7th Pay Commission Latest News: ഹോളിയുടെ (Holi 2021) ഈ സമയത്ത് കേന്ദ്ര ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകാൻ സർക്കാർ ഉറപ്പിച്ചിരിക്കുകയാണെന്ന് സൂചന. ഈ ഹോളി കേന്ദ്ര സർക്കാർ ജീവനക്കാരുടെ പോക്കറ്റ് നിറയുമെന്നും അവരുടെ മുഖം കളർ കൊണ്ടല്ല പകരം ഡിഎ (DA) ലഭിച്ചതിന്റെ സന്തോഷത്തിൽ ചുവന്നുതുടുക്കുമെന്നും റിപ്പോർട്ടുണ്ട്.
വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം മുതൽ ക്ഷാമബത്ത (DA) കാത്തിരിക്കുന്ന ജീവനക്കാർക്ക് ഹോളി സമയത്ത് സർക്കാർ നാല് ശതമാനം ഡിഎ നൽകുമെന്നാണ്. ഈ നാല് ശതമാനം ഡിഎ (Dearness Allowance) കൂടി ചേരുമ്പോൾ അവർക്ക് ലഭിക്കുന്ന ഡിഎ 17 ൽ നിന്ന് 21 ശതമാനമായി ഉയരും. എന്നാൽ ബാക്കിയുള്ള നാല് ശതമാനം ഡിഎയ്ക്കും നൽകാനുള്ള മാനസികാവസ്ഥയിലാണ് സർക്കാർ എന്നും ഇനി അങ്ങനെ നടന്നാൽ 25 ശതമാനം ഡിഎ ലഭിക്കും എന്നും റിപ്പോർട്ട് ഉണ്ട്.
Also Read: ഈ one rupee coin നിങ്ങളെ ലക്ഷാധിപതിയാക്കും, അറിയാം എങ്ങനെ..?
AICPI യുടെ കണക്കുകൾ പ്രകാരം ജനുവരി മുതൽ ജൂൺ വരെ മോദി സർക്കാർ (Modi Government) നാല് ശതമാനം ഡിഎ പ്രഖ്യാപിക്കും. അതുപോലെ കഴിഞ്ഞ വർഷത്തെ അതായത് 2020 ജൂലൈ മുതൽ ഡിസംബർ വരെയയുള്ള നാല് ശതമാനം ഡിഎയും നൽകിയേക്കാം. അതായത് 17 + 4 + 4 എന്ന കണക്കിൽ ഡിഎ നൽകിയേക്കാം.
അതേസമയം ശ്രദ്ധിക്കേണ്ട കാര്യം ഏഴാമത്തെ ശമ്പള കമ്മീഷന്റെ (7th Pay Commission) നിയമങ്ങൾ അനുസരിച്ച് ഡിഎ വർദ്ധിച്ചാൽ യാത്രാ അലവൻസും (TA)വർദ്ധിക്കും. അത്തരമൊരു സാഹചര്യത്തിൽ ഹോളി ദിനത്തിൽ കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ ബമ്പർ വർദ്ധനവുണ്ടാകുമെന്ന് പറയാം. അങ്ങനെയായാൽ ഇവരുടെ ഹോളി നിറമുള്ളതാകും.
വിരമിച്ച 58 ലക്ഷം കേന്ദ്ര ജീവനക്കാരും ഡിഎയുടെ വർദ്ധനവിനായി കാത്തിരിക്കുകയാണ്. കാരണം അവർക്കും ഈ ഡിഎയുടെ ആനുകൂല്യവും ലഭിക്കും. കൂടാതെ ഡിഎ കുടിശ്ശികയുടെ ആനുകൂല്യവും അവർക്ക് ലഭിക്കും.
2020 ൽ കൊറോണ മഹാമാരി (Corona Pandemic) രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ ബാധിച്ചപ്പോൾ കേന്ദ്ര ജീവനക്കാരുടെ ഡിഎ 2021 ജൂൺ വരെ സർക്കാർ നിർത്തിവയ്ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ കേന്ദ്ര ജീവനക്കാർക്ക് ഹോളിയിൽ ഡിഎ ലഭിക്കും എന്ന പ്രതീക്ഷയിലാണവർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.