കൊറോണ വൈറസ്‌;ജീവിത ശൈലി ഇനിയും മാറ്റാത്തവരുണ്ടോ..?

കൊറോണ വൈറസ്‌ മഹാമാരി ലോകത്തെ ഭീതിയിലാക്കിയിരിക്കുകയാണ്.

Updated: May 15, 2020, 01:34 PM IST
കൊറോണ വൈറസ്‌;ജീവിത ശൈലി ഇനിയും മാറ്റാത്തവരുണ്ടോ..?

കൊറോണ വൈറസ്‌ മഹാമാരി ലോകത്തെ ഭീതിയിലാക്കിയിരിക്കുകയാണ്.

മനുഷ്യന്‍ ഇന്നലെ വരെ ജീവിച്ച പോലെയല്ല ഇന്ന് ജീവിക്കുന്നത്.

മാസ്കും സാനിട്ടൈസറും ഒക്കെ ഇന്ന് മനുഷ്യരുടെ ഒഴിച്ച് കൂടാനാകാത്ത നിത്യോപയോഗ സാധനങ്ങളാണ്.
മാസ്കും സനിട്ടൈസറും ഒക്കെ പൊതു ജീവിതത്തിന്‍റെ ഭാഗമാവുകയും ചെയ്തു.
കൊറോണയ്ക്ക് മുന്‍പ് മനുഷ്യന്‍ ജീവിച്ചിരുന്നത് പോലെയല്ല ഇപ്പോള്‍ ജീവിക്കുന്നത്.

സാഹചര്യങ്ങള്‍ മാറി കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കുകയാണ് ഇന്ന് സാമൂഹ്യ ജീവിയായ 
മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
തിക്കും തിരക്കും ഒക്കെ ജീവിതത്തിന്‍റെ ഭാഗമായിരുന്നവര്‍ ഇനി അതൊക്കെ ഒഴിവാക്കണം.അതിനായുള്ള ക്രമീകരണങ്ങള്‍ തയ്യാറാക്കുവാന്‍ മിക്കവാറും 
രാജ്യങ്ങള്‍ തയ്യാറായിട്ടുണ്ട്.
കൂട്ടം കൂടലും കൂടിച്ചേരലുകളും ഒഴിവാക്കാന്‍ കഴിയാതിരുന്നവര്‍ ഇനി അതും ഒഴിവാക്കണം സ്വയം നിയന്ത്രണം എന്നത് ജീവിതത്തിന്‍റെ ഭാഗമാക്കി മാറ്റണം.

പുതിയ ജീവിത ക്രമവുമായി മനുഷ്യന്‍ പൊരുത്തപെടുകയാണ്.മനുഷ്യന്‍ ജീവിതത്തില്‍ എല്ലാം വെട്ടിപിടിക്കുന്നതിനും സ്വന്തമാക്കുന്നതിനുമായുള്ള 
നെട്ടോട്ടത്തിലായിരുന്നു.എന്നാല്‍ കൊറോണ മഹാമാരി താണ്ഡവം ആടാന്‍ തുടങ്ങിയതോടെ മനുഷ്യന്‍ സ്വയം ജീവന്‍ രക്ഷിക്കാനുള്ള കഷ്ട്പാടിലാണ്.
മാളുകള്‍,തിയറ്ററുകള്‍,ഷോപ്പിംഗ്‌ കോംപ്ലെക്സുകള്‍,മെട്രോ ട്രെയിനുകള്‍,ട്രെയിനുകള്‍,വിമാനങ്ങള്‍ എന്നിവയൊക്കെ കൊറോണയ്ക്ക് മുന്‍പും പിന്‍പും 
എന്ന് മാറിയിട്ടുണ്ട്.നിലവില്‍ ഈ മാറ്റം ഉള്‍ക്കൊള്ളുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ലോക രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ഇന്നലെവരെ ഉണ്ടായിരുന്ന ജീവിത ശൈലി ഇനി മാറ്റണം എന്നതാണ് മനുഷ്യരുടെ മുന്നില്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തിനുള്ള ആയുധം.
ജീവിത ശൈലി മാറ്റുന്നതിന് തയ്യാറായി മനുഷ്യര്‍ സ്വയം മുന്നോട്ട് വരുക തന്നെവേണം,സാമൂഹിക അകലം അടക്കം ഉള്ള കാര്യങ്ങളില്‍ മനുഷ്യര്‍ സ്വയം 
നിയന്ത്രിച്ചേ മതിയാകൂ,ഇനിയും ജീവിത ശൈലിയോ ജീവിത രീതിയോ മാറ്റാത്തവര്‍ ഉണ്ടെങ്കില്‍ അവരും മാറിയേ മതിയാകൂ,കൊറോണയ്ക്കെതിരായ 
മനുഷ്യരുടെ പോരാട്ടം ഓരോ മനുഷ്യനും സ്വയം വിചാരിച്ചാല്‍ മാത്രമേ മുന്നോട്ട് പോകൂ,പൊതുഇടങ്ങള്‍ എന്നത് മനുഷ്യര്‍ക്ക്‌ അന്യമാകുന്ന സാഹചര്യമാണ്,

AlsoRead:മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കും!

മനുഷ്യന്‍ എന്ന സാമൂഹ്യ ജീവി,സ്വയം തന്നിലേക്ക് ചുരുങ്ങുക എന്നതും കൊറോണയിലൂടെ സാധ്യമായതാണ്,നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടത്തില്‍ 
മനുഷ്യന് സ്വയം മരിയ്ക്കാതിരിക്കാനും മറ്റുള്ളവര്‍ മരിയ്ക്കാതിരിക്കുന്നതിനും സ്വയം മാറിയേ മതിയാകൂ,ജീവിത ശൈലിയില്‍,പെരുമാറ്റത്തില്‍,
യാത്രകളില്‍,വിനോദങ്ങളില്‍,അങ്ങനെ എല്ലാ മേഖലയിലും മനുഷ്യന്‍ മാറേണ്ടിയിരിക്കുന്നു.കൊറോണ മാറ്റി വരയ്ക്കുന്ന ലോകത്തില്‍ മനുഷ്യന്‍റെ
പങ്ക് നിര്‍വചിക്കുന്നതിന് മനുഷ്യന്‍ സ്വയം തയ്യാറാകണം,ഇനിയും വൈകിക്കൂട,ഇത് മനുഷ്യര്‍ മനുഷ്യര്‍ക്ക്‌ വേണ്ടി നടത്തുന്ന പോരാട്ടമാണ്.