സായുധസേന പ്രത്യേക അധികാര നിയമം(അഫ്‌സപ) റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് 16 വര്‍ഷം നീണ്ട് നിന്ന നിരാഹാര സമരം അവസാനിപ്പിച്ച ഇറോം ശര്‍മിള ഇനി രാഷ്ട്രീയത്തിലേക്ക്. 16 വര്‍ഷമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഷ്ട്രീയത്തില്‍ സജീവമാകാനും മണിപ്പൂരിലെ മുഖ്യമന്ത്രിയാകാനുമാണ് ആഗ്രഹമെന്ന് ഇറോം ശര്‍മിള അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അഫ്‌സ്പ പിന്‍വലിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
തേന്‍ രുചിച്ചു കൊണ്ടാണ് ഇറോം ശര്‍മിള നിരാഹാരം അവസിനിപ്പിച്ചത്. മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രാം ഇബോബിക്കെതിരെ മത്സരിക്കണമെന്നും അവര്‍ വ്യക്തമാക്കി. മണിപ്പൂരിന്റെ ഉരുക്കുവനിതയെന്നാണ് തന്നെ ജനങ്ങള്‍ വിശേഷിപ്പിക്കുന്നത്. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച് തന്റെ ഈ വിശേഷണം അന്വര്‍ത്ഥമാക്കണമെന്നും അവര്‍ പറഞ്ഞു.
താന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് എന്തിനാണ് ചില ഗ്രൂപ്പുകള്‍ എതിര്‍ക്കുന്നതെന്ന് അറിയല്ല. മണിപ്പൂരിന്റെ ഉരുക്കുവനിതയെന്ന പേര് നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും വികാര നിര്‍ഭരയായി ഇറോം ശര്‍മിള പറഞ്ഞു. ഇംഫാലിലെ കോടതിയില്‍ ഹാജരായ ഇറോം ശര്‍മിള നിരാഹാരസമരം പിന്‍വലിക്കുന്നെന്നും അതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇറോം ശര്‍മ്മിളയുടെ ഈ ആവശ്യം ഇംഫാല്‍ കോടതി അംഗീകരിച്ചു.
#WATCH: Irom Sharmila ends her fast after 16 years. She was on hunger strike, demanding repealing of AFSPA.https://t.co/ndGmoEuZu8
— ANI (@ANI_news) August 9, 2016