Wheat Grass Benefits: കൊളസ്ട്രോൾ കുറയ്ക്കും, ഗുണങ്ങളാല്‍ സമ്പന്നം വീറ്റ് ഗ്രാസ്

Wheat Grass Benefits:  വൈറ്റമിൻ എ, സി, ഇ, കെ, ബി കോംപ്ലക്‌സിന്‍റെ ഗുണങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഇത് വീറ്റ് ഗ്രാസ്. കൂടാതെ, വീറ്റ് ഗ്രാസില്‍  ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കൾ  ഗണ്യമായ അളവിൽ അടങ്ങിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Aug 11, 2023, 10:25 PM IST
  • ഗോതമ്പ് പാകി കിളിർപ്പിക്കുന്നതാണ് Wheat Grass. ഇലകൾക്ക് അഞ്ചോ ആറോ ഇഞ്ച് നീളം ആകുമ്പോൾ അവ മുറിച്ചെടുത്ത് ജ്യൂസ് ആക്കാം. എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് വീറ്റ് ​ഗ്രാസ് ജ്യൂസ്.
Wheat Grass Benefits: കൊളസ്ട്രോൾ കുറയ്ക്കും, ഗുണങ്ങളാല്‍ സമ്പന്നം വീറ്റ് ഗ്രാസ്

Wheat Grass Benefits: ഗോതമ്പിൽ എല്ലാ ധാതുക്കളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ അതേപോലെതന്നെ ഗുണകരമാണ് ഗോതമ്പ് പുല്ല് അല്ലെങ്കില്‍ വീറ്റ് ഗ്രാസ് (Wheat Grass). ഗുണങ്ങളാല്‍ സമ്പന്നമായ  വീറ്റ് ഗ്രാസ് കഴിയ്ക്കുന്നതിലൂടെ പല രോഗങ്ങളേയും മറികടക്കാം. 

Also Read:  Gotu Kola for Weight Loss: കൊഴുപ്പ് ഇല്ലാതാക്കും, പൊണ്ണത്തടിയുടെ ശത്രുവാണ് ഈ പച്ചില!!  
 
ഗോതമ്പ് പാകി കിളിർപ്പിക്കുന്നതാണ് വീറ്റ് ഗ്രാസ് (Wheat Grass). ഇലകൾക്ക് അഞ്ചോ ആറോ ഇഞ്ച് നീളം ആകുമ്പോൾ അവ മുറിച്ചെടുത്ത് ജ്യൂസ് ആക്കാം. എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് വീറ്റ് ​ഗ്രാസ് ജ്യൂസ്.  വീറ്റ് ഗ്രാസ് ജ്യൂസ് ഉണ്ടാക്കി കുടിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം. 

വൈറ്റമിൻ എ, സി, ഇ, കെ, ബി കോംപ്ലക്‌സിന്‍റെ ഗുണങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഇത് വീറ്റ് ഗ്രാസ്. കൂടാതെ, വീറ്റ് ഗ്രാസില്‍  ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കൾ  ഗണ്യമായ അളവിൽ അടങ്ങിയിട്ടുണ്ട്.   വീറ്റ് ഗ്രാസ് കഴിയ്ക്കുന്നതിലൂടെ  കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയവ പോലും  ഭേദമാക്കാന്‍ സാധിക്കും. 

വീറ്റ് ഗ്രാസ്  നല്‍കുന്ന ഗുണങ്ങള്‍ അറിയാം 

1. കൊളസ്ട്രോൾ നിയന്ത്രിക്കാന്‍ ഉത്തമം

ചീത്ത കൊളസ്ട്രോൾ വര്‍ദ്ധിക്കുന്നത് ശരീരത്തിന് വളരെ ദോഷകരമാണ്. ഹൃദയവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങൾക്കും പ്രധാന കാരണം കൊളസ്‌ട്രോല്‍ വര്‍ദ്ധിക്കുന്നതാണ്. ഞരമ്പുകളിലെ ചീത്ത കൊളസ്ട്രോൾ നീക്കം ചെയ്യാൻ വീറ്റ് ഗ്രാസ് ഉത്തമമാണ്.  വീറ്റ് ഗ്രാസ് ചീത്ത കൊളസ്‌ട്രോൾ നീക്കം ചെയ്യുക മാത്രമല്ല നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. 

2. ചർമ്മത്തിന് ഗുണം ചെയ്യും

വീറ്റ് ഗ്രാസ് ദിവസവും കഴിച്ചാൽ ചർമ്മ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാം. മുഖത്തെ ചർമ്മത്തിലെ പാടുകൾ നീക്കം ചെയ്ത് ചർമ്മത്തിന് തിളക്കം നൽകാൻ ഇത് സഹായിയ്ക്കും.  

3. ശരീരഭാരം കുറയ്ക്കാന്‍ സഹായകം 

വീറ്റ് ഗ്രാസില്‍  അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വീറ്റ്  ഗ്രാസ് കഴിക്കുന്നത് ധാരാളം ഊർജം നൽകുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. വിശപ്പ് കുറയുമ്പോള്‍ ഭക്ഷണം കഴിയ്ക്കുന്നത് കുറയുന്നു. അതുമൂലം ശരീര ഭാരം നിയന്ത്രണത്തിലാകുന്നു.   

4. പ്രമേഹം നിയന്ത്രിക്കുക

വീറ്റ് ഗ്രാസ് കഴിക്കുന്നത്  പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രമേഹ വിരുദ്ധ ഗുണങ്ങൾ  ഇതിലുണ്ട്.  

5. സമ്മർദവും വിഷാദവും അകറ്റും

നമ്മുടെ  ശരീരത്തിലെ ഇരുമ്പിന്‍റെ അഭാവം ഒരു പക്ഷേ വിഷാദത്തിലേക്കു നയിക്കാം. വീറ്റ് ഗ്രാസിൽ ധാരാളം ഇരുമ്പ് ഉണ്ട്. കൂടാതെ, ഇതിലെ ബി ജീവകങ്ങൾ ഉത്കണ്ഠയും വിഷാദവും അകറ്റും. 

6. അര്‍ബുദ രോഗികള്‍ക്ക് ഏറെ ഗുണകരം
 
സ്തനാർബുദ രോഗികളിൽ കീമോതെറാപ്പിയുടെ ദോഷഫലങ്ങൾ കുറയ്ക്കാൻ വീറ്റ് ഗ്രാസ് ജ്യൂസിനു കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.  

7. അൽഷിമേമേഴ്സ് രോഗികള്‍ക്ക് ഗുണകരം

വീറ്റ് ഗ്രാസ് ജ്യൂസില്‍ അടങ്ങിയിരിയ്ക്കുന്ന ഹരിതകം ശരീരത്തിനാവശ്യമായ ഓക്സിജൻ പ്രദാനം ചെയ്യുന്നു. തലച്ചോറിന്‍റെ പ്രവർത്തനങ്ങള്‍ക്ക്  ഓക്സിജൻ ആവശ്യമാണ്. കൂടാതെ ഈ ജ്യൂസിന്‍റെ  ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങൾ അൽഷീമേഴ്സ് രോഗികൾക്ക് സഹായകമാണ്.  

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് ദയവായി വൈദ്യോപദേശം തേടുക. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

 

   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News