വേനലിൽ പാദ സംരക്ഷണം മറക്കണ്ട...

പാദങ്ങൾ വേനൽക്കാലത്ത് നല്ലരീതിയിൽ തന്നെ സംരക്ഷിക്കണം.   

Updated: Mar 26, 2020, 01:17 PM IST
വേനലിൽ പാദ സംരക്ഷണം മറക്കണ്ട...

ഇനി വരാൻ പോകുന്നത് കത്തുന്ന വേനലാണ്...  വേനൽക്കാലത്ത് പലവിധ ചർമ്മ രോഗങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്. 

അതുകൊണ്ടുതന്നെ നിങ്ങള് നിങ്ങളുടെ ശരീരത്തെ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.  അതിൽ നിങ്ങൾ എപ്പോഴും മറക്കാൻ സാധ്യതയുള്ള എന്നാൽ മറക്കാൻ പാടില്ലാത്ത ഒന്നാണ് പാദ സംരക്ഷണം. 

പാദങ്ങൾ വേനൽക്കാലത്ത് നല്ലരീതിയിൽ തന്നെ സംരക്ഷിക്കണം. ചൂടു കാരണം പാദത്തിന്റെ നിറം മങ്ങുകയും, ഫംഗസ് ബാധ-ചൊറിച്ചിൽ എന്നിവയുണ്ടാകുകയും ചെയ്യും. അതുകൊണ്ട് വേനലിൽ പാദ സംരക്ഷണത്തിന് ഈ നുറുക്കു വിദ്യകൾ ശ്രദ്ധിക്കുന്നത് എന്തായാലും നല്ലതായിരിക്കും. 

വേനൽക്കാലത്ത് ഒരു കാരണവശാലും ചെരിപ്പിടാതെ വീടിന് പുറത്തേക്ക് ഇറങ്ങരുത്.  അങ്ങനെ ചെയ്താൽ പാദങ്ങൾ വീണ്ടുകീറാനും, അണുബാധകൾ ഉണ്ടാകാനും, നിറം മങ്ങൽ, അരിമ്പാറ എന്നിവ ഉണ്ടാകാനും കാരണമാകും. 

കൂടാതെ ഈ സമയത്ത് ഷൂ ഒഴിവാക്കി ഓപ്പണായിട്ടുള്ള ചെരുപ്പുകൾ ഉപയോഗിക്കാൻ ശ്രമിക്കുക. ഇത് പാദങ്ങൾ വരളാനുള്ള സാധ്യത കുറയ്ക്കും. 

വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്.  ഇതുമൂലം കാൽവീക്കം വരാതിരിക്കാൻ സഹായിക്കും.   മാത്രമല്ല ഈ കാലത്ത് പാദത്തിൽ സൺസ്ക്രീൻ ക്രീമുകൾ ഉപയോഗിക്കാൻ മറക്കരുത്. 

കാലിൽ സോക്സ് ധരിക്കുന്നത് പാദങ്ങൾ കൂടുതൽ വരളുന്നതിന് കാരണമാണ് അതുകൊണ്ടുതന്നെ കുളിച്ചതിന് ശേഷം കാലിൽ മോയ്സറൈസുകൾ പുരട്ടുന്നത് നല്ലതാണ്. 

 

കൂടാതെ വേനൽക്കാലത്ത് നെയിൽ പോളിഷ് ഉപയോഗിക്കുന്നത് നല്ലതല്ല.  ഇങ്ങനെയൊക്കെ പാദങ്ങൾ സൂക്ഷിച്ചാൽ ഈ വേനൽക്കാലത്ത് പാദത്തിന് നല്ലൊരു സംരക്ഷണം ചെയ്യാൻ നിങ്ങൾക്ക് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.