സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി സൗദി അറേബ്യയിലെ സ്കൂള്‍ കാന്റീനുകളില് ജങ്ക് ഫുഡ് വില്‍പ്പനയ്ക്ക് വിലക്ക്. ഇതുസംബന്ധിച്ച് റിയാദ് വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ അധികൃതര്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.
കിബ്ദ, ഉരുളക്കിഴങ്ങ് ചിപ്സ്, മിഠായികള്‍, ചോക്കലേറ്റ്, ശീതളപാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയവയ്ക്കാണ് നിരോധനം. ഇതുകൂടാതെ കാന്റീനുകളിലെ ജീവനക്കാര്‍ രോഗമുക്തരാണെന്ന് തെളിയിക്കുന്ന ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നഗരസഭയില്‍ നിന്ന് നേടിയിരിക്കണം.
നൂറ് ശതമാനവും പ്രകൃതിദത്തമായ ജ്യൂസുകള്‍, പാല്‍ പാക്കറ്റുകള്‍, പഴങ്ങള്‍, മുട്ട, തേന്‍, പാല്‍ക്കട്ടി എന്നിവ ചേര്‍ത്ത കേക്കുകള്‍, മുപ്പത് ശതമാനം പഴസത്ത് അടങ്ങിയ പാക്കറ്റ് ജ്യൂസുകള്‍, എന്നിവ കാന്റീനുകളില്‍ വില്‍ക്കാന്‍ അനുമതിയുണ്ട്.
നിയമം ലംഘിക്കുന്ന കാന്റീനുകള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നല്‍കി.