World Vegetarian Day 2022: ഇന്ന് ലോക വെജിറ്റേറിയൻ ദിനം; സസ്യാഹാരിയാകുന്നതിന്റെ അഞ്ച് ആരോ​ഗ്യ​ഗുണങ്ങൾ ഇവയാണ്

ശാരീരികമായും പാരിസ്ഥിതികമായും നിരവധി ​ഗുണങ്ങളാണ് സസ്യാഹാര ശീലം പിന്തുടരുന്നതിലൂടെ ലഭിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 1, 2022, 09:50 AM IST
  • പൂരിത കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ മാംസത്തിന്റെ ഉയർന്ന ഉപഭോഗം ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും
  • അതിനാൽ, മാംസ ഉപഭോഗം കുറയ്ക്കുകയും സസ്യാഹാരം വർധിപ്പിക്കുകയും ചെയ്യുന്നത് നിങ്ങളുടെ ഹൃദയത്തിന്റെ ആരോ​ഗ്യം വർധിപ്പിക്കാൻ സഹായിക്കും
World Vegetarian Day 2022: ഇന്ന് ലോക വെജിറ്റേറിയൻ ദിനം; സസ്യാഹാരിയാകുന്നതിന്റെ അഞ്ച് ആരോ​ഗ്യ​ഗുണങ്ങൾ ഇവയാണ്

ലോക വെജിറ്റേറിയൻ ദിനം 2022: സസ്യാഹാരികൾ ആകുന്നതിന്റെ ആരോഗ്യപരമായ നേട്ടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ ഒന്നിന് ലോക സസ്യാഹാര ദിനമായി ആചരിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ, ഓരോ വ്യക്തിയും അവരുടെ ആരോഗ്യം നന്നായി പരിപാലിക്കുകയും അവരുടെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, സസ്യാധിഷ്ഠിത ഭക്ഷണക്രമം ആരംഭിക്കുന്നത് ആരോ​ഗ്യകരമായ ജീവിതശൈലി കെട്ടിപ്പടുക്കുന്നതിലേക്ക് ഒരു മികച്ച തുടക്കമാണ്. ശാരീരികമായും പാരിസ്ഥിതികമായും നിരവധി ​ഗുണങ്ങളാണ് സസ്യാഹാര ശീലം പിന്തുടരുന്നതിലൂടെ ലഭിക്കുന്നത്.

1977-ൽ നോർത്ത് അമേരിക്കൻ വെജിറ്റേറിയൻ സൊസൈറ്റി (എൻഎവിഎസ്) ലോക വെജിറ്റേറിയൻ ദിനം ആചരിക്കാൻ തുടങ്ങി. ഇന്റർനാഷണൽ വെജിറ്റേറിയൻ യൂണിയൻ 1978-ൽ ലോക വെജിറ്റേറിയൻ ദിനം അംഗീകരിച്ചു. ഒക്ടോബർ മാസം മുഴുവനും 'വെജിറ്റേറിയൻ ഭക്ഷണത്തിന്റെ മാസം' ആയാണ് ഇന്റർനാഷണൽ വെജിറ്റേറിയൻ യൂണിയൻ കണക്കാക്കുന്നത്. സസ്യാഹാരം കഴിക്കുന്നതിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ALSO READ: Bone Health: മുപ്പതുകൾ പിന്നിട്ടോ? എല്ലുകളുടെ ആരോ​ഗ്യത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

സസ്യാധിഷ്ഠിത ഭക്ഷണക്രമം രക്തസമ്മർദ്ദം കുറയ്ക്കുന്നു: സസ്യാധിഷ്ഠിത ഭക്ഷണം കഴിക്കുന്നത് രക്താതിമർദ്ദത്തിന്റെ സാധ്യത കുറയ്ക്കുക മാത്രമല്ല, ഒരാളുടെ രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു: പൂരിത കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ മാംസത്തിന്റെ ഉയർന്ന ഉപഭോഗം ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, മാംസ ഉപഭോഗം കുറയ്ക്കുകയും സസ്യാഹാരം വർധിപ്പിക്കുകയും ചെയ്യുന്നത് നിങ്ങളുടെ ഹൃദയത്തിന്റെ ആരോ​ഗ്യം വർധിപ്പിക്കാൻ സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: മാംസാഹാരങ്ങൾ കഴിക്കുന്നതിന് പകരം സസ്യാധിഷ്ഠിത ഭക്ഷണക്രമം പിന്തുടരുമ്പോൾ ഒരു വ്യക്തിയുടെ അമിതവണ്ണത്തിനുള്ള സാധ്യത കുറയുന്നു. സസ്യാധിഷ്ഠിത ഭക്ഷണം കഴിക്കുന്നവർക്ക് ഭാരം കുറവായിരിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തേണ്ടത് പ്രധാനമാണ്.

ALSO READ: World Heart Day 2022: ലോക ഹൃദയ ദിനം; ലോക ഹൃദയ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

കൊളസ്ട്രോൾ നില മെച്ചപ്പെടുത്തുന്നു: കൊളസ്ട്രോൾ സംബന്ധമായ എല്ലാ പ്രശ്നങ്ങളും അകറ്റി നിർത്താൻ ആരോഗ്യകരമായ ഭക്ഷണക്രമം അനിവാര്യമാണ്. സസ്യാധിഷ്ഠിത ഭക്ഷണക്രമത്തിലേക്ക് മാറുന്നത് നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കും.

പ്രമേഹ സാധ്യത കുറയ്ക്കുന്നു: സസ്യാധിഷ്ഠിത ഭക്ഷണക്രമം രണ്ട് തരത്തിൽ പ്രമേഹത്തെ തടയുകയും പ്രതിരോധിക്കുകയും ചെയ്യുന്നു: ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നതിലൂടെയും. പാലും മുട്ടയും അടങ്ങിയ സസ്യാഹാരം കഴിക്കുന്നവർക്ക് മാംസാഹാരം കഴിക്കുന്നവരേക്കാൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News