ചില പഠനങ്ങളുടെ അടിസ്ഥാനത്തിൽ പച്ചക്കറികൾ വേവിക്കാതെ കഴിക്കുന്നത് ശരീരത്തിൽ പുഴുക്കൾ ഉണ്ടാകാൻ കാരണമാകും. എല്ലാ പച്ചക്കറികളിലും ടേപ്പ്വോം അഥവാ പുഴുക്കൾ ഉണ്ടാകാറുണ്ടെങ്കിലും കാബ്ബേജ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികളിലാണ് ഇവയുടെ സാന്നിധ്യം കൂടുതലായി കാണപ്പെടാറുള്ളത്. ഈ പുഴുക്കൾ വളരെ ചെറുതായിരിക്കും, അതിനാൽ തന്നെ വൃത്തിയാക്കുന്ന സമയത്ത് കാണാനും കഴിയില്ല. എന്നാൽ വളരെ കൂടിയ ചൂടിൽ പാചകം ചെയ്താലും ഈ പുഴുക്കളുടെ മുട്ടകൾക്ക് അതിനെ പ്രതിരോധിക്കാൻ സാധിക്കും. കൂടാതെ ഭക്ഷണത്തിലൂടെ ശരീരത്തിലെത്തി അത് നമ്മുടെ ശരീരത്തിൽ വളരാൻ ആരംഭിക്കും.
പുഴുക്കൾ തലച്ചോറിനെയും ബാധിക്കും
ശരീരത്തിൽ കടക്കുന്ന പുഴുക്കൾ ആമാശയത്തിൽ വെച്ച് വളരുകയും, വികടിക്കുകയും ചെയ്യും, എന്നാൽ ഇത് കൂടാതെ രക്തത്തിലൂടെ ഇവ തലച്ചോറിലേക്കും എത്തും. തലച്ചോറിൽ സാധാരണയായി കണ്ട് വരാറുള്ളത് പോർക്ക് ടേപ്പ്വോം എന്ന് അറിയപ്പെടുന്ന ടെയ്നീ സോളിയമാണ്. കാബേജ്, കെയിൽ, കോളിഫ്ലവർ, ബ്രോക്കോളി എന്നീ പച്ചക്കറികളിലാണ് ഈ പുഴു സാധാരണയായി കണ്ട് വരാറുള്ളത്. ഇവ ആമാശയത്തിൽ പറ്റിപിടിക്കുകയും, ആമാശയത്തിൽ തന്നെ മുട്ടയിടുകയും ചെയ്യും. തുടർന്നുണ്ടാകുന്ന പുഴുക്കളാണ് രക്തത്തിലൂടെ തലച്ചോറിൽ എത്തുന്നത്. തുടർന്ന് സിസ്ടൈസ്ക്രോസിസ് എന്ന രോഗാവസ്ഥയ്ക്കും കാരണമാകും. ഈ പുഴുക്കൾ കരളിലും, പേശികളിലും ഒക്കെ ബാധിക്കും.
രോഗത്തിന്റെ മൂന്ന് ഘട്ടങ്ങൾ
ഈ പുഴുക്കൾ തലച്ചോറിൽ എത്തിയാൽ ആദ്യം തലച്ചോറിന്റെ ഭാഗങ്ങളെ ബാധിക്കുകയും, തുടർന്ന് തലവേദന, സീഷർ, പക്ഷാഘാതം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകും. സെറിബ്രൽ സിസ്ടൈസ്ക്രോസിസ് പരാദ അണുബാധ മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ്. ഇത് ആകെ മൂന്ന് ഘട്ടങ്ങളിലായി ആണ് അനുഭവപ്പെടുന്നത്.
1) തലവേദന : രോഗത്തിന്റെ ആദ്യഘട്ടത്തിൽ രോഗബാധിതർക്ക് കടുത്ത തലവേദന ഉണ്ടാകും
2) സീഷർ : രോഗത്തിന്റെ രണ്ടാം ഘട്ടത്തിൽ രോഗബാധിതന് അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങൾ കാണിക്കും.
3) സിസ്റ്റിക് സർക്കിൾ ഗ്രാനുലോമ : രോഗത്തിന്റെ മൂന്നാം ഘട്ടം സിസ്റ്റിക് സർക്കിൾ ഗ്രാനുലോമ എന്നാണ് അറിയപ്പെടുന്നത്. പുഴുക്കളുടെ മുട്ടയുടെ എണ്ണം കൂടുന്നത് മൂലം വിവിധ സ്ഥലങ്ങളിൽ സിസ്റ്റുകൾ ഉണ്ടാകും. ഇതിനെ തുടർന്ന് ന്യൂറോസിസ്റ്റിസെർകോസിസ് എന്ന രോഗാവസ്ഥയുണ്ടാകും. ഈ ഘട്ടത്തിൽ രോഗി കുഴഞ്ഞ് വീഴുകയും, രോഗിക്ക് ബോധക്ഷയം സംഭവിക്കുകയും ചെയ്യാറുണ്ട്. ഇത് ചില സമയങ്ങളിൽ മരണത്തിനും കാരണമാകാറുണ്ട്. ഈ അവസ്ഥയെയാണ് സിസ്റ്റിക് സർക്കിൾ ഗ്രാനുലോമ എന്ന് അറിയപ്പെടുന്നത്. ശരിയായ സമയത്ത് ചികിത്സ തേടിയാൽ ഈ രോഗം അപകടകാരിയല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...