ചീത്ത കൊളസ്‌ട്രോളിന് കുഞ്ഞന്‍ പഴം!

നാട്ടിൻപുറങ്ങളിൽ ധാരാളമായി കണ്ട് വരാറുള്ള പഴമാണ് മൾബറി. കൂടാതെ, പഴവർഗ്ഗങ്ങളിൽ എല്ലാവരും ഇഷ്‌ടപ്പെടുന്ന ഒന്ന് കൂടിയാണ് മൾബറി. 

Updated: Dec 4, 2018, 06:33 PM IST
ചീത്ത കൊളസ്‌ട്രോളിന് കുഞ്ഞന്‍ പഴം!

നാട്ടിൻപുറങ്ങളിൽ ധാരാളമായി കണ്ട് വരാറുള്ള പഴമാണ് മൾബറി. കൂടാതെ, പഴവർഗ്ഗങ്ങളിൽ എല്ലാവരും ഇഷ്‌ടപ്പെടുന്ന ഒന്ന് കൂടിയാണ് മൾബറി. 

മറ്റ് പഴങ്ങളേപോലെ ഏറെ ആരോഗ്യകരമായ ഗുണങ്ങൾ മൾബറിക്കും ഉണ്ട്. പല ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം ഈ കുഞ്ഞനിൽ ഉണ്ട്.

നാട്ടിൻപുറങ്ങളിൽ പട്ടുനൂൽ കൃഷിക്കായി ഉപയോഗിക്കാറുള്ള ചെടികൂടിയാണ് ഇത്. പട്ടുനൂൽ പുഴുവിനെ വളർത്താൻ മാത്രമല്ല അമൂല്യ ഔഷധ ഗുണങ്ങളടങ്ങിയ ഒരു ഉത്തമ ഫലമാണ് മൾബറി.

പല രോഗങ്ങള്‍ക്ക് മള്‍ബറി ഒരു പരിഹാരമാണ്.  88 ശതമാനം വെള്ളമടങ്ങിയ  ഇതിലെ കലോറിയുടെ മൂല്യം വെറും 60 ശതമാനം മാത്രമാണ്. അതിനാല്‍ ഇതില്‍ കൊഴുപ്പ് തീരെ ഇല്ല എന്ന് തന്നെ പറയാം.

കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫൈബര്‍, ഫാറ്റ് എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.  ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മള്‍ബറി കഴിച്ചാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പോലും വിലയിരുത്തുന്നു. 

എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഇതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും മള്‍ബറി നല്ലതാണ്. അതുപോലെതന്നെ ദഹനേന്ദ്രിയത്തിന്‍റെ ആരോഗ്യത്തിന് മികച്ചതാണ് ഇവ. മള്‍ബറിയില്‍ ധാരാളം ഡയറ്റെറി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. 

ഇത് ദഹനത്തിന് സഹായിക്കും. പ്രമേഹം, ക്യാന്‍സര്‍,  മലബന്ധം, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും ഇവ സഹായകമാണ്. മള്‍ബറിയില്‍ അടങ്ങിയിരിക്കുന്ന ജീവകം സി ശരീരത്തിലെ മുറിവുകള്‍ ഉണക്കാന്‍ സഹായിക്കും.