കോറോണ: ഇപിഎഫിൽ നിന്നും 15 ദിവസം കൊണ്ട് പിൻവലിച്ചത് 1954 കോടി

6.06 ലക്ഷം അപേക്ഷകളാണ് ഈ കാലയളവിൽ പണം പിൻവലിക്കാനായി ഓൺലൈനിൽ ലഭിച്ചത്.  എല്ലാ അപേക്ഷകളും  മൂന്നു ദിവസത്തിനുള്ളിൽ തീർപ്പാക്കിയതായും ഇപിഎഫ് അറിയിച്ചു. 

Last Updated : Apr 23, 2020, 04:42 PM IST
കോറോണ: ഇപിഎഫിൽ നിന്നും 15 ദിവസം കൊണ്ട് പിൻവലിച്ചത് 1954 കോടി

ചൈനയിലെ വുഹാനിൽ നിന്നും കോറോണ മഹാമാരി രാജ്യത്ത് പടർന്നു പിടിച്ചപ്പോൾ അത് കൂടുതൽ പടരാതിരിക്കാൻ പ്രധാനമന്ത്രി lock down പ്രഖ്യാപിക്കുകയും ശേഷം lockdown നീട്ടുകയും ചെയ്തിരുന്നു. 

ഈ സമയത്ത് പലർക്കും ജോലി നഷ്ടപ്പെടുയകയും ശമ്പളം കിട്ടാതിരിക്കുകയും അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.  ഇതിനെതുടർന്ന് ഇപിഎഫിൽ നിന്നും പണം പിൻവലിക്കാൻ കേന്ദ്ര സർക്കാർ അനുമതി നല്കിയിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ  പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ നിന്നും 15 ദിവസം കൊണ്ട് ജീവനക്കാർ പിൻവലിച്ചത് 1954 കോടി രൂപയാണ്. 

Also read: കൊറോണ വൈറസ്: മാസ്ക്കുകള്‍ തുന്നി ഇന്ത്യയുടെ പ്രഥമ വനിത!

6.06 ലക്ഷം അപേക്ഷകളാണ് ഈ കാലയളവിൽ പണം പിൻവലിക്കാനായി ഓൺലൈനിൽ ലഭിച്ചത്.  എല്ലാ അപേക്ഷകളും  മൂന്നു ദിവസത്തിനുള്ളിൽ തീർപ്പാക്കിയതായും ഇപിഎഫ് അറിയിച്ചു. ഈ സമയത്ത് കുറച്ച് ജീവനക്കാരെ വച്ചാണ് ഇത്രയും അപേക്ഷകൾ പരിഗണിച്ചതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.   

Trending News