എംഎല്‍എമാരുടെ അയോഗ്യത: ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും

അയോഗ്യരാക്കിയതിനെതിരെ ആറ് ആം ആദ്മി പാര്‍ട്ടി എംഎൽഎമാര്‍ നൽകിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാര്‍ശ നൽകിയതെന്നും എംഎൽഎമാര്‍ പ്രതിഫലം കൈപ്പറ്റാതെയാണ് പാര്‍ലമെന്‍ററി സെക്രട്ടറി സ്ഥാനം വഹിച്ചതെന്നും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി. 

Last Updated : Jan 22, 2018, 09:18 AM IST
 എംഎല്‍എമാരുടെ അയോഗ്യത: ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: അയോഗ്യരാക്കിയതിനെതിരെ ആറ് ആം ആദ്മി പാര്‍ട്ടി എംഎൽഎമാര്‍ നൽകിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാര്‍ശ നൽകിയതെന്നും എംഎൽഎമാര്‍ പ്രതിഫലം കൈപ്പറ്റാതെയാണ് പാര്‍ലമെന്‍ററി സെക്രട്ടറി സ്ഥാനം വഹിച്ചതെന്നും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി. 

പാര്‍ലമെന്‍ററി സെക്രട്ടറി പദവി നേരത്തെ ഹൈക്കോടതി റദ്ദാക്കിയതാണെന്നും ഹര്‍ജിയിൽ പറയുന്നു. തിരിച്ചടി നേരിട്ടാൽ സുപ്രീംകോടതിയെ സമീപിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.  തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാര്‍ശ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇന്നലെയാണ് 20 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചത്.

Trending News