പാര്‍ട്ടി നോക്കിയല്ല ജോലി ഏറ്റെടുക്കുന്നത്!!

ഗുജറാത്തിലാണെങ്കില്‍ അത് ബിജെപിയായിരിക്കുമെന്നും ബംഗാളിലാണെങ്കില്‍ തൃണമൂലുമായിരിക്കും എന്നും വ്യക്തമാക്കി. 

Last Updated : Oct 19, 2019, 07:07 PM IST
പാര്‍ട്ടി നോക്കിയല്ല ജോലി ഏറ്റെടുക്കുന്നത്!!

നൊബേല്‍ പുരസ്‌കാരം കരസ്ഥമാക്കിയ അഭിജിത്ത് ബാനര്‍ജിയെ പരഹിസിച്ച് ബിജെപി നേതാവിന് മറുപടി നല്‍കി നൊബേല്‍ ദമ്പതികള്‍!!

ബിജെപി ദേശീയ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ പാര്‍ട്ടി മുന്‍ അധ്യക്ഷനുമായ രാഹുല്‍ സിന്‍ഹയാണ് അഭിജിത് ബാനര്‍ജിയെ പരിഹസിച്ച്‌ രംഗത്തെത്തിയത്. 

രണ്ടാമത്തെ ഭാര്യമാര്‍ വിദേശികളായിട്ടുള്ളവര്‍ക്കാണ് കൂടുതലും നൊബേല്‍ സമ്മാനം ലഭിക്കുന്നതെന്നായിരുന്നു സിന്‍ഹയുടെ പരാമര്‍ശം. 

കൂടാതെ, രണ്ടാ൦ ഭാര്യയായി ഒരു വിദേശിയെ ലഭിക്കുന്നത്‌ നൊബേല്‍ നേടുന്നതിനുള്ള ഒരു മാനദണ്ഡമാണോ എന്നും സിന്‍ഹ ചോദിച്ചു. 

നൊബേല്‍ ലഭിക്കുന്നതിനുള്ള ഡിഗ്രിയാണിതോയെന്ന് തനിക്കറിയില്ലെന്നും ബംഗാള്‍ മുന്‍ ബിജെപി പ്രസിഡന്‍റ് കൂടിയായ രാഹുല്‍ സിന്‍ഹ പറഞ്ഞിരുന്നു.

എന്നാല്‍, പാര്‍ട്ടി നോക്കിയല്ല ജോലി ഏറ്റെടുക്കുന്നതെന്നായിരുന്നു നൊബേല്‍ പുരസ്‌കാരം പങ്കിട്ട അഭിജിത്-എസ്തര്‍ ദമ്പതികളുടെ മറുപടി.

സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഭരിക്കുന്ന പാര്‍ട്ടികള്‍ക്കെുമൊപ്പമാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളെന്നു പറഞ്ഞ ദമ്പതികള്‍ ഗുജറാത്തിലാണെങ്കില്‍ അത് ബിജെപിയായിരിക്കുമെന്നും ബംഗാളിലാണെങ്കില്‍ തൃണമൂലുമായിരിക്കും എന്നും വ്യക്തമാക്കി. 

ഏതെങ്കിലും ഒരു സഗസ്ഥാനം തിരഞ്ഞെടുത്തുള്ള പ്രവര്‍ത്തന രീതിയില്ലെന്നും ഇത്തരം കാര്യങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ പാര്‍ട്ടികളിലെ ആശയപരമായ വ്യത്യാസങ്ങളൊന്നും ബാധിക്കാറില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Trending News