World Hypertension Day: ലോക ഹൈപ്പർ ടെൻഷൻ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം; അവബോധം പ്രധാനം

World Hypertension Day 2024: ആ​ഗോള തലത്തിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും അകാല മരണത്തിനും കാരണമാകുന്ന അസുഖങ്ങളിൽ പ്രധാനപ്പെട്ടതാണ് രക്താതിമർദ്ദം.

Written by - Zee Malayalam News Desk | Last Updated : May 15, 2024, 01:41 PM IST
  • മോശം ജീവിതശൈലി, അനാരോ​ഗ്യകരമായ ഭക്ഷണക്രമം, വ്യായാമക്കുറവ് എന്നിവ ഹൈപ്പർടെൻഷന്റെ പ്രധാന കാരണങ്ങളാണ്
  • ഇത് ഭൂരിഭാ​ഗം ആളുകളെയും ബാധിക്കുന്ന അവസ്ഥയാണെങ്കിലും പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകാറില്ല
World Hypertension Day: ലോക ഹൈപ്പർ ടെൻഷൻ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം; അവബോധം പ്രധാനം

എല്ലാ വർഷവും മെയ് 17ന് ലോക രക്താതിമർദ്ദ ദിനം ആചരിക്കുന്നു. രക്താതിമർദ്ദത്തെക്കുറച്ച് അവബോധം വർധിപ്പിക്കാനും പ്രതിരോധം, രോ​ഗനിർണയം എന്നിവ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്. ഇന്ന് ആ​ഗോള തലത്തിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും അകാല മരണത്തിനും കാരണമാകുന്ന അസുഖങ്ങളിൽ പ്രധാനപ്പെട്ടതാണ് രക്താതിമർദ്ദം.

ധമനികളുടെ ഭിത്തികളിൽ രക്തസമ്മർദ്ദം സാധാരാണ പരിധിയിൽ കവിയുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മോശം ജീവിതശൈലി, അനാരോ​ഗ്യകരമായ ഭക്ഷണക്രമം, വ്യായാമക്കുറവ് എന്നിവ ഹൈപ്പർടെൻഷന്റെ പ്രധാന കാരണങ്ങളാണ്. ഇത് ഭൂരിഭാ​ഗം ആളുകളെയും ബാധിക്കുന്ന അവസ്ഥയാണെങ്കിലും പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകാറില്ല.

ആ​ഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ആരോ​ഗ്യാവസ്ഥയാണ് രക്താതിമർദ്ദം. എന്നാൽ, പലരും രോ​ഗനിർണയം നടത്താതെ പോകുന്നു. കൃത്യമായ ചികിത്സയും ജീവിതശൈലി മാറ്റങ്ങളും നടത്തിയില്ലെങ്കിൽ ഇത് ഹൃദ്രോ​ഗം, സ്ട്രോക്ക് തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കും.

ALSO READ: വേനൽക്കാലത്തെ ഭക്ഷണത്തിൽ ചേർക്കാം ഈ വിത്തുകൾ; ശരീരഭാരം കുറയ്ക്കാൻ മികച്ചത്

ലോക ഹൈപ്പർ ടെൻഷൻ ദിനം; തിയതിയും പ്രമേയവും

2024 മെയ് 17ന് വെള്ളിയാഴ്ചയാണ് ലോക ഹൈപ്പർ ടെൻഷൻ ദിനം ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രത്യേകിച്ച്, വികസ്വര രാജ്യങ്ങളിൽ ഹൈപ്പർടെൻഷൻ ബോധവത്ക്കരണം നടത്തുന്നതിനാണ് ഈ ദിനം ഊന്നൽ നൽകുന്നത്. കൃത്യമായ രക്തസമ്മർദ്ദം അളക്കുന്നതിനുള്ള രീതികൾ പ്രോത്സാഹിപ്പിക്കുന്നു. ഹൈപ്പർടെൻഷൻ കൃത്യമായി ചികിത്സിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

രക്താതിമർദ്ദം നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യവും ഇതിന്റെ സങ്കീർണതകളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നു. ഹൈപ്പർടെൻഷൻ, കാരണങ്ങൾ, പ്രതിരോധം, രക്തസമ്മർദ്ദം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള വഴികൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വേൾഡ് ഹൈപ്പർടെൻഷൻ ലീ​ഗ് (ഡബ്ല്യുഎച്ച്എൽ) ഓരോ വർഷവും ലോക രക്താതിമർദ്ദ ദിനത്തിന് പ്രത്യേക തീമുകൾ സജ്ജമാക്കുന്നു.

ലോക ഹൈപ്പർടെൻഷൻ ദിനം 2024; ചരിത്രവും പ്രാധാന്യവും

ഹൈപ്പർടെൻഷനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി വേൾഡ് ഹൈപ്പർടെൻഷൻ ലീ​ഗ് (ഡബ്ല്യുഎച്ച്എൽ) ആണ് ലോക ഹൈപ്പർ ടെൻഷൻ ദിനം ആചരിക്കുന്നത് ആരംഭിച്ചത്. 2005 മെയ് 14ന് ഡബ്ല്യുഎച്ച്എൽ ആദ്യമായി ലോക ഹൈപ്പർടെൻഷൻ ദിനം ആചരിച്ചു. 2006 മുതൽ എല്ലാ വർഷവും മെയ് 17ന് ലോക ഹൈപ്പർടെൻഷൻ ദിനമായി ആചരിക്കുന്നു.

ALSO READ: അത്തിപ്പഴം കഴിച്ചാൽ എന്താണ് ​ഗുണം? ശരീരഭാരം കുറയ്ക്കാൻ ഇങ്ങനെ കഴിക്കണം

ഉയർന്ന രക്തസമ്മർദ്ദം ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം ആളുകളെ ബാധിക്കുകയും മരണകാരണമാകുകയും ചെയ്യുന്നു. ഇത് ഓരോ വർഷവും ഏകദേശം 7.5 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലക്ഷണങ്ങൾ പ്രകടമാകാത്തതും പലർക്കും ഇതിനെ സംബന്ധിച്ച് അവബോധം ഇല്ലാത്തതുമാണ് സ്ഥിതി ​ഗുരുതരമാക്കുന്നത്.

​​ഹൈപ്പർടെൻഷന്റെ വ്യാപനത്തെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധിക്കേണ്ടതിന്റെ പ്രാധന്യത്തെക്കുറിച്ചും ആരോ​ഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം വളർത്താനാണ് ലോക ഹൈപ്പർടെൻഷൻ ദിനം ആചരിക്കുന്നത്. ഇയർന്ന രക്തസമ്മർദ്ദം നേരത്തെ കണ്ടെത്തുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ മറ്റ് പല രോ​ഗങ്ങളെയും തടയാനാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News