതിയിൽ ദഹിക്കില്ല. ഇത് മെറ്റബോളിസത്തെ ബാധിക്കുന്നു. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ തുടങ്ങുന്നു. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, വൈകുന്നേരം നേരത്തെ അത്താഴം കഴിക്കുന്നത് ശീലമാക്കുക. 

ലഘുഭക്ഷണം കഴിക്കുക

രാത്രിയിൽ എപ്പോഴും ഭക്ഷണം ലഘുവായിരിക്കണം. ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങളും അത്താഴത്തിൽ ഉൾപ്പെടുത്തുക. രാത്രിയിൽ നിങ്ങൾക്ക് പച്ച പച്ചക്കറികൾ, സൂപ്പ്, സാലഡ്, ദാൽ എന്നിവ കഴിക്കാം. രാത്രി വൈകി വിശപ്പ് തോന്നിയാൽ ഒരു കുക്കുമ്പോ ആപ്പിളോ കഴിക്കാം. 

നേരത്തെ ഉറങ്ങുക

നമ്മൾ നേരത്തെ ഉറങ്ങുമ്പോൾ, മെലറ്റോണിൻ എന്ന ഹോർമോൺ നമ്മുടെ ശരീരത്തിൽ ബ്രൗൺ ഫാറ്റ് ഉണ്ടാക്കുന്നു, ഇത് കലോറി എരിച്ചുകളയാൻ സഹായിക്കുന്നുവെന്ന് ഒരു ഗവേഷണം തെളിയിച്ചിട്ടുണ്ട്. നല്ല ഉറക്കം ശരീരത്തിലെ മെലറ്റോണിൻ ഉൽപാദനം വർദ്ധിപ്പിക്കുന്നു, ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അതുകൊണ്ട് എപ്പോഴും രാത്രിയിൽ മുറിയിലെ ലൈറ്റ് ഓഫ് ചെയ്താണ് ഉറങ്ങുക. കൂടാതെ, ഉറങ്ങാൻ പോകുന്നതിനു മുമ്പ് മൊബൈലോ ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കരുത്. 

മഞ്ഞളും പാലും

ശരീരഭാരം കുറയ്ക്കാനും നല്ല ഉറക്കത്തിനും മഞ്ഞളും പാലും സഹായകമാണ്. കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്ന തെർമോജനിക് ഗുണങ്ങൾ മഞ്ഞളിനുണ്ട്. ഇതോടൊപ്പം, മെറ്റബോളിസവും ഉത്തേജിപ്പിക്കപ്പെടുന്നു. അതുകൊണ്ട് എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഒരു ഗ്ലാസ് മഞ്ഞൾ പാൽ കുടിക്കുക. 

നന്നായി ഉറങ്ങുക

അമിതവണ്ണത്തിനും ഉറക്കവുമായി നേരിട്ട് ബന്ധമുണ്ട്. ശരീരഭാരം കുറയ്ക്കാൻ കുറഞ്ഞത് 7 മണിക്കൂർ ആഴത്തിലുള്ള ഉറക്കം ആവശ്യമാണ്. നിങ്ങൾക്ക് വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കിൽ, അത് നിങ്ങളുടെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടാക്കുകയും ചെയ്യും. 

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ അറിവും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുക.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News