ന്യൂഡല്‍ഹി: ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നംഘ സംഘം ബലാത്സംഘം ചെയ്തു. സുഹൃത്തിനൊപ്പം പാര്‍ക്കിലിരുന്ന പതിനാറുകാരിക്കു നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. ഡല്‍ഹി ഷാബാദ് മേഖലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. വീടിന് സമീപത്തുള്ള പാർക്കിൽ തന്റെ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന പെൺകുട്ടിയെ സ്ഥലത്തെത്തിയ മൂന്ന് യുവാക്കൾ ബലാത്സംഘം ചെയ്യുകയായിരുന്നു. അക്രമത്തിന് ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട യുവാക്കളെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടികൂടുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇവരെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവരെ ഉള്‍പ്പെടെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.അതിക്രമത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വിവരം.
ALSO READ: യുവതിയെ വടിവാളുമായി പിന്തുടർന്ന് ആക്രമിച്ച് യുവാവ്; വീഡിയോ
അതേസമയം ഡെൽഹിയിൽ യുവാവ് പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിന് മുന്നില്‍ പരസ്യമായി സ്വയംഭോഗം ചെയ്തതായി പരാതി. സമൂഹ മാധ്യമങ്ങളില്‍ യുവാവിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ഇയാൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മാലിവാള്‍ രംഗത്തെത്തി. അതിനൊപ്പം സമാനമായ രണ്ട് വീഡിയോ സ്വാതി മാലിവാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. രാത്രിയിൽ പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്ഥലത്തിന് മുന്നില്‍ നിന്ന് പരസ്യമായി സ്വയംഭോഗം ചെയ്യുന്ന യുവാവിന്റെ രണ്ട് വ്യത്യസ്ത വീഡിയോകളാണ് സ്വാതി പങ്കുവെച്ചിരിക്കുന്നത്.
രണ്ട് വീഡിയോകളിലും കാണുന്നത് ഒരേ വ്യക്തി തന്നെയാകാനാണ് സാധ്യതയെന്ന് സ്വാതി അഭിപ്രായപ്പെട്ടു. വനിതാ കമ്മീഷന് സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പരാതികളാണ് ലഭിച്ചതെന്നും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വാതി മാലിവാള്‍ വ്യക്തമാക്കി.
ജൂണ്‍ 12ന് അര്‍ധരാത്രിയില്‍ പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന ഹോസ്റ്റലിന് മുന്നില്‍ നിന്ന യുവാവ് ഈ സമയം ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടികളെ നോക്കി റോഡില്‍ നിന്ന് പരസ്യമായി സ്വയംഭോഗം ചെയ്തു എന്ന് ആരോപിച്ചാണ് ഡല്‍ഹി വനിതാ കമ്മീഷന് മുമ്പാകെ ആദ്യത്തെ പരാതി ലഭിക്കുന്നത്.