Weight Loss: വ്യായാമത്തിന് ശേഷവും ശരീരഭാരം കുറയുന്നില്ലേ? എങ്കിൽ ഇതൊന്ന് അറിഞ്ഞിരിക്കാം

എന്നാൽ ദിവസവും ജിമ്മിൽ പോയിട്ടും വ്യായാമം ചെയ്തിട്ടും പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കുറയുന്നില്ലേ? എങ്കിൽ ഇത് നിങ്ങളുടെ മെറ്റബോളിസവും മൈക്രോബയോമും മൂലമാകാം.

Written by - Zee Malayalam News Desk | Last Updated : Mar 26, 2022, 11:56 AM IST
  • നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുക.
  • പഞ്ചസാരയും കാർബണും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക.
  • കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുക.
  • വറുത്ത ഭക്ഷണം ഒഴിവാക്കുക.
Weight Loss: വ്യായാമത്തിന് ശേഷവും ശരീരഭാരം കുറയുന്നില്ലേ? എങ്കിൽ ഇതൊന്ന് അറിഞ്ഞിരിക്കാം

അമിത വണ്ണം ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമായിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണരീതി വ്യായാമക്കുറവ് മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾ അങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് നമ്മുടെ ശരീരഭാരം കൂടാറുണ്ട്. എന്നാൽ ദിവസവും ജിമ്മിൽ പോയിട്ടും വ്യായാമം ചെയ്തിട്ടും പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കുറയുന്നില്ലേ? എങ്കിൽ ഇത് നിങ്ങളുടെ മെറ്റബോളിസവും മൈക്രോബയോമും മൂലമാകാം. ഇത് സന്തുലിതമാക്കാൻ, ഫൈബർ, പ്രീബയോട്ടിക്സ്, പ്രോബയോട്ടിക്സുകളായ തൈര്, പഴം, ഫ്ളാക്സ് സീഡ് തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. 

നിങ്ങളുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളും വൈറസുകളും ചേർന്നതാണ് മൈക്രോബയോം. ദശലക്ഷക്കണക്കിന് ബാക്ടീരിയകൾ കുടലിലുണ്ട്. അവയെ മൊത്തത്തിൽ മൈക്രോബയോം എന്ന് വിളിക്കുന്നു. ഇത് മാറിക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തെ ആശ്രയിച്ചാണ് ബാക്ടീരിയയുടെ പരിവർത്തനം നടക്കുക. അമിതമായ മാറ്റം കാരണം, നിങ്ങൾക്ക് പ്രമേഹം, പൊണ്ണത്തടി, വീക്കം എന്നിവ ഉണ്ടാകാം.

നിങ്ങളുടെ കുടലിലെ ബാക്ടീരിയകൾ ആരോ​ഗ്യത്തിന് ​ഗുണകരമായിരിക്കണം. കാരണം ഉറങ്ങുമ്പോൾ അത് നിങ്ങളുടെ കണ്ണുകളെ ബാധിക്കുകയും നമ്മുടെ തെറ്റായ ഉറക്ക രീതി ആമാശയത്തിലുള്ള നല്ല ബാക്ടീരിയകളെ ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു. ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്ന സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവയുടെ അസന്തുലിതാവസ്ഥ തമ്മിലുള്ള ശക്തമായ ബന്ധം ഈ ബാക്ടീരിയകൾ കാണിക്കുന്നു. 

ഇത്തരത്തിൽ കുടൽ ആരോഗ്യത്തോടെ സൂക്ഷിക്കുക -

1) നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുക. പഞ്ചസാരയും കാർബണും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക.

2) കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുക. വറുത്ത ഭക്ഷണം ഒഴിവാക്കുക. ഒലീവ് ഓയിൽ വയറുവേദന കുറയ്ക്കുന്നു.

3) ഭക്ഷണം കഴിക്കുമ്പോൾ അതിൽ 75 ശതമാനവും പച്ചക്കറികൾ ആയിരിക്കണം. കാരണം പച്ചക്കറികൾ നമ്മുടെ ആരോഗ്യത്തിന് വളരെ ആത്യാവശ്യമാണ്.

4) അണ്ടിപ്പരിപ്പ്, പച്ചക്കറികൾ, വിത്തുകൾ തുടങ്ങിയവ പോലുള്ള പ്രീബയോട്ടിക്സ് ഭക്ഷണങ്ങൾ കഴിക്കുക.  

മരുന്നുകൾ ഒഴിവാക്കുക - ആൻറിബയോട്ടിക്കുകൾ നിങ്ങളുടെ വയറിലെ ബാക്ടീരിയകളെ നശിപ്പിക്കുന്നു. അതുപോലെ, സപ്ലിമെന്റൽ വിറ്റാമിൻ ഗുളികകൾ ഒഴിവാക്കുക. ഇത് വായു പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News