മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കും!

പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി 

Last Updated : May 13, 2020, 03:56 PM IST
മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കും!

തിരുവനന്തപുരം:പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി 
ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.  

മാസ്ക് ധരിക്കാത്തവര്‍ക്ക് 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. 
വിവിധ വ്യക്തികളും സംഘടനകളും പോലീസിന് കൈമാറിയ മാസ്കുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണ ചെയ്യും.  

സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ വഴിയരികില്‍ മാസ്കുകള്‍ വില്‍പ്പന നടത്തുന്നത് നിരുത്സാഹപ്പെടുത്താനും സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടു.  
വില്‍പ്പനയ്ക്കുളള മാസ്കുകള്‍ അണുവിമുക്തമാക്കിയ പാക്കറ്റുകളിലാണ് സൂക്ഷിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

Also Read:മാസ്ക് വില്പനയ്ക്ക് മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുമെന്ന് സർക്കാർ

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്ത് മാസ്ക് വില്‍പ്പനയ്ക്ക് മാര്‍ഗ നിര്‍ദ്ദേശം തയ്യാറാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണം എന്ന നിര്‍ദേശം ജനങ്ങള്‍ നല്ല രീതിയിലാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ചുരുക്കം ചിലര്‍ മാത്രമാണ് ഇത് പാലിക്കാത്തതെന്നും ഇനി മാസ്ക് ധരിക്കാതിരുന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി 
വിജയന്‍ പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് സംസ്ഥാന പോലീസ് മേധാവി മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് 
വ്യക്തമാക്കിയത്. 

Trending News