Post Office: പണം ഇരട്ടിയാക്കണോ Kisan Vikas Patra ൽ നിക്ഷേപിക്കൂ, അറിയേണ്ടതെല്ലാം..

Post Office Scheme: മോശം സമയങ്ങളിൽ പണത്തിന്റെ കുറവ് ഒഴിവാക്കാൻ എല്ലാവർക്കും നിക്ഷേപം അത്യാവശ്യമാണ്.  ഇതിനായി പലതരം നിക്ഷേപ പദ്ധതികൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.  

Written by - Ajitha Kumari | Last Updated : Apr 10, 2021, 02:38 PM IST
  • കിസാൻ വികാസ് പത്ര പദ്ധതിയിൽ 124 മാസത്തിനുള്ളിൽ പണം ഇരട്ടിയാകുന്നു.
  • ഈ സ്കീം പോസ്റ്റോഫീസിൽ നിന്നോ രാജ്യത്തെ വലിയ ബാങ്കുകളിൽ നിന്നോ നിങ്ങൾക്ക് നേടാം.
  • രണ്ടര വർഷത്തിനുശേഷം എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് പണം പിൻവലിക്കാം.
Post Office: പണം ഇരട്ടിയാക്കണോ Kisan Vikas Patra ൽ നിക്ഷേപിക്കൂ, അറിയേണ്ടതെല്ലാം..

Post Office Scheme: മോശം സമയങ്ങളിൽ പണത്തിന്റെ കുറവ് ഒഴിവാക്കാൻ എല്ലാവർക്കും നിക്ഷേപം അത്യാവശ്യമാണ്.  ഇതിനായി പലതരം നിക്ഷേപ പദ്ധതികൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഏത് പദ്ധതിയിൽ നിക്ഷേപിച്ചാലായിരിക്കും (Investment Plane) പ്രയോജനകരമാകുമോ എന്ന ആശങ്ക നാം ഇപ്പോഴും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്.  

മാത്രമല്ല നാം നിക്ഷേപിച്ച തുക സുരക്ഷിതമാണോ എന്ന കാര്യത്തിലും നമുക്ക് ഭയമുണ്ടാകും. ഇനി നിങ്ങളും പണം നിക്ഷേപിക്കാൻ\ തയ്യാറാക്കുകയാണെങ്കിൽ പോസ്റ്റ് ഓഫീസിലെ (Post Office)  കിസാൻ വികാസ് പത്ര (Kisan Vikas Patra) നിങ്ങൾക്ക് ലഭിക്കുന്ന നല്ലൊരു ഓപ്ഷനാണ്. 

Also Read: BSNL Offer: വെറും 47 രൂപയ്ക്ക് 28 ദിവസത്തെ കോളിംഗും 1 ജിബി ഡാറ്റയും 

കിസാൻ വികാസ് പത്ര (KVP) പോസ്റ്റോഫീസിലിൽ നിന്നും മാത്രമല്ല  രാജ്യത്തെ പല വൻകിട ബാങ്കുകളിൽ നിന്നും നിങ്ങൾക്ക് ലഭിക്കും. ഇത് ഇന്ത്യാ ഗവൺമെന്റിന്റെ ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണ്. ഇതിൽ ഒരു നിശ്ചിത കാലയളവിനുശേഷം നിങ്ങളുടെ പണം ഇരട്ടിയാകുന്നു. നിങ്ങൾക്ക് ഇതിൽ കുറഞ്ഞത് 1000 രൂപ കൊണ്ട് ഈ സ്കീമിൽ നിക്ഷേപിക്കാം. ഇതിൽ പരമാവധി നിക്ഷേപ പരിധിയില്ല. ഇതിന്റെ കാലാവധി 124 മാസമാണ്.

ആർക്കാണ് നിക്ഷേപിക്കാൻ കഴിയുക?

ഏതൊരു ഇന്ത്യൻ പൗരനും ഈ പദ്ധതിയിൽ നിക്ഷേപിക്കാം. അതായത് ഒരു എൻ‌ആർ‌ഐക്ക് ഈ  സ്കീം പ്രയോജനപ്പെടുത്താനാവില്ല. ഈ പദ്ധതിയുടെ പേരിൽ കർഷകൻ എന്ന പദം ഉപയോഗിച്ചിരിക്കുന്നത് കർഷകരുടെ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് ഈ പദ്ധതി രൂപകൽപ്പന ചെയ്തതിനാലാണ്. 

ഇതിൽ നിക്ഷേപിക്കുന്നതിലൂടെ കൂടുതൽ ദിവസത്തേക്ക് കർഷകർക്ക് അവരുടെ പണം സുരക്ഷിതമായി സേവ് ചെയ്യാൻ കഴിയും. എന്നാൽ ഈ പദ്ധതി കർഷകർക്ക് മാത്രമുള്ളതല്ല.  ഈ പദ്ധതി ഏതൊരു ഇന്ത്യൻ പൗരനും ഉപയോഗിക്കാം.

Also Read: Health Tips: പുതിനയുടെ രണ്ടില സേവിക്കുന്നത് ആരോഗ്യത്തിന് ഉത്തമം

പലിശ എത്രത്തോളം ലഭിക്കും

കിസാൻ വികാസ് പത്രയുടെ നിലവിലെ പലിശ നിരക്ക് ഒരു വർഷത്തിൽ 6.9 ശതമാനമാണ്. അതേസമയം 124 മാസത്തിൽ നിക്ഷേപിച്ച തുക ഇരട്ടിയാകുന്നു. ഈ സ്കീമിന് കീഴിൽ നിക്ഷേപകന് എപ്പോൾ വേണമെങ്കിലും ഫണ്ട് പിൻവലിക്കാൻ കഴിയും. എന്നാൽ ഒരു വർഷത്തിനുള്ളിൽ നിക്ഷേപകൻ തന്റെ തുക പിൻവലിക്കുകയാണെങ്കിൽ അയാൾക്ക് പലിശ ലഭിക്കില്ല. കൂടാതെ ചില പിഴകളും നൽകേണ്ടിവരും. അതേസമയം രണ്ടര വർഷത്തിനുശേഷം നിക്ഷേപകൻ പിൻവാങ്ങുകയാണെങ്കിൽ നിലവിലെ 6.9 ശതമാനം വാർഷിക നിരക്കിൽ പലിശയും ലഭിക്കും കൂടാതെ പിഴയൊന്നും ഈടാക്കുകയുമില്ല.

കിസാൻ വികാസ് പത്ര അത്തരമൊരു നിക്ഷേപ പദ്ധതിയാണ് അത് എളുപ്പത്തിൽ കൈമാറാനും കഴിയും. അതിനു ചില നിബന്ധനകൾ ഉണ്ട് എന്ന് മാത്രം.  അക്കൗണ്ട് ഉടമയുടെ മരണം സംഭവിച്ചാൽ കിസാൻ വികാസ് പത്ര നോമിനിയുടെ പേരിലേക്ക് മാറ്റുന്നു. അതുപോലെ ജോയിന്റ് അക്കൗണ്ട് ഉടമയിൽ ഒരാൾക്ക് മൃത്യു സാമന്തഭവിച്ചാൽ അത് മറ്റേ ആളുടെ പേരിലേക്ക് മാത്രം കൈമാറ്റം ചെയ്യുന്നു.   കോടതിയുടെ നിർദ്ദേശാനുസരണം ആയിരിക്കും ഈ മാറ്റം നടക്കുക. അതുപോലെതന്നെ കിസാൻ വികാസ് പത്രയെ ഒരു പോസ്റ്റോഫീസിൽ നിന്നും മറ്റൊരു പോസ്റ്റോഫീസിലേക്കും കൈ മാറാൻ സാധിക്കും. 

Also Read: 

എന്തൊക്കെ രേഖകൾ ആവശ്യമാണ്

കിസാൻ വികാസ് പത്രയ്ക്ക് ചില രേഖകൾ ആവശ്യമാണ്. നിങ്ങൾ ഈ സ്കീം എടുക്കാൻ പോകുകയാണെങ്കിൽ ഈ ഡോക്യൂമെന്റസ് നിങ്ങളുടെ കൈവശം വയ്ക്കുക..

-അഡ്രസ്സ്  തെളിവ്

-ആധാർ കാർഡ്

-കെവിപി അപേക്ഷാ ഫോം

-പ്രായ സർട്ടിഫിക്കറ്റ്

-പാസ്‌പോർട്ട് ഫോട്ടോ

-മൊബൈൽ നമ്പർ

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News