ചെന്നൈ: ഫേസ്ബുക്കില്‍ മോര്‍ഫ് ചെയ്ത നഗ്നഫോട്ടോകൾ പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ആറ് ദിവസങ്ങള്‍ക്ക് മുന്‍പാണ് സേലം സ്വദേശിയായ 21കാരിയായ അനുപ്രിയയുടെ നഗ്നഫോട്ടോകൾ ഫേസ്ബുക്കില്‍ പ്രചരിച്ചത്. ഫോട്ടോകൾ വ്യാജമായി തയാറാക്കി മറ്റൊരാൾ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഈ സംഭവം മാതാപിതാക്കള്‍ പോലും വിശ്വസിക്കാത്തതിനെ തുടര്‍ന്ന് അനു അത്മഹത്യ ചെയുകയായിരുന്നു. ഫോട്ടോകൾ പോസ്റ്റ് ചെയ്തയാൾക്ക് താൻ ഒരിക്കലും അത്തരത്തിലുള്ള ഫോട്ടോകൾ അയച്ചുകൊടുത്തിട്ടില്ലെന്നും, അമ്മയും അച്ഛനും പോലും തന്നെ വിശ്വസിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ജീവിചിരിക്കുന്നതെന്നും എന്നും പെണ്‍ക്കുട്ടി അത്മഹത്യക്കുറിപ്പില്‍ പറയുന്നു.