ഡൽഹിയിൽ കോവിഡ് കേസുകളിൽ 433 % വർധന; ഏത് സാഹചര്യവും നേരിടാൻ തയ്യാറെന്ന് കെജ്‌രിവാൾ

Delhi Covid Cases: തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത സജീവ കേസുകളുടെ എണ്ണം 4,976 ആണ്. മാർച്ച് 30 ന്  932 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. അതായത് ഏകദേശം 433 ശതമാനം വർധനവാണ് ഡാറ്റയിൽ കാണിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Apr 18, 2023, 09:15 PM IST
  • രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകളിൽ വൻ വർധന
  • തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത സജീവ കേസുകളുടെ എണ്ണം 4,976
  • ഡൽഹിയിൽ കോവിഡ് കേസുകൾ വർധിച്ചിട്ടുണ്ടെങ്കിലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണ്
ഡൽഹിയിൽ കോവിഡ് കേസുകളിൽ 433 % വർധന; ഏത് സാഹചര്യവും നേരിടാൻ തയ്യാറെന്ന് കെജ്‌രിവാൾ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകളിൽ വൻ വർധന.  433 ശതമാനത്തിലധികം വർധനവാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . മാർച്ച് 30 ന് 932 കേസുകളാണ് ഉണ്ടായിരുന്നതെങ്കിൽ അത് ഏപ്രിൽ 17 ആയപ്പോഴേയ്ക്കും 4,976 പേരായി. കഴിഞ്ഞ 19 ദിവസത്തിനിടെ ഡൽഹിയിൽ  13,200 ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇതിൽ ഞായറാഴ്ച മാത്രം കോവിഡ് ചികിത്സ തേടിയ രോഗികളുടെ എണ്ണം 5,297 ആയിരുന്നു.

Also Read: India Covid-19 Update: കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ്, കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം ബാധിച്ചത് 7,633 പേര്‍ക്ക്

ഡൽഹിയിൽ കോവിഡ് കേസുകൾ വർധിച്ചിട്ടുണ്ടെങ്കിലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണെന്നാണ് റിപ്പോർട്ട്.  എന്നാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും വാക്സീനുകളുടെ ബൂസ്റ്റർ ഷോട്ടുകൾ എടുക്കണമെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.  മാത്രമല്ല അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഡൽഹിയിൽ കോവിഡ് കേസുകളിൽ വർധനവ് ഉണ്ടാകുമെന്ന് എൽഎൻജെപി ഹോസ്പിറ്റലിന്റെ മെഡിക്കൽ ഡയറക്ടർ സുരേഷ് കുമാർ മുന്നറിയിപ്പ് നൽകിയിരുന്നു.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ബമ്പർ ജാക്ക്പോട്ട്, ശമ്പളം 8000 രൂപ വരെ വർദ്ധിക്കും 

മാർച്ച് 30 മുതൽ ഏപ്രിൽ 17 വരെയുള്ള കാലയളവിൽ മുപ്പതിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏപ്രിൽ 15 ന് അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  അതുപോലെ ഡൽഹിയിൽ ഇന്നലെ 1017 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 32.25 ശതമാനമായി ഉയർന്നിട്ട്. ഇത് കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് എന്നത് ശ്രദ്ധേയം. കഴിഞ്ഞ വർഷം ജനുവരിയിൽ 30.6 ശതമാനം പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തിയിരുന്നത്.

Also Read: Chaturgrahi Yog: ഏപ്രിൽ 22 ന് മേട രാശിയിൽ ചതുർഗ്രഹി യോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്തും പുരോഗതിയും! 

 

ഇതോടെ ഡൽഹിയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 20,24,244 ആയിട്ടുണ്ട്. മരണസംഖ്യ 26,567 ആയി ഉയർന്നിട്ടുണ്ട്. ഏഴ് മാസങ്ങൾക്കിടെ ആദ്യമായാണ് ഏപ്രിൽ 12 ന് ഡൽഹിയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആയിരം കടന്നത്. പിന്നെ അങ്ങോട്ട് എല്ലാ ദിവസവും കേസുകൾ ആയിരത്തിനു മുകളിലാണ്. രാജ്യത്ത് എച്ച് 3 എൻ 2 ഇൻഫ്ലുവൻസ കേസുകൾ ഉയരുന്നതിനിടയിലാണ് കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇത്രയും വർദ്ധനവ് ഉണ്ടായിരിക്കുന്നത്.  കേസുകളിലെ വർധനവ് സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ സർക്കാർ തയ്യാറാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News