പറ്റ്നാ: ബിഹാറില്‍ നിന്നൊരു ദുരന്ത വാര്‍ത്ത. നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസില്‍ തീപിടിച്ചതിനെ തുടര്‍ന്ന് 27 യാത്രക്കാര്‍ വെന്തു മരിച്ചു.
ബസ് ആദ്യം മറിയുകയും പിന്നീട് തീ പിടിയ്ക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മോത്തിഹാരിയില്‍ ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. മുസ്സഫര്‍പുറില്‍നിന്നും ഡല്‍ഹിയിലേയ്ക്കു വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
#SpotVisuals: Total 27 people have died due to fire in a bus, after it overturned, in Bihar's Motihari. pic.twitter.com/NtKsNa4e0v
— ANI (@ANI) May 3, 2018
സംഭവ സമയത്ത് ബസില്‍ 32 യാത്രക്കാര്‍ ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് ഓടിയെത്തിയ ഗ്രാമീണര്‍ 5 പേരെ രക്ഷപെടുത്തുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പിന്നീട് പോലീസെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണു റിപ്പോര്‍ട്ട്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അതേസമയം, മരണസംഖ്യ ഉയര്‍ന്നേക്കുമെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അതീവദുഃഖം രേഖപ്പെടുത്തി. കൂടാതെ മരിച്ചുപോയവരുടെ കുടുംബത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
It is a really painful incident, local administration officials are present at the spot. We will extend all possible help to the families of those who died: Bihar Chief Minister Nitish Kumar on Motihari bus accident that claimed 27 lives pic.twitter.com/7MXmOkb19Q
— ANI (@ANI) May 3, 2018