കണക്കില്‍ പിഴച്ചു... തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത മരണങ്ങള്‍ ഏറെ

കൊറോണ വൈറസിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ മരിച്ചത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തതിലും അധികം ആളുകളെന്ന് സൂചന. 

Last Updated : Jun 11, 2020, 08:38 AM IST
  • മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നത് മരണം നടന്ന ആശുപത്രികളില്‍ നിന്നും കൃത്യമായി വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ്‌ എന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം. എന്നാല്‍, കണക്കില്‍ ഇത്രയും വലിയാ വ്യത്യാസം എങ്ങനെ വന്നു എന്ന കാര്യത്തില്‍ കൃത്യമായ മറുപടി ആരോഗ്യ വകുപ്പ് നല്‍കുന്നില്ല.
കണക്കില്‍ പിഴച്ചു... തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത മരണങ്ങള്‍ ഏറെ

ചെന്നൈ: കൊറോണ വൈറസിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ മരിച്ചത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തതിലും അധികം ആളുകളെന്ന് സൂചന. 

ചെന്നൈ (Chennai) കോര്‍പ്പറേഷന്‍ ഓഫീസില്‍ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. 250-ഓളം മരണങ്ങള്‍ ചെന്നൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യനുണ്ടെന്ന് പരിശോധനയില്‍  വ്യക്തമായി.

കണക്കെടുപ്പിലെ പിഴവ് പരിഹരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഒരാഴ്ചക്കുള്ളില്‍ കണക്കുകള്‍ കൃത്യമാകുമെന്നും ആരോഗ്യവകുപ്പ്  സെക്രട്ടറി ഡോ. ബീല രാജേഷ് അറിയിച്ചു. 

മഴ വരും മുന്‍പ് ഞങ്ങളിതൊന്നു തീര്‍ത്തോട്ടെ... വൈറലായി നിത്യയുടെ ഡാന്‍സ്

 

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇതുവരെ 326 പേരാണ് കൊറോണ വൈറസ് (Corona Virus) ബാധിച്ച് തമിഴ്നാട്ടില്‍ മരിച്ചിരിക്കുന്നത്. ഇതില്‍ 260 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചെന്നൈയിലാണ്. എന്നാല്‍, ഇതിന്‍റെ ഇരട്ടി മരണങ്ങള്‍ ഇവിടെ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. 

പരിശോധന റിപ്പോര്‍ട്ട് കണക്കിലെടുത്താല്‍ തമിഴ്നാട്ടില്‍ കൊവിഡ് (COVID 19) ബാധിച്ച് മരിച്ചത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ ഇരട്ടിയിലധികം പേരാണ്. അതേസമയം, കൊറോണ മരണങ്ങളുടെ കണക്കുകള്‍ കൃത്യമല്ലെന്ന് ചൂണ്ടിക്കാട്ടി സന്നദ്ധസംഘടനയായ അരപ്പോര്‍ ഇയക്കം രംഗത്തെത്തി. 

ചെന്നൈയിലും കടലൂരുമായുള്ള മൂന്ന്‍ പേരുടെ മരണങ്ങള്‍ കണക്കില്ല എന്നാണ് ഇവരുടെ ആരോപണം. ഇത് തെളിയിക്കുന്ന രേഖകളും ഇവര്‍ ആരോഗ്യവകുപ്പിന് കൈമാറി. ഇതുകൂടാതെ, ചെന്നൈയിലെ പെരമ്പൂര്‍ റെയില്‍വേ ആശുപത്രിയില്‍ നടന്ന 20 കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 

ചിരഞ്ജീവി മരിച്ചോ? ആദരാഞ്ജലി നേർന്ന് അമളി പറ്റി ശോഭാ ഡേ

മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നത് മരണം നടന്ന ആശുപത്രികളില്‍ നിന്നും കൃത്യമായി വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ്‌ എന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം. എന്നാല്‍, കണക്കില്‍ ഇത്രയും വലിയാ വ്യത്യാസം എങ്ങനെ വന്നു എന്ന കാര്യത്തില്‍ കൃത്യമായ മറുപടി ആരോഗ്യ വകുപ്പ് നല്‍കുന്നില്ല.

ഒന്നും മറച്ചുവയ്ക്കേണ്ട ആവശ്യം സര്‍ക്കാരിനില്ലെന്നും പിഴവുകള്‍ ഉടന്‍ പരിഹരിക്കുമെന്നും ആരോഗ്യമന്ത്രി സി വിജയഭാസ്കര്‍ പറഞ്ഞു. രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് തമിഴ്നാടാണെങ്കിലും നിലവിലെ കണക്കുകള്‍ പ്രകാരം മരണനിരക്ക് ഇവിടെ കുറവാണ്. തമിഴ്നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 1,927 കൊറോണ വൈറസ് കേസുകളാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 36,841 ആയി. 

Trending News