ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും ചേർക്കേണ്ടത് പ്രധാനമാണ്. പച്ചക്കറികളിൽ ഉയർന്ന അളവിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ കലോറി കുറവായിരിക്കും. ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ചേർക്കേണ്ടത് പ്രധാനമാണ്.
സ്‌കില്ലിയൻസ് അല്ലെങ്കിൽ ഗ്രീൻ ഒനിയൻസ് എന്നും അറിയപ്പെടുന്ന സ്പ്രിംഗ് ഒനിയൻസ് വിവിധ രീതികളിൽ ഭക്ഷണത്തിൽ ചേർക്കാറുണ്ട്. ഇവ പോഷക സമ്പുഷ്ടവും നിരവധി ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്നതുമാണ്. അധിക കലോറി കുറയ്ക്കാൻ സ്പ്രിംഗ് ഒനിയൻസ് എങ്ങനെ സഹായിക്കുമെന്ന് നോക്കാം.
കലോറിയും കൊഴുപ്പും കുറവ്: സ്പ്രിംഗ് ഒനിയൻസിൽ കലോറിയും കൊഴുപ്പും വളരെ കുറവാണ്. ഒരു കപ്പ് (100 ഗ്രാം) സ്പ്രിംഗ് ഒനിയൻസ് അരിഞ്ഞത് 31 കലോറിയും 0.1 ഗ്രാം കൊഴുപ്പും മാത്രമാണ് നൽകുന്നത്. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ഇത് നിങ്ങളുടെ ഭക്ഷണത്തിന് ചേർക്കുന്നത് വളരെയധികം ഗുണം ചെയ്യും.
നാരുകളാൽ സമ്പുഷ്ടം: സ്പ്രിംഗ് ഒനിയൻസ് നാരുകളുടെ നല്ല ഉറവിടമാണ്. ഒരു കപ്പ് സ്പ്രിംഗ് ഒനിയൻസ് 1.8 ഗ്രാം നാരുകൾ നൽകുന്നു. ശരീരഭാരം കുറയ്ക്കാൻ നാരുകൾ അത്യന്താപേക്ഷിതമാണ്, കാരണം ഇത് വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
ALSO READ: ശൈത്യകാലത്ത് ആരോഗ്യത്തോടെയിരിക്കാം... ഈ ചായകൾ സഹായിക്കും
മെറ്റബോളിസം വർധിപ്പിക്കുന്നു: സ്പ്രിംഗ് ഒനിയനിൽ അലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസം വർധിപ്പിക്കുകയും കൊഴുപ്പ് കത്തുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വെളുത്തുള്ളി, ഉള്ളി എന്നിവയിലും അലിസിൻ കാണപ്പെടുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു: സ്പ്രിംഗ് ഒനിയൻ പ്രീബയോട്ടിക്സിന്റെ നല്ല ഉറവിടമാണ്. ഇത് കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. പ്രീബയോട്ടിക്സ് കുടലിൽ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്താനും ശരീരത്തെ പോഷകങ്ങൾ ആഗിരണം ചെയ്യാനും സഹായിക്കുന്നു.
സ്വാഭാവിക ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു: സ്പ്രിംഗ് ഒനിയനുകൾക്ക് ഡൈയൂററ്റിക് ഗുണങ്ങളുണ്ട്. അതായത് അധിക ജലഭാരം ഇല്ലാതാക്കാൻ അവ നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു. ഇത് അമിതവണ്ണവും വയറും കുറയ്ക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.