ഭോപ്പാല്‍: പൊലീസ് നായകള്‍ക്കും പരിശീലകര്‍ക്കും സ്ഥലമാറ്റം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി!!
മധ്യപ്രദേശ് പൊലീസിലെ 46 നായകളെയും അവയുടെ പരിശീലകരെയുമാണ് സര്‍ക്കാര്‍ സ്ഥലംമാറ്റിയത്.
ഇതാദ്യമായാണ് ഇത്രയും നായകളെ ഒരുമിച്ച് സ്ഥലം മാറ്റുന്നത്. സര്‍ക്കാരിന്‍റെ ഈ കൂട്ട സ്ഥലം മാറ്റത്തെ 'ട്രാന്‍സ്ഫര്‍ റാക്കറ്റ് എന്നാണ് ബിജെപി വിശേഷിപ്പിച്ചത്.
ഭോപ്പാല്‍, സദ്‌ന, ഹൊഷന്‍ഗാബാദ് എന്നീ സ്ഥലങ്ങളിലെ നായകള്‍ക്കാണ് ട്രാന്‍സ്ഫര്‍ ലഭിച്ചത്. മുഖ്യമന്ത്രി കമല്‍നാഥിന്‍റെ വസതിയിലെ നായകളെ മാറ്റുന്നതിനെ ഭാഗമായാണ് നടപടിയെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ആറു മാസത്തിനിടെ അന്‍പതിനായിരത്തിലധികം സര്‍ക്കാര്‍ ജീവനക്കാരെ മധ്യപ്രദേശില്‍ സ്ഥലം മാറ്റിയിരുന്നു. ഇവരില്‍ ചിലരെ മൂന്നും നാലും തവണ സ്ഥലം മാറ്റി.