രാജ്യത്ത് Lock down നിലവില്‍ വന്നു, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും

കൊറോണ വൈറസ് (COVID-19) ന്‍റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത Lock down അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.

Last Updated : Mar 25, 2020, 07:26 AM IST
രാജ്യത്ത് Lock down നിലവില്‍ വന്നു, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും

ന്യൂഡല്‍ഹി : കൊറോണ വൈറസ് (COVID-19) ന്‍റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത Lock down അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.

21 ദിവസത്തേക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം അടച്ചിട്ടുകൊണ്ടുള്ള സമ്പൂര്‍ണ്ണ Lock down പ്രഖ്യാപിച്ചത്. രാജ്യത്ത് കൊറോണ  വ്യാപകമായ  പശ്ചാത്തലത്തില്‍  രണ്ടാം തവണ രാജ്യത്തെ അഭിസംബോധന അവസരത്തിലാണ് പ്രധാനമന്ത്രി 21 ദിവസ൦ നീളുന്ന Lock downന് ആഹ്വാനം ചെയ്തത്.

കാട്ടുതീ പോലെ പകരുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സമ്പൂര്‍ണ്ണ Lock down അല്ലാതെ മറ്റൊരു വഴിയുമില്ല എന്ന നിര്‍ദ്ദേശമാണ് വിദഗ്ധര്‍ പ്രധാനമന്ത്രിയ്ക്ക്  നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി  മാര്‍ച്ച്‌ 22 ന് "ജ​ന​താ ക​ര്‍​ഫ്യൂ" ആ​ച​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. എന്നാല്‍ ഒരു ദിവസത്തെ അടച്ചുപൂട്ടല്‍ പരിഹാരമല്ല എന്നു കണ്ടാണ്‌ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിര്‍ദ്ദേശവുമായി മുന്നോട്ടു വന്നത്.

അതേസമയം, അവശ്യ സാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പു വരുത്തും. മാധ്യമങ്ങള്‍, ടെലികോം, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയവ Lock downല്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, ജനനിബിഡമായ രാജ്യ തലസ്ഥാനം ശൂന്യമാണ്. ജനങ്ങള്‍  പൂര്‍ണ്ണമായും സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന  കാഴ്ചയാണ് കാണുവാന്‍   സാധിക്കുന്നത്‌. 

Trending News